Services & Questions
എംഒപി പാസായ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ ഇൻക്രിമെന്റുകൾ ലഭിക്കും
Monday, June 29, 2020 2:28 PM IST
22 വർഷം സർവീസുള്ള എന്റെ ഭർത്താവ് രണ്ടു മാസം മുന്പാണ് മരിച്ചത്. അദ്ദേഹം എൽഡി ക്ലാർക്കായി ജോലി ചെയ്തുവരികയായിരുന്നു. എംഒപി പാസായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ പ്രൊബേഷൻ ഡിക്ലയർ ചെയ്തിരുന്നില്ല. അതിനാൽ ഇൻക്രിമെന്റ് ലഭിച്ചിരുന്നില്ല. അതോടൊപ്പം ശന്പളത്തിൽ വർധന ഉണ്ടായിട്ടില്ല. മരണശേഷം സർവീസ് ബുക്ക് പരിശോധിച്ചപ്പോഴാണ് എംഒപി പാസായതിന്റെ സർട്ടിഫിക്കറ്റ് സർവീസ് ബുക്കിൽ കാണാൻ സാധിച്ചത്. ഇപ്പോൾ അദ്ദേഹത്തിന്റെ പ്രൊബേഷൻ ഡിക്ലയർ ചെയ്ത് ഇൻക്രിമെന്റ്, ഗ്രേഡുകൾ എന്നിവ പാസാക്കിയെടുത്ത് പെൻഷൻ അനുവദിക്കാൻ സാധിക്കുമോ?
മിനി, പൈനാവ്
എംഒപി പാസായ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ പ്രൊബേഷൻ ഡിക്ലയർ ചെയ്യിച്ച് ഇൻക്രിമെന്റുകൾ പാസാക്കാം. അതോടൊപ്പം നഷ്ടപ്പെട്ടുപോയ മൂന്നു ഹയർഗ്രേഡുകളും പാസാക്കി എടുക്കാവുന്നതാണ്. താങ്കളുടെ ഭർത്താവ് മരണമടഞ്ഞ സാഹചര്യത്തിൽ ഭാര്യയുടെ അപേക്ഷ പ്രകാരമോ അല്ലാതെയോ പ്രൊബേഷൻ, ഹയർ ഗ്രേഡുകൾ എന്നിവ അനുവദിപ്പിച്ച് എടുക്കാവുന്നതാണ്. ഇതുപ്രകാരം പെൻഷനിൽ വർധനവ് വരുത്താവുന്നതാണ്.