Tax
Services & Questions
ഗാർഡിയൻ മുഖേന ലഭിക്കും
ഗാർഡിയൻ മുഖേന ലഭിക്കും
ഭ​ർ​ത്താ​വ് സ​ർ​വീ​സി​ലി​രി​ക്കെ മ​ര​ണ​പ്പെ​ട്ടു. അ​ദ്ദേ​ഹ​ത്തി​ന് എ​ട്ടു വ​ർ​ഷം സ​ർ​വീ​സ് ഉണ്ടായിരുന്നു. ഞ​ങ്ങ​ൾ​ക്ക് ആറു വ​യ​സു​ള്ള ആ​ണ്‍​കു​ട്ടി​യു​ണ്ട്. എ​നി​ക്ക് ഫാ​മി​ലി പെ​ൻ​ഷ​നും അ​തി​നു​ശേ​ഷം കം​പാ​ഷ​നേ​റ്റ് ബേ​സി​ൽ സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ​ത​ന്നെ ക്ല​ർ​ക്കാ​യി ജോ​ലി​യും കി​ട്ടി. ര​ണ്ടു​മാ​സം മു​ന്പ്് ഞാ​ൻ പു​ന​ർ​വി​വാ​ഹം ചെ​യ്തു. ആ ​തീ​യ​തി മു​ത​ൽ ഫാ​മി​ലി പെ​ൻ​ഷ​ൻ വാ​ങ്ങു​ന്നി​ല്ല. എ​ന്‍റെ മ​ക​ൻ എ​ന്നോ​ടൊ​പ്പ​മാ​ണ് താ​മ​സി​ക്കു​ന്ന​ത്. ഫാ​മി​ലി പെ​ൻ​ഷ​ൻ കു​ട്ടി​ക്ക് ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യി​ല്ലേ? ആ​ർ​ക്കാ​ണ് അ​പേ​ക്ഷ കൊ​ടു​ക്കേ​ണ്ട​ത്?
ജി​സ​മ്മ, ച​ങ്ങ​നാ​ശേ​രി

താ​ങ്ക​ളു​ടെ കു​ട്ടി​ക്ക് ഗാ​ർ​ഡി​യ​ൻ മു​ഖേ​ന ഫാ​മി​ലി പെ​ൻ​ഷ​ൻ ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ട്. അ​തി​നു​വേ​ണ്ടി ത​ഹ​സീൽ​ദാ​രി​ൽ​നി​ന്ന് കു​ട്ടി​യു​ടെ ലീ​ഗ​ൽ ഗാ​ർ​ഡി​യ​ൻ താ​ങ്ക​ളാ​ണെ​ന്നു തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​ഹി​തം താ​ങ്ക​ളു​ടെ ഭ​ർ​ത്താ​വ് ജോ​ലി​ ചെ​യ്തി​രു​ന്ന ഓ​ഫീ​സി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക. ഇ​തോ​ടൊ​പ്പം മരണ സ​ർ​ട്ടി​ഫി​ക്ക​റ്റ്, പുനർ വിവാഹ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ലീ​ഗ​ൽ ഗാ​ർ​ഡി​യ​നാ​ണെ​ന്നു തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്.