Services & Questions
പാർട്ട്ടൈം ജീവനക്കാർക്ക് 70 വയസുവരെ ജോലി ചെയ്യാം
Monday, July 6, 2020 3:22 PM IST
10 5 2015ൽ പാർട്ട്ടൈം സ്വീപ്പറായി റവന്യു വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു. ആരോഗ്യവകുപ്പിലേക്ക് അന്തർ വകുപ്പ് സ്ഥലംമാറ്റം കിട്ടിയാൽ കൊള്ളാമെന്നുണ്ട്. പാർട്ട്ടൈം ജീവനക്കാർക്ക് ആരോഗ്യവകുപ്പിൽ പെട്ടെന്ന് പ്രമോഷൻ ലഭിക്കുമെന്നറിയുന്നു. ആരോഗ്യ വകുപ്പിലെത്തിയാൽ ഫുൾടൈം ജീവനക്കാർ 56 വയസിലാണോ, അതോ 60 വയസിലാണോ റിട്ടയർ ചെയ്യുന്നത്?
ജീവൻകുമാർ, ചെങ്ങന്നൂർ
നിലവിൽ പാർട്ട്ടൈം ജീവനക്കാർക്ക് 70 വയസുവരെയും ഫുൾടൈം ജീവനക്കാർക്ക് 56 വയസുവരെയും ആണ് സർവീസ് അനുവദിക്കുന്നത്. എന്നാൽ 1 4 2013നു ശേഷം സർവീസിൽ വരുന്ന പാർട്ട്ടൈം വിഭാഗത്തിൽ പെടാത്ത ജീവനക്കാർക്ക് 60 വയസുവരെ സർവീസിൽ തുടരാം. അവരെ നാഷണൽ പെൻഷൻ സ്കീമിൽ മാത്രമേ ഉൾപ്പെടുത്തുകയുള്ളൂ.