Services & Questions
കമ്യൂട്ടേഷൻ പുനഃസ്ഥാപിച്ച് പെൻഷൻ കിട്ടാൻ പ്രത്യേക അപേക്ഷ വേണ്ട
Monday, July 13, 2020 2:49 PM IST
2008 മാർച്ച് 31ന് സർവീസിൽനിന്ന് വിരമിച്ച എയ്ഡഡ് സ്കൂൾ അധ്യാപികയാണ്. 2008 ജൂണ്‍ 18നാണ് ആദ്യമായിട്ട് പെൻഷൻ വാങ്ങിയത്. 01.04.2020ൽ ഞാൻ പെൻഷൻ പറ്റിയിട്ട് 12 വർഷം പൂർത്തിയാകുന്പോൾ കമ്യൂട്ട് ചെയ്ത പെൻഷൻ പുനഃസ്ഥാപിച്ചു കിട്ടേണ്ടതല്ലേ. എന്നാൽ 2020 ജൂണ്‍വരെയും ഇതു ലഭിച്ചതായി കാണുന്നില്ല. ബാങ്ക് മുഖേനയാണ് പെൻഷൻ വാങ്ങുന്നത്. ആർക്കാണ് പരാതി കൊടുക്കേണ്ടത്.
സുനിത, കട്ടപ്പന
കമ്യൂട്ടേഷൻ തുക കൈപ്പറ്റി 12 വർഷം പൂർത്തിയായാൽ കമ്യൂട്ട് ചെയ്ത തുക പുനഃസ്ഥാപിച്ചു കിട്ടും. താങ്കൾ ആദ്യമായി പെൻഷൻ, കമ്യൂട്ടേഷൻ എന്നിവ വാങ്ങിയത് 2008 ജൂണിലാണല്ലോ. പെൻഷൻ, കമ്യൂട്ടേഷൻ എന്നിവ വാങ്ങുന്നതിന്റെ പിറ്റേ മാസം മുതലാണ് കുറഞ്ഞ പെൻഷൻ ലഭിക്കുന്നത്. അതിനാൽ താങ്കൾക്ക് 2020 ജൂലൈ ഒന്നു മുതലേ കമ്യൂട്ടേഷൻ പുനഃസ്ഥാപിച്ച രീതിയിലുള്ള പെൻഷൻ ലഭിക്കൂ. ഇതിന് പ്രത്യേകം അപേക്ഷ നൽകേണ്ടതില്ല. ലഭിക്കാതെ വരികയാണെങ്കിൽ ട്രഷറിയിൽ ബന്ധപ്പെടുക.