Services & Questions
ഡ്രോയിംഗ് ഒാഫീസർമാർ മുഖേന ബില്ല് മാറിയെടുക്കാം
Monday, June 29, 2020 2:27 PM IST
2011 നവംബറിൽ റിട്ടയർ ചെയ്തു. ഗസറ്റഡ് ഉദ്യോഗസ്ഥൻ ആയിരുന്നു. മുന്‍പുണ്ടായിരുന്ന ഒരു കേസിനെത്തുടർന്ന് എന്റെ ശന്പളം 1 7 2007 മുതൽ മുൻകാല പ്രാബല്യത്തോടെ പരിഷ്കരിച്ച് ഉത്തരവുണ്ടായിരിക്കുകയാണ്. റിട്ടയർ ചെയ്തതിനുശേഷമുള്ള ഗസറ്റഡ് ഓഫീസർമാരുടെ ശന്പള കുടിശികകൾ അക്കൗണ്ടന്റ് ജനറൽ മുഖേന പ്രീ ചെക്ക് ചെയ്ത് ട്രഷറിയിൽനിന്ന് മുൻകാലങ്ങളിൽ വാങ്ങാമായിരുന്നു. ഇപ്പോൾ ഈ കുടിശിക നിലവിലുള്ള ഡ്രോയിംഗ് ഓഫീസർ മുഖേന മാറിയെടുക്കാനാണ് പറഞ്ഞിരിക്കുന്നത്. ഇതു പലവിധ ബുദ്ധിമുട്ടുകൾക്ക് കാരണമായിട്ടുണ്ട്. ഇതിന് നിലവിൽ എന്തെങ്കിലും പരിഹാരമുണ്ടോ?
ഗോപകുമാർ, പത്തനംതിട്ട
ഇപ്പോൾ എല്ലാ ബില്ലുകളും സ്പാർക് സംവിധാനത്തിൽ കൂടി മാത്രമേ മാറിയെടുക്കാൻ സാധിക്കുകയുള്ളൂ. അതിനാൽ താങ്കൾ ഏതു തസ്തികയിൽനിന്നാണോ റിട്ടയർ ചെയ്തത്, ആ തസ്തികകളിലെ ബില്ലു മാറി കൊടുക്കുന്ന ഡ്രോയിംഗ് ഓഫീസർ മുഖേന ബില്ല് മാറി എടുക്കാനേ സാധിക്കുകയുള്ളൂ. ഇതിനാവശ്യമായ കാലഘട്ടത്തിലെ മാറിയ ബില്ലുകളുടെ വിശദവിവരം രേഖാമൂലം ഡ്രോയിംഗ് ഓഫീസർക്ക് നൽകുക.