Services & Questions
കമ്യൂട്ടഡ് ലീവ് നിരസിച്ചത് തെറ്റ്, മൂന്നു വർഷം പൂർത്തിയാക്കിയാൽ മതി
Monday, January 6, 2020 2:16 PM IST
2016 ഫെബ്രുവരിയിൽ ഓഫീസ് അറ്റൻഡന്റായി റവന്യൂ വകുപ്പിൽ ചേർന്നു. 2018 ജൂണിൽ മൃഗസംരക്ഷണ വകുപ്പിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ചു. എന്റെ എല്ലാ സർവീസുകളും കൂടി ചേർത്താൽ ഇപ്പോൾ മൂന്നു വർഷവും പത്തു മാസവും സർവീസുണ്ട്. പത്തു ദിവസത്തെ കമ്യൂട്ടഡ് ലീവിന് അപേക്ഷിച്ചപ്പോൾ ഓഫീസർ എന്റെ അപേക്ഷ നിരസിച്ചിരിക്കുകയാണ്. എനിക്ക് കമ്യൂട്ടഡ് ലീവിന് അർഹതയില്ലെന്നും ഹാഫ് പേ ലീവിനു മാത്രമേ അർഹതയുള്ളൂവെന്നുമാണ് പറയുന്നത്. ഇതു ശരിയാണോ?
റെജി , തിരുവല്ല
സർക്കാർ സർവീസിൽ പ്രവേശിച്ച് മൂന്നു വർഷം പൂർത്തീകരിച്ചാൽ കമ്യൂട്ടഡ് ലീവിന് അർഹത ലഭിക്കും. മൂന്നു വർഷത്തെ തുടർച്ചയായ സർവീസ് എന്നു മാത്രമാണ് ഉദ്ദേശിക്കുന്നത്. ഇപ്പോൾ ജോലി ചെയ്യുന്ന വകുപ്പിൽ മൂന്നു വർഷം പൂർത്തിയാക്കണം എന്ന നിബന്ധനയില്ല. അതുപോലെ തന്നെ പ്രത്യേക കേഡറിൽ മൂന്നു വർഷത്തെ സേവനം പൂർത്തിയാക്കണമെന്ന നിബന്ധനയും ഇല്ല. ഓഫീസർ അവധി നിരസിച്ചാൽ ഉയർന്ന മേലധികാരിക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.