ഉമ്മൻ ചാണ്ടി സ്നേഹം കൊണ്ട് ലോകം കീഴടക്കിയ രാജാവ്: കെ. സുധാകരൻ
Tuesday, July 18, 2023 11:16 AM IST
സ്നേഹം കൊണ്ട് ലോകം കീഴടക്കിയ രാജാവിന്റെ കഥയാണ് ഉമ്മൻ ചാണ്ടിയുടേതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ.
ഉമ്മൻ ചാണ്ടി എന്ന ഇതിഹാസത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും അദ്ദേഹം അനേകരുടെ ജീവിതത്തിൽ സഹായമേകിയെന്നും സുധാകരൻ പ്രസ്താവിച്ചു. ഉമ്മൻ ചാണ്ടിയുടെ പൈതൃകം എക്കാലവും ജനമനസിൽ ഉണ്ടാകുമെന്നും സുധാകരൻ പറഞ്ഞു.