Services & Questions
ആദ്യം ഇൻക്രിമെന്റിന് യോഗ്യകാലമാവണം
Monday, June 15, 2020 3:28 PM IST
7 11 1994ൽ സർവീസിൽ പ്രവേശിച്ച അധ്യാപിക ആണ്്. 1 10 94നു മുന്പ് ഒരു വർഷക്കാലം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന താത്കാലിക ജോലി ചെയ്തിട്ടുണ്ട്. 2021 മാർച്ചിൽ റിട്ടയർ ചെയ്യും. സൂപ്പർ ആന്വേഷൻ 30 11 2020 ആണ്. എംപ്ലോയ്മെന്റ് സർവീസ് പെൻഷനു പരിഗണിക്കുമോ? എംപ്ലോയ്മെന്റ് സർവീസ് കൂടി കണക്കാക്കിയാൽ ഫുൾ പെൻഷനുള്ള അർഹതയുണ്ടോ?
രാജീവ്, കൊല്ലം
ഗ. ഉ (പി) 2357/99/ധന. 25 11 99 പ്രകാരം 3091994 വരെയുള്ള കാലയളവിലെ പ്രൊവിഷണൽ / എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയുള്ള സർവീസ്, കെഎസ് ആർ ഭാഗം ഒന്ന് റൂൾ 33നു കീഴിലെ ജിഡി2നു വിധേയമായി ഇൻക്രിമെന്റിന് യോഗ്യകാലമായി കണക്കാക്കിയിട്ടുണ്ടെങ്കിൽ ആ കാലയളവ് പെൻഷന് യോഗ്യകാലമായി കണക്കാക്കാം. അല്ലാത്തപക്ഷം ആ കാലയളവ് ഒഴിവാക്കിക്കൊണ്ട് പെൻഷനു കണക്കാക്കണം.