Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
ഡിപ്പാർട്ട്മെന്‍റൽ പരീക്ഷ 15 മുതൽ ഏപ്രിൽ നാലുവരെ
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും മ​റ്റു പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കു​മാ​യി പി​എ​സ്‌‌സി ന​ട​ത്തു​ന്ന ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ പ​രീ​ക്ഷ 15 മുതൽ ഏപ്രിൽ നാലു വ​രെ ന​ട​ത്തും. ഇത്തവണയും ഓ​ണ്‍​ലൈ​ൻ പ​രീ​ക്ഷ​യാ​ണ്. കൂ​ടു​ത​ൽ പേ​ർ പ​ങ്കെ​ടു​ക്കു​ന്ന പ​രീ​ക്ഷ​ക​ൾ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

സം​സ്ഥാ​ന​ത്തെ തെ​ര​ഞ്ഞെ​ടു​ത്ത സെ​ന്‍റ​റു​ക​ളി​ലാ​ണ് പ​രീ​ക്ഷ​ക​ൾ ന​ട​ക്കു​ന്ന​ത്. കെഎ​സ് ആ​ർ മാ​ത്രം ര​ണ്ടു മ​ണി​ക്കൂ​റും മ​റ്റു പ​രീ​ക്ഷ​ക​ൾ ഒ​ന്ന​ര മ​ണി​ക്കൂ​റു​മാ​ണ് പ​രീ​ക്ഷാ​സ​മ​യം. ഓ​ണ്‍​ലൈ​ൻ പ​രീ​ക്ഷ​യ്ക്ക് ഒ​രു മ​ണി​ക്കൂ​റും കൂ​ടി അ​ധി​ക​മാ​യി ക​ണ്ടെ​ത്ത​ണം. അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റ് പ​രി​ശോ​ധ​ന​യ്ക്കും മാ​തൃ​കാ പ​രീ​ക്ഷ​യ്ക്കും വേ​ണ്ടി​യാ​ണ് സ​മ​യം ദീ​ർ​ഘി​പ്പി​ച്ച​ിരിക്കുന്നത്.
കെഎ​സ്ആ​റി​നു മാ​ത്രം രാ വിലെ 8.30നും ഉച്ചയ്ക്ക് 12.30നും ര​ണ്ടു ഘ​ട്ട​ങ്ങ​ളായിട്ടാ​ണ് പ​രീ​ക്ഷകൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. മ​റ്റു പ​രീ​ക്ഷ​ക​ൾ രാവിലെ 8.30 നും 11.15നും ഉച്ചയ്ക്ക് 1.45നും മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ലാ​യി നടത്തും.

പി​എസ്‌‌സിയു​ടെ സൈ​റ്റി​ൽ​നി​ന്നും അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റ് അവരവരുടെ പരീക്ഷ തുടങ്ങു ന്നതിന് പത്തു ദിവസം മുന്പ് ലഭിക്കും. പ്രൊഫൈലിൽ നി​ർ​ദേ​ശി​ച്ചി​രു​ന്ന സ്ഥ​ല​ത്തും സ​മ​യ​ത്തും കൃ​ത്യ​മാ​യി എ​ത്തി​ച്ചേ​ർ​ന്നി​രി​ക്ക​ണം. ഒാരോ പരീക്ഷയ് ക്കും തൊട്ടുമുന്പുള്ള ദിവസങ്ങ ളിൽ മാത്രമേ പരീക്ഷാ കേന്ദ്ര ത്തിന്‍റെയും ഏതുസമയത്ത്, എപ്പോൾ പരീക്ഷ നടക്കുന്നു വെന്നുമുള്ള വിവരങ്ങൾ അറി യാൻ സാധിക്കൂ.

പ​രീ​ക്ഷ​യ്ക്ക് വ​രു​ന്ന​വ​ർ വാ​ച്ച്, മൊ​ബൈ​ൽ​ഫോ​ണ്‍, കാ​ൽ​ക്കു​ലേ​റ്റ​ർ തു​ട​ങ്ങി​യ​വ പ​രീ​ക്ഷ ന​ട​ക്കു​ന്ന പ​രി​ശോ​ധ​നാ കേ​ന്ദ്ര​ത്തി​ലോ ഓ​ണ്‍​ലൈ​ൻ പ​രീ​ക്ഷാ ഹാ​ളി​ലോ കൊ​ണ്ടു​വ​രാ​ൻ പാ​ടി​ല്ല. പി​എ​സ്‌‌സി ന​ൽ​കു​ന്ന അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റി​ൽ വീ​ണ്ടും ഫോ​ട്ടോ പ​തി​ക്കാ​ൻ പാ​ടി​ല്ല. പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​ർ ആ​ദ്യം പ​രി​ശോ​ധ​നാ കേ​ന്ദ്ര​ത്തി​ൽ ഹാ​ജ​രാ​കു​ക. അ​തി​നു​ശേ​ഷം അ​വി​ടെ​നി​ന്നും ല​ഭി​ക്കു​ന്ന അ​ക്സ​സ് കാ​ർ​ഡ് കാ​ണി​ച്ചാ​ൽ മാ​ത്ര​മേ ഓ​ണ്‍​ലൈ​ൻ പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കൂ. പ​രി​ശോ​ധ​നാ സ്ഥ​ല​വും പ​രീ​ക്ഷാ​ഹാ​ളും കാ​മ​റ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കും. പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​റ്റം പി​ന്നീ​ട് അ​നു​വ​ദി​ക്കി​ല്ല. അവധിക്കും യാ​ത്രപ്പ​ടിക്കും വേണ്ടി പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ൽ​നി​ന്നു ഹാ​ജ​രാ​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങി​ക്കേ​ണ്ട​താ​ണ്.

Account Test KSR (Lo wer), KSR (Higher), Excise Test Part A-I, II Papers, Excise Test Part B-Criminal Law, Executive Officers Test Paper II-KSR എ​ന്നീ പ​രീ​ക്ഷ​ക​ൾ​ക്ക് ര​ണ്ടു മ​ണി​ക്കൂ​റും മ​റ്റു പ​രീ​ക്ഷ​ക​ൾ​ക്ക് ഒ​ന്ന​ര മ​ണി​ക്കൂ​റും ആ​യി​രി​ക്കും സ​മ​യ​ക്ര​മം.

പ​രീ​ക്ഷാ​ർ​ഥി​ക​ൾ പ​രീ​ക്ഷാ സ​മ​യ​ങ്ങ​ളി​ൽ ഒാഫീസ് മേധാ വി സാക്ഷ്യപ്പെടുത്തിയ അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റ് ഹാജരാക്കണം. (പകർപ്പ് സ്വീകരിക്കില്ല)

അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റ് സാ​ക്ഷ്യ​പ്പെ​ടു​ത്ത ുന്പോ​ൾ പ​രീ​ക്ഷാ​ർ​ഥി​യു​ടെ ഒ​പ്പ്, ഫോ​ട്ടോ, പേ​ര് എ​ന്നി​വ​യും ഫ്രീ ​ചാ​ൻ​സ് അ​വ​കാ​ശ​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ ആ​യ​തും പ​രി​ശോ​ധി​ച്ച് മേ​ല​ധി​കാ​രി ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​ർ​ക്ക് ചെ​യ്തു​വെ​ന്നും ഓ​ഫീ​സ് മു​ദ്ര​യോ​ടൊ​പ്പം സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന മേ​ല​ധി​കാ​രി​യു​ടെ ഒ​പ്പ്, പേ​ര്, ത​സ്തി​ക​യു​ടെ പേ​ര് എ​ന്നി​വ​യോ​രോന്നും ​വ്യ​ക്ത​മാ​യി​ത്ത​ന്നെ​ അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റി​ൽ രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​തു​മാ​ണ്. ഇ​വ​യി​ലേ​തെ​ങ്കി​ലു​മൊ​ന്ന് വി​ട്ടു​പോ​കു​ന്ന​തി​നാ​ലും അ​പൂ​ർ​ണ​മോ, അ​വ്യ​ക്ത​മോ ആ​യ സാ​ക്ഷ്യ​പ്പെ​ടു​ത്ത​ലു​ക​ൾ കാ​ര​ണ​മാ​യും പ​രീ​ക്ഷാ​ർ​ഥി​ക​ൾ​ക്ക് പ​രീ​ക്ഷ എ​ഴു​തു​വാ​നു​ള്ള അ​വ​സ​രം ന​ഷ്ട​മാ​കു​ന്ന​താ​ണ്.

പ​രീ​ക്ഷാ സ​മ​യ​ത്ത് ന്യൂ​ന​ത​യു​ള്ള അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റ് ഹാ​ജ​രാ​ക്കു​ന്ന പ​രീ​ക്ഷാ​ർ​ഥി​ക​ൾ​ക്ക് പി​ന്നീ​ട് ന്യൂ​ന​ത പ​രി​ഹ​രി​ക്കു​വാ​ൻ അ​വ​സ​രം ല​ഭി​ക്കി​ല്ല. പ​രീ​ക്ഷാ​ർ​ഥി​ക​ൾ യ​ഥാ​വി​ധി സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റ് പ​രീ​ക്ഷാ​ഹാ​ളി​ൽ ഹാ​ജ​രാ​ക്കേണ്ടതും പരി ശോധനയ്ക്കു നൽകി തിരികെ കൈപ്പറ്റേണ്ട തുമാണ്.

ഓ​രോ പേ​പ്പ​റി​ന്‍റെ​യും പ​ര​മാ​വ​ധി മാ​ർ​ക്ക് നൂ​റും വി​ജ​യി​ക്കു​ന്ന​തി​നു​ള്ള കു​റ​ഞ്ഞ മാ​ർ​ക്ക് 40 ശ​ത​മാ​ന​വും ആ​യി​രി​ക്കും. നെ​ഗ​റ്റീ​വ് മാ​ർ​ക്ക് ബാ​ധ​ക​മാ​ണ്. ഉ​ത്ത​രം രേ​ഖ​പ്പെ​ടു​ത്താ​ത്ത ചോ​ദ്യ​ങ്ങ​ൾ​ക്ക് മാ​ർ​ക്ക് ന​ഷ്ട​മാ​കു​ക​യി​ല്ല.

ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യി കു​റി​പ്പു​ക​ളോ, പു​സ്ത​ക​ങ്ങ​ളോ, ഗൈ​ഡു​ക​ളോ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ​യും മൊ​ബൈ​ൽ ഫോ​ണ്‍, ഡി​ജി​റ്റ​ൽ ഡ​യ​റി, കാ​ൽ​ക്കു​ലേ​റ്റ​ർ, പേ​ജ​ർ, ബ്ലൂ​ടൂ​ത്ത്, വാ​ക്മാ​ൻ തു​ട​ങ്ങി​യ ഇ​ല​ക്‌‌​ട്രോ​ണി​ക്/ വാ​ർ​ത്താ​വി​നി​മ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്നവ​രു​ടെ​യും പ​രീ​ക്ഷാ ജോ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ന്ന​വ​രു​ടെ​യും ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ അ​സാ​ധു​വാ​ക്കു​ന്ന​തും അ​വ​ർ​ക്കെ​തി​രേ ക​മ്മീ​ഷ​ൻ ഉ​ചി​ത​മാ​യ ശി​ക്ഷാ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തു​മാ​ണ്.

പ​രീ​ക്ഷാ​ർ​ഥി​ക​ൾ ത​ങ്ങ​ളുടെ ​പ്രൊ​ഫൈ​ലി​ൽ​നി​ന്നു ഡൗ​ണ്‍​ലോ​ഡ് ചെ​യ്തെ​ടു​ക്കുന്ന അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റി​ൽ പി​എ​സ്‌‌​സി മു​ദ്ര​യു​ടെ പ്രി​ന്‍റ് ഉ​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​താ​ണ്.

ഓ​ണ്‍​ലൈ​ൻ പ​രീക്ഷാർഥികളുടെ ശ്രദ്ധയ്ക്ക്

1. പ​രീക്ഷാ കേ​ന്ദ്ര​ത്തി​ൽ​നി​ന്നും പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം ല​ഭി​ക്കു​ന്ന അ​ക്സ​സ് കാ​ർ​ഡ് ഹാ​ജ​രാ​ക്കി​യാ​ൽ മാ​ത്ര​മേ ഓ​ണ്‍​ലൈ​ൻ പ​രീ​ക്ഷാ ഹാ​ളി​ൽ പ്ര​വേ​ശി​പ്പി​ക്കൂ.
2. ഈ ​കാ​ർ​ഡി​ൽ ക്ര​മ​ന​ന്പ​ർ, ര​ജി​സ്റ്റ​ർ ന​ന്പ​ർ, യൂസർ നെയിം, പാസ്‌‌വേഡ് എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കും. ഇ​ത് ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കേ​ണ്ട​താ​ണ്.
3. പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം പ​രീ​ക്ഷ തു​ട​ങ്ങു​ന്ന​തി​ന് അ​ര​മ​ണി​ക്കൂ​ർ മു​ന്പു​ത​ന്നെ കാ​ർ​ഡി​ൽ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന സീ​റ്റി​ൽ എത്തണം.
4. അ​ക്സ​സ് കാ​ർ​ഡി​ൽ ത​ന്നി​രി​ക്കു​ന്ന യൂസർ നെയിം, പാസ്‌‌വേഡ് ഉ​പ​യോ​ഗി​ച്ച് ഫ​യ​ൽ ഓ​പ്പ​ണ്‍ ചെ​യ്യു​ക. തു​ട​ർ​ന്നു സ്ക്രീ​നിൽ വെർ​ച്വൽ കീ​ ബോ​ർ​ഡ് തെ​ളി​ഞ്ഞു​വ​രും.
5. മൗ​സ് മാ​ത്രം ഉ​പ​യോ​ഗി​ച്ചാ​ണ് ഉ​ത്ത​രം അ​ട​യാ​ള​പ്പെ​ടു​ത്തേ​ണ്ട​ത്.
6. പ​രീ​ക്ഷ​യ്ക്ക് ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ തെ​ളി​ഞ്ഞു കാ​ണും.
7. പതിനഞ്ച് മി​നി​റ്റ് ഓ​ണ്‍​ലൈ​ൻ പ​രീ​ക്ഷ​യു​ടെ പ​രി​ശീ​ല​ന​ത്തി​നാ​യി അ​നു​വ​ദി​ക്കും.
8. പ​രി​ശീ​ല​ന​ത്തി​ന് ന​ൽ​കി​യ സ​മ​യം ക​ഴി​ഞ്ഞാ​ൽ ഉ​ട​ൻ യ​ഥാ​ർ​ഥ പ​രീ​ക്ഷ​യ്ക്ക് മോ​ണി​ട്ട​ർ റെ​ഡി​യാ​കും.
9. പ​രീ​ക്ഷാ സ​മ​യം സ്ക്രീ​നി​ൽ തെ​ളി​ഞ്ഞു കാ​ണാം.
10. ആ​കെ 100 ചോ​ദ്യം. ഒ​രു സ​മ​യം ഒ​രു ചോ​ദ്യം മാ​ത്ര​മേ സ് ക്രീ​നി​ൽ കാ​ണാ​ൻ ക​ഴി​യൂ.
11. മോ​ണി​റ്റ​ർ സ്ക്രീ​നി​ന്‍റെ താ​ഴെ​യാ​യി 100 ച​തു​ര​ങ്ങ​ളി​ലാ​യി 100 ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ഒ​രു സ്ട്രി​പ് ഉ​ണ്ടാ​യി​രി​ക്കും. ഏ​ത് ചോ​ദ്യ​മാ​ണോ തെരഞ്ഞെടുക്കുന്നത് ആ ​ചോ​ദ്യം നീ​ല ​നി​റ​ത്തി​ലാ​കും. ആ ​ചോ​ദ്യ​വും ഉ​ത്ത​ര​ങ്ങ​ളു​ടെ ഓ​പ്ഷ​ൻ​സും പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യും ചെ​യ്യും. ശരി മാ​ർ​ക്ക് ചെ​യ്ത ഉ​ത്ത​ര​ങ്ങ​ൾ ശരി മാ​ർ​ക്ക് ഒ​ഴി​വാ​ക്കി മാ​റ്റി​യെ​ഴു​തു​വാ​നും സാ​ധി​ക്കും. തെരഞ്ഞെടുത്ത ചോ​ദ്യ​ങ്ങ​ൾ നീ​ല​നി​റ​ത്തി​ലാ​കു​ന്ന​തി​നാ​ൽ പ​രീ​ക്ഷാ​ർ​ഥി​ക്ക് ഉ​ത്ത​രം രേ​ഖ​പ്പെ​ടു​ത്തി​യ​വ ഏ​തെ​ന്ന് വി​ല​യി​രു​ത്തു​വാ​ൻ സാ​ധി​ക്കും.
12. ഏ​തെ​ങ്കി​ലും ചോ​ദ്യ​ങ്ങ​ൾ പു​നഃ​പ​രി​ശോ​ധ​നാ വി​ധേ​യ​മാ​ക്ക​ണ​മെ​ങ്കി​ൽ റി​വ്യൂ ബ​ട്ട​ണ്‍ ഉ​പ​യോ​ഗി​ക്കാം. ഉ​ത്ത​രം എ​ഴു​തി​യ ചോ​ദ്യ​മാ​ണെ​ങ്കി​ൽ റി​വ്യൂ ബ​ട്ട​ണ്‍ ഉ​പ​യോ​ഗി​ച്ചാ​ൽ അ​ത് ഓ​റ​ഞ്ചു​നി​റ​ത്തി​ലാ​വു​ക​യും ഉ​ത്ത​രം എ​ഴു​താ​ത്ത ചോ​ദ്യ​ങ്ങ​ൾ മ​ഞ്ഞ​നി​റ​ത്തി​ലാ​വു​ക​യും ചെ​യ്യും. ഒ​രു നി​ശ്ചി​ത സ​മ​യ​മേ ഇ​തി​നു ല​ഭി​ക്കൂ.
13. മു​ക​ളി​ലു​ള്ള ടൈ​മ​ർ, സീ​റോ​യി​ൽ ആയാൽ അ​തു​വ​രെ ഓ​പ്ഷ​ൻ​സ് കൊ​ടു​ത്ത എ​ല്ലാ ഉ​ത്ത​ര​ങ്ങ​ളും സേ​വ് ആ​വു​ക​യും എ​ക്സാം സ്റ്റാ​റ്റി​സ്റ്റി​ക്സ് പേ​ജ് പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യും പ​രീ​ക്ഷാ​ർ​ഥി പ​രീ​ക്ഷ​യി​ൽ​നി​ന്നും പു​റ​ത്തി​റ​ങ്ങു​ക​യും ചെ​യ്യും.
14. എ​ക്സാം സ്റ്റാ​റ്റി​സ്റ്റി​ക്സ് പേ​ജി​ൽ എ​ത്ര ചോ​ദ്യ​ങ്ങ​ളു​ടെ ഉ​ത്ത​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി, എ​ത്ര ചോ​ദ്യ​ങ്ങ​ളു​ടെ ഉ​ത്ത​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യി​ല്ല എ​ന്ന് കാ​ണി​ക്കും.
15. സി​സ്റ്റം ത​ക​രാ​റി​ലാ​വു​ക​യോ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള സ​ഹാ​യം പ​രീ​ക്ഷാ​ർ​ഥി​ക്ക് ആ​വ​ശ്യ​മാ​യോ വ​ന്നാ​ൽ ഇ​ൻ​വി​ജി​ലേ​റ്റ​റു​ടെ സ​ഹാ​യം തേ​ടാ​വു​ന്ന​താ​ണ്. സം​ശ​യ​നി​വാ​ര​ണ​ത്തി​നാ​യി മ​റ്റു പ​രീ​ക്ഷാ​ർ​ഥി​ക​ളു​ടെ സ​ഹാ​യം തേ​ടു​വാ​ൻ പാടില്ല.
16. ഒ​രു ചോ​ദ്യ​ത്തി​നെ​ങ്കി​ലും പ​രീ​ക്ഷാ​ർ​ഥി ഉ​ത്ത​രം രേ​ഖ​പ്പെ​ടു​ത്തി​യി​ല്ലെ​ങ്കി​ൽ ആ ​പ​രീ​ക്ഷ അ​സാ​ധു​വാ​യി​രി​ക്കും
17. ഓ​രോ ശ​രി ഉ​ത്ത​ര​ത്തി​നും ഒരു മാ​ർ​ക്ക് ല​ഭി​ക്കും. ശ​രി അ​ല്ലാ​ത്ത ഉ​ത്ത​ര​ത്തി​ന് 1/3 മാ​ർ​ക്ക് ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്യും (നെ​ഗ​റ്റീ​വ് മാ​ർ​ക്ക് സം​വി​ധാ​നം തു​ട​രും).

* സമയക്രമം: കെഎസ്ആർ-സെഷൻ 1: രാവിലെ 8.30മുതൽ
* 12 വരെ. സെഷൻ 2: ഉച്ചയ്ക്ക് 12.30 മുതൽ നാലുവരെ.
* മറ്റു പരീക്ഷകൾ- സെഷൻ 1: രാവിലെ 8.30മുതൽ 11.30വരെ.
* സെഷൻ 2- രാവിലെ 11.45 മുതൽ ഉച്ചയ്ക്ക് 1.45 വരെ
* സെഷൻ 3. ഉച്ചകഴിഞ്ഞ് 2.00 മുതൽ വൈകിട്ട് അഞ്ചുവരെ.

പ്രൈ​മ​റി ഹെ​ഡ്മാ​സ്റ്റ​ർ പ്ര​മോ​ഷ​ന് 50 വയസ് കഴിഞ്ഞവർക്കും ടെ​സ്റ്റ് യോ​ഗ്യ​ത നി​ർ​ബ​ന്ധം: ഹൈ​ക്കോ​ട​തി

പ്രൈ​മ​റി ഹെ​ഡ്മാ​സ്റ്റ​ർ പ്ര​മോ​ഷ​ന് 50വ​യ​സ് ക​ഴി​ഞ്ഞ​വ​ർ​ക്കും ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ ടെ​സ്റ്റ് യോ​ഗ്യ​ത നി​ർ​ബ​ന്ധ​മാ​ണെ​ന്ന് ഹൈ​ക്കോ​ട​തി.
ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ ടെ​സ്റ്റു​ക​ൾ പാ​സാ​കാ​ത്ത​വ​രെ പ്രൈ​മ​റി ഹെ​ഡ്മാ​സ്റ്റ​ർ​മാ​രാ​യി പ്ര​മോ​ട്ട് ചെ​യ്യു​ന്ന​ത് ച​ട്ട​ലം​ഘ​ന​മാ​ണെ​ന്നും ഈ ​യോ​ഗ്യ​ത നേ​ടുന്ന തിനുവേണ്ടി ഇ​ള​വ് അ​നു​വ​ദി​ക്കു​വാ​ൻ സ​ർ​ക്കാ​രി​ന് അ​വ​കാ​ശ​മി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബ​ഞ്ച് വ്യ​ക്ത​മാ​ക്കു​ന്നു.
വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ ച​ട്ട​ത്തി​ലെ 18(1) ച​ട്ടം ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ വി​ധി.
ഹെ​ഡ്മാ​സ്റ്റ​ർ പ്ര​മോ​ഷ​ന് 12 വ​ർ​ഷ​ത്തെ അ​ധ്യാ​പ​ന പ​രി​ച​യ​വും ബ​ന്ധ​പ്പെ​ട്ട ടെ​സ്റ്റ് യോ​ഗ്യ​ത​യും ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നാ​ണ് വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ​നി​യ​ മം. ടെ​സ്റ്റ് യോ​ഗ്യ​ത ഉ​ള്ള​വർക്കു മാ​ത്ര​മേ ഹെ​ഡ്മാ​സ്റ്റ​ർ പ്ര​മോ​ഷ​ൻ ന​ൽ​കാ​വൂവെന്നും യോ​ഗ്യ​ത ഇ​ല്ലാ​ത്ത​വ​രെ പ്ര​മോ​ട്ട് ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ൽ അ​വ​രെ റി​വേ​ർ​ട്ട് ചെ​യ്യാ​നും ഹൈ​ക്കോ​ട​തി വി​ധിയിൽ നിർദേശിക്കുന്നു.


സർക്കാർ അനുവാദത്തോടെയുള്ള വിമാനയാത്ര ആയിരിക്കണം
ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​നു​വേ​ണ്ടി ഒ​രു കോ​ണ്‍​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഡ​ൽ​ഹി​യി​ൽ പോ​യി. പെ​ട്ടെ​ന്നു​ള്ള അ​റി​യി​പ്പാ​യ​തു​കൊ​ണ്ട് ട്രെ​യി​ൻ യാ​ത്ര ഒ​ഴി​വാ​ക്കി വി​മാ​ന​ത്തി​ലാ​ണ് യാ​ത്ര ചെ​യ്
ഒാഫീസ് അറ്റൻഡർമാരെ ഒഴിവാക്കിയിട്ടുണ്ട്
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ എ​ല്ലാ വ​ർ​ഷ​വും ജ​നു​വ​രി​യി​ൽ സ്വ​ത്ത് സം​ബ​ന്ധി​ച്ച വി​വ​രം ഡി​ക്ല​റേ​ഷ​നാ​യി ഓ​ഫീ​സ് മേ​ധാ​വി​ക്ക് ന​ൽ​കാ​റു​ണ്ട​ല്ലോ. ഇ​ത് ഓ​ഫീ​സ് മേ​ധാ​വി​ക്ക് പ​രി​ശോ​ധി​ക്കാ​ൻ സാ​ധി
സ്വന്തമായി സത്യവാങ്മൂലം നൽകിയാൽ മതി
സു​ഹൃ​ത്താ​യ പെ​ൻ​ഷ​ണ​ർ മ​ര​ണ​പ്പെ​ട്ടു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യു​ടെ പേ​ർ​ക്ക് ഫാ​മി​ലി പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന​തി​നു​വേ​ണ്ടി ഫോ​ട്ടോ, ഒ​പ്പ്, ഡെ​ത്ത് സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ കോ​പ്പി എ​ന്നി​
ജനനസ്ഥലം തിരുത്താനാവും
എ​സ്എ​സ്എ​ൽ​സി സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ ജ​ന​ന​സ്ഥ​ലം തെ​റ്റാ​യി​ട്ടാ​ണ് ചേ​ർ​ത്തി​ട്ടു​ള്ള​ത്. എ​ന്‍റെ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ലെ ജ​ന​ന സ്ഥ​ലം അ​ല്ല എ​സ്എ​സ്എ​ൽ​സി സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ ചേ​ർ​ത്തി​ട്
പിസിഎയ്ക്ക് അർഹതയില്ല
പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ൽ ജോ​ലി ചെ​യ്യു​ന്ന ക്ല​ർ​ക്കാ​ണ്. അ​ത്യാ​വ​ശ്യ​മാ​യി 180 ദി​വ​സ​ത്തെ ഹാ​ഫ് പേ ​ലീ​വി​ലാ​ണ്.​ എ​നി​ക്ക് ഈ ​അ​വ​ധി​ക്കാ​ല​ത്ത് എച്ച്ആർഎ, എച്ച്ടിഎ, പിസിഎ എ​ന്നി​വ ല​ഭി​ക്കു​മോ
പെൻഷൻ കുടിശിക: നോമിനി ഇല്ലെങ്കിൽ അവകാശ സർട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിൽ
സ​ർ​വീ​സ് പെ​ൻ​ഷ​ണ​റാ​യ എ​ന്‍റെ പി​താ​വ് 2019 ഡി​സം​ബ​ർ ര​ണ്ടി​ന് മ​ര​ണ​മ​ട​ഞ്ഞു. ഒ​ന്നാം തീ​യ​തി​യി​ൽ പെ​ൻ​ഷ​ൻ വാ​ങ്ങി​യി​ല്ല. അ​ങ്ങ​നെ വ​ന്നാ​ൽ ഡി​സം​ബ​ർ മൂ​ന്നാം തീ​യ​തി മു​ത​ൽ 31-ാം തീ​യ​തി വ​രെ​യ
പുതിയ നിരക്കിൽ ശന്പളം ലഭിക്കാൻ തടസമില്ല
2012ൽ ​ഓ​ഫീ​സ് അ​റ്റ​ൻ​ഡ​റാ​യി നീ​തി​ന്യാ​യ വ​കു​പ്പി​ൽ സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ചു. എ​ന്‍റെ ഒ​രു വ​ർ​ഷത്തെ പ്രൊ​ബേ​ഷ​ൻ ചി​ല സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ നീ​ണ്ടു​പോ​യി. മെ​ഡി​ക്ക​ൽ ഗ്രൗണ്ടിൽ ശൂ​ന്യ​
ഫാമിലി പെൻഷൻ ലഭിക്കാൻ ചില നിബന്ധനകളുണ്ട്
സ​ർ​വീ​സ് പെ​ൻ​ഷ​ണ​റും അ​വി​വാ​ഹി​ത​യു​മാ​ണ്. അ​മ്മ അ​ധ്യാ​പി​ക​യാ​യി വിരമിച്ചയാളാണ്. അ​മ്മ മ​രി​ച്ചി​ട്ട് ഇ​പ്പോ​ൾ ആറു വ​ർ​ഷം ക​ഴി​ഞ്ഞു. അ​വി​വാ​ഹി​ത​യായ, 25 വ​യ​സി​നു​മേ​ൽ പ്രാ​യ​മു​ള്ള​, ആ​ശ്രി​ത​
അപേക്ഷിക്കേണ്ടത് പെൻഷൻ വാങ്ങുന്ന ട്രഷറിയിൽ
എ​സ്ബി അ​ക്കൗ​ണ്ട് മു​ഖേ​ന ട്ര​ഷ​റി​യി​ൽ​നി​ന്ന് പെ​ൻ​ഷ​ൻ വാ​ങ്ങു ന്നു. 79 വ​യ​സു​ണ്ട്. ട്ര​ഷ​റി​യി​ൽ പോ​യി പെ​ൻ​ഷ​ൻ വാ​ങ്ങാ​ൻ ബു​ദ്ധി​മു​ട്ടു​ള്ളതിനാൽ മ​ണി ഓ​ർ​ഡ​ർ മു​ഖാ​ന്തരം പെ​ൻ​ഷൻ വാ​ങ്ങ​ണ​മെ​ന്
രണ്ടാമത്തെ വിവാഹത്തിന് നിയമ സാധുതയില്ല
സ​ർ​വീ​സ് പെ​ൻ​ഷ​ണ​റാ​ണ്. സ​ർ​വീ​സി​ലി​രി​ക്കു​ന്പോ​ൾ ത​ന്നെ ഭാ​ര്യ​യു​മാ​യി വേ​ർ​പെ​ട്ടാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്. ഈ ​ബ​ന്ധ​ത്തി​ൽ രണ്ടു കു​ട്ടി​ക​ളു​ണ്ട്. പ്രാ​യ​പൂ​ർ​ത്തി​യാ​യ​വ​ർ ആണ്. ഞാ​ൻ വിരമിച്ച
ശൂന്യവേതനാവധിയുടെ തുടർച്ചയായി പ്രസവാവധി അനുവദനീയം
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ജോ​ലി ചെ​യ്യു​ന്ന വെ​റ്ററിന​റി ഡോ​ക്‌‌ടറാ​ണ്. നാലു മാ​സ​മാ​യി ശൂ​ന്യ​വേ​ത​നാ​വ​ധി​യി​ലാ​ണ്. ഈ ​അ​വ​ധി തീ​രു​ന്ന​തി ന്‍റെ തുടർച്ചയായി എ​നി​ക്ക് പ്ര​സ​വാ​വ​ധി​യി​ൽപ്ര​വേ​ശ
പ്രവേശന തസ്തികയിൽ എട്ടുവർഷം പൂർത്തിയാക്കണം
1- 3- 2012ൽ ​പി​ഡ​ബ്ല്യു​ഡി വ​കു​പ്പി​ൽ ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റായി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. ഈ ​വ​കു​പ്പി​ൽ ഏഴു വ​ർ​ഷ​ത്തെ ജോ​ലി​ക്കു​ശേ​ഷം പി​എ​സ്‌സി ​മു​ഖേ​ന ക്ല​ർ​ക്കാ​യി വി​ദ്യാ​ഭ്യാ​സ വ​കു​പ്പി
യാത്രപ്പടിക്ക് അർഹതയുണ്ട്
ഇ​ടു​ക്കി ജി​ല്ല​യി​ൽ ഫോ​റ​സ്റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ജോ​ലിചെ​യ്യുന്നു. അ​പ്പോ​യി​ന്‍റ്മെ​ന്‍റ് സം​ബ​ന്ധ​മാ​യ പ​രി​ശോ​ധ​ന​യ്ക്കു​വേ​ണ്ടി എ​നി​ക്ക് പി​എ​സ്‌​സി ഓ​ഫീ​സി​ൽ പോ​കേ​ണ്ട​താ​യി വ​ന്
പരമാവധി 30 ഏൺഡ് ലീവ് സറണ്ടർ ചെയ്യാം
പാ​ർ​ട്ട്ടൈം ക​ണ്ടി​ജ​ന്‍റ് ജീ​വ​ന​ക്കാ​ർ​ക്കും ഫു​ൾ​ടൈം ക​ണ്ടി​ജ​ന്‍റ് ജീ​വ​ന​ക്കാ​ർ​ക്കും മ​റ്റു​ള്ള ജീ​വ​ന​ക്കാ​രെപ്പോലെ​ 30 ദി​വ​സ​ത്തെ ഏ​ണ്‍​ഡ് ലീ​വ് സ​റ​ണ്ട​ർ ചെ​യ്യാ​ൻ ത​ട​സ​മു​ണ്ടോ? പ​ഞ്ചാ​യ​
പേ സ്ലിപ്പ് കിട്ടാൻ താമസമില്ല
രണ്ടു വ​ർ​ഷം മാ​ത്രം സ​ർ​വീ​സു​ള്ള ഒ​രു ഗ​സ​റ്റ​ഡ് ഓ​ഫീ​സ​റാ​ണ്. ഞാ​ൻ അ​ത്യാ​വ​ശ്യ​മാ​യി ഒ​രു മാ​സ​ത്തെ ലീ​വി​ലാ​ണ്. എ​ന്‍റെ ശ​ന്പ​ളം ല​ഭി​ക്ക​ണ​മെ​ങ്കി​ൽ അ​ക്കൗ​ണ്ട​ന്‍റ് ജ​ന​റ​ൽ ഓ​ഫീ​സി​ൽ​നി​ന്നു​ള
സർക്കാർ അനുവാദത്തോടെയുള്ള വിമാനയാത്ര ആയിരിക്കണം
ഒാഫീസ് അറ്റൻഡർമാരെ ഒഴിവാക്കിയിട്ടുണ്ട്
സ്വന്തമായി സത്യവാങ്മൂലം നൽകിയാൽ മതി
ജനനസ്ഥലം തിരുത്താനാവും
പിസിഎയ്ക്ക് അർഹതയില്ല
ജിഎ​സ്​ടി 2018-19 വാർഷിക റി​ട്ടേ​ണ്‍: സ​മ​യ​പ​രി​ധി നീ​ട്ടി, ഓ​ഡി​റ്റ് പ​രി​ധി ഉ​യ​ർ​ത്തി
പെൻഷൻ കുടിശിക: നോമിനി ഇല്ലെങ്കിൽ അവകാശ സർട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിൽ
പുതിയ നിരക്കിൽ ശന്പളം ലഭിക്കാൻ തടസമില്ല
ഫാമിലി പെൻഷൻ ലഭിക്കാൻ ചില നിബന്ധനകളുണ്ട്
അപേക്ഷിക്കേണ്ടത് പെൻഷൻ വാങ്ങുന്ന ട്രഷറിയിൽ
രണ്ടാമത്തെ വിവാഹത്തിന് നിയമ സാധുതയില്ല
ജി​എ​സ്ടി ര​ജി​സ്ട്രേ​ഷ​ൻ എ​ടു​ക്കേ​ണ്ട​തി​ല്ലാ​യി​രു​ന്നു, എ​ങ്കി​ൽ കാ​ൻ​സ​ൽ ചെ​യ്യു​ക
ശൂന്യവേതനാവധിയുടെ തുടർച്ചയായി പ്രസവാവധി അനുവദനീയം
പ്രവേശന തസ്തികയിൽ എട്ടുവർഷം പൂർത്തിയാക്കണം
യാത്രപ്പടിക്ക് അർഹതയുണ്ട്
പരമാവധി 30 ഏൺഡ് ലീവ് സറണ്ടർ ചെയ്യാം
പേ സ്ലിപ്പ് കിട്ടാൻ താമസമില്ല
2019-20 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ മു​ൻ​കൂ​ർ നി​കു​തി​യു​ടെ അ​വ​സാ​ന​ ഗ​ഡു മാ​ർ​ച്ച് 15 ന് ​മു​ന്പ്
മസ്റ്ററിംഗ് കാലാവധി ഒരു വർഷം
മെ​ഡി​ക്ക​ൽ റീ​ ഇം​ബേ​ഴ്സ്മെ​ന്‍റ് സാ​ധി​ക്കി​ല്ല
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.