Services & Questions
ഫാമിലി പെൻഷന് അർഹത അവിവാഹിതനായ ജീവനക്കാരന്റെ മാതാവിന്
Monday, April 27, 2020 3:00 PM IST
ഞങ്ങളുടെ ഓഫീസിൽ ജോലി ചെയ്തിരുന്ന 38 വയസുള്ള ജീവനക്കാരൻ പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്ന് മരിച്ചു. അദ്ദേഹം അവിവാഹിതനാണ്. ഒരേ ഒരു മകനാണ്. അമ്മയ്ക്ക് 62 വയസുണ്ട്. ഫാമിലി പെൻഷന് അദ്ദേഹത്തിന്റെ അമ്മയ്ക്ക് അർഹതയുണ്ടോ?
മറ്റ് അവകാശികൾ ഇല്ലാത്തതുകൊണ്ട് അമ്മയ്ക്കല്ലേ പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കേണ്ടത്?
ജോ ജോസഫ്, നെടുങ്കണ്ടം
അവിവാഹിതനായ ജീവനക്കാരൻ സർവീസിലിരുന്നു മരണമടഞ്ഞാൽ പെൻഷൻ ആനുകൂല്യത്തിന് അർഹത അദ്ദേഹത്തിന്റെ ആശ്രിതയായ അമ്മയ്ക്കു മാത്രമാണ്. കുറഞ്ഞ സർവീസ് ഏഴു വർഷമോ അതിനു മുകളിലോ ഉണ്ടായാൽ മതി.
ഫാമിലി പെൻഷൻ ഏഴു വർഷക്കാലം ഉയർന്ന നിരക്കിൽ ലഭിക്കും. അതുപോലെ ഡിസിആർജി / ഗ്രാറ്റിവിറ്റി ഉയർന്ന നിരക്കിൽ ലഭിക്കും. അഞ്ചു വർഷത്തിൽ കൂടുതൽ സർവീസുള്ള ആളാണെങ്കിൽ അവസാനം വാങ്ങിയ ശന്പളത്തിന്റെയും ഡിഎയുടെയും തുകയുടെ 12 ഇരട്ടി ഉയർന്ന നിരക്കിൽ ലഭിക്കും.