Tax
Services & Questions
ചിക്കൻപോക്സ് രോഗം വന്നാൽ സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വി​ന് അ​ർ​ഹ​ത​യി​ല്ല
ചിക്കൻപോക്സ് രോഗം വന്നാൽ സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വി​ന് അ​ർ​ഹ​ത​യി​ല്ല
എ​ന്‍റെ ഭാ​ര്യ​ക്കു ചി​ക്ക​ൻ​പോ​ക്സ് രോ​ഗം വ​ന്നു ചി​കി​ത്സ​യി​ലാ​ണ്. റ​വ​ന്യൂ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ എ​നി​ക്ക് പ്ര​ത്യേ​ക അ​വ​ധി ല​ഭി​ക്കു​മോ ? എ​ന്നെ ആ​ശ്ര​യി​ച്ചു ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ് ഭാ​ര്യ. ആ​ശ്രി​ത​ർ​ക്ക് പ​ക​ർ​ച്ചവ്യാ​ധി വ​ന്നാ​ൽ ജീ​വ​ന​ക്കാ​ർ​ക്ക് 21 ദി​വ​സം സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വ് ല​ഭി​ക്കു​മെ​ന്ന് കേ​ൾ​ക്കു​ന്നു. ഇ​തു ശ​രി​യാ​ണോ? ചി​ക്ക​ൻ​പോ​ക്സ് രോ​ഗം വ​ന്നാ​ലും അ​വ​ധി ല​ഭി​ക്കു​മോ?
കെ.എൽ. ജോ​സ്
ക​രു​നാ​ഗ​പ്പ​ള്ളി

KSR Vol I, Appendix VII, Section II ആ​ണ് സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വി​നെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യി വി​വ​രി​ക്കു​ന്ന​ത്. ജീ​വ​ന​ക്കാ​രെ ആ​ശ്ര​യി​ച്ചു ക​ഴി​യു​ന്ന​വ​ർ​ക്കു താ​ഴെ പ്ര​തി​പാ​ദി​ക്കു​ന്ന ഏ​ഴു പ​ക​ർ​ച്ചവ്യാ​ധി​ക​ളി​ൽ ഏ​തെ​ങ്കി​ലും ഒ​ന്നു വ​ന്നാ​ൽ ജീ​വ​ന​ക്കാ​ര​ന് സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വ് അ​നു​വ​ദി​ക്കു​ന്ന​താ​ണ്.

പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ

1. വ​സൂ​രി (Small Pox)
2. പ്ലേ​ഗ് (Plague)
3. വി​ഷു​ചി​ക (Cholera)
4. സ​ന്നി​പാ​ത​ജ്വ​രം (Typhoid)
5. ന്യൂ​മോ​ണി​യ (Acute influenzal pneumonia)
6. ഡി​ഫ്ത്തീ​രി​യ (Diphtheria)
7. മ​സ്തി​ഷ്ക ജ്വ​രം ( cerebro-spinal Meningitis).

ജീ​വ​ന​ക്കാ​ര​നെ ആ​ശ്ര​യി​ച്ചു ക​ഴി​യു​ന്ന​വ​ർ​ക്ക് മു​ക​ളി​ൽ പ​റ​യു​ന്ന ഏ​ഴു​രോ​ഗ​ങ്ങ​ളി​ൽ ഏ​തെ​ങ്കി​ലും ഒ​ന്നു വ​ന്നാ​ൽ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കെഎസ്ആർ പ്ര​കാ​രം സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വ് അ​നു​വ​ദി​ക്കു​ന്ന​താ​ണ്. ഇ​തു സാ​ധാ​ര​ണ​ ഗ​തി​യി​ൽ 21 ദി​വ​സ​വും ചി​ല പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പ​ര​മാ​വ​ധി 30 ദി​വ​സം വ​രെ​യു​മാ​ണ് ലീ​വ് അ​നു​വ​ദി​ക്കു​ന്ന​ത്. ഈ ​അ​വ​ധി സാ​ധാ​ര​ണ​യു​ള്ള കാ​ഷ്വ​ൽ ലീ​വി​നോ​ടോ (CL) മ​റ്റ് അ​വ​ധി​ക​ളോ​ടോ ചേ​ർ​ത്തെ​ടു​ക്കാം.
അ​തേ​സ​മ​യം, ജീ​വ​ന​ക്കാ​ര​നാ​ണ് മു​ക​ളി​ൽ പ​റ​യു​ന്ന രോ​ഗം പി​ടി​പെ​ട്ട​തെ​ങ്കി​ൽ ഇ​ത്ത​ര​ത്തി​ൽ സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വ് ല​ഭി​ക്കി​ല്ല. ഇ​ങ്ങ​നെ​യൊ​രു സാ​ഹ​ച​ര്യം വ​ന്നാ​ൽ ജീ​വ​ന​ക്കാ​ര​ൻ കൈ​വ​ശ​മു​ള്ള അ​വ​ധി​ക​ൾ ഏ​തെ​ങ്കി​ലും ഉ​പ​യോ​ഗി​ക്ക​ണം. ശ​ന്പ​ള​ത്തോ​ടെ അ​വ​ധി എ​ടു​ക്കാ​ൻ സാ​ധ്യ​മ​ല്ലാ​യെ​ങ്കി​ൽ ശൂ​ന്യ​വേ​ത​നാ​വ​ധി എ​ടു​ക്ക​ണം.

ആ​ശ്രി​ത​ർ​ക്ക് ചി​ക്ക​ൻ​പോ​ക്സാ​ണ് പി​ടി​പെ​ട്ട​തെ​ങ്കി​ൽ ഇ​ങ്ങ​നെ​യു​ള്ള സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വി​ന് അ​ർ​ഹ​ത​യി​ല്ല. ജീ​വ​ന​ക്കാ​ര​നു ചി​ക്ക​ൻ​പോ​ക്സ് പി​ടി​പെ​ട്ടാ​ലും സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വി​ന് അ​ർ​ഹ​ത​യി​ല്ല.