മണ്ഡല- മകരവിളക്ക് ഉത്സവത്തിന് കൊടിയിറങ്ങി
Thursday, January 20, 2022 2:04 PM IST
ഈ വര്‍ഷത്തെ മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തിയായി. ജനുവരി 20ന് ദര്‍ശനം പന്തളം രാജപ്രതിനിധി ശങ്കര്‍ വര്‍മയ്ക്കു മാത്രമായിരുന്നു.
രാവിലെ അഞ്ചിന് നട തുറന്നു. ഗണപതി ഹോമത്തിന് ശേഷം തിരുവാഭരണ പേടകങ്ങൾ പതിനെട്ടാംപടി ഇറങ്ങി. 6.15ന് പന്തളം രാജപ്രതിനിധി ദര്‍ശനം നടത്തി. മേല്‍ശാന്തി എന്‍. പരമേശ്വരന് നമ്പൂതിരി നടയടച്ച് രാജപ്രതിനിധിക്ക് താക്കോല്‍ കൈമാറി.
കുംഭമാസ പൂജകൾക്കായി ഫെബ്രുവരി 12നു വൈകുന്നേരം നട തുറക്കും.