എസ്എച്ചിലെ സഹപാഠികള്‍ക്കും ഇത് ആഹ്ലാദ വേള
Wednesday, October 30, 2024 3:19 PM IST
ചങ്ങനാശേരി: സൗമ്യനും സ്നേഹവാനുമായ സഹപാഠിയായിരുന്നു മാര്‍ തോമസ് തറയിലെന്നും ഇപ്പോഴും പഴയ സൗഹൃദം ഊഷ്മളമായി തുടരുന്നതായും ചങ്ങനാശേരി എസ്എച്ച് സ്കൂളിലെ പൂര്‍വവിദ്യാര്‍ഥികള്‍. സദാ പുഞ്ചിരിക്കുന്ന ആ മുഖം തങ്ങളുടെ മനസില്‍ നിറഞ്ഞുനില്ക്കുന്നു.
സ്കൂളങ്കണത്തിലെ പ്ലാവിന് ചുവട്ടില്‍ കളിക്കുന്നതും തമാശകള്‍ പറഞ്ഞിരിക്കുന്നതും സതീര്‍ഥ്യരായ ഇ.കെ.എന്‍. അനീഷ്, സ്വരൂപ് ഏബ്രഹാം, അനില്‍ കോയിപ്പള്ളി, എയ്ഞ്ചലോ മുക്കാടന്‍ എന്നിവര്‍ ഓര്‍ക്കുന്നു.
1987 എസ്എസ്എല്‍സി ബാച്ച് പത്ത് ബിയിലെ സഹപാഠികളാണ് പ്രിയ കൂട്ടുകാരന് ചങ്ങനാശേരി ആര്‍ച്ച്ബിഷപ്പായി സ്ഥാനമേല്ക്കുമ്പോള് ഏറെ സന്തോഷിക്കുന്നത്.
അക്കാലത്തെ സ്കൂള്‍ മാനേജര്‍ ഫാ. മാത്യു ഞള്ളത്തുവയലില്‍, ഹെഡ്മാസ്റ്റര് ഫാ.ഒ.ജെ. വര്‍ഗീസ് ഓണയാത്തുംകുഴിയില്, ക്ലാസ് ടീച്ചര്‍ എം.സി. കുര്യന് എന്നിവര്‍ക്കൊക്കെ ശാന്തനായ ഈ വിദ്യാര്‍ഥിയെ ഏറെ ഇഷ്ടമായിരുന്നു.