Services & Questions
സീനിയോറിറ്റിയെ ബാധിക്കുമോ ?
Monday, July 27, 2020 3:10 PM IST
അച്ചടക്ക നടപടിക്ക് വിധേയനായ ആളാണ്. ഇപ്പോൾ നിലവിലുള്ള തസ്തികയിൽനിന്ന് തരംതാഴ്ത്തപ്പെട്ടിരിക്കുന്നു. ഇത് സീനിയോറിറ്റിയെ എപ്രകാരമാണ് ബാധിക്കുന്നത്്? തരം താഴ്ത്തലിന് കാലാവധിയുണ്ടോ ?
രഘു, എരുമേലി
ഒരാൾ തരംതാഴ്ന്ന തസ്തികയിലേക്കു താഴ്ത്തപ്പെടുന്പോൾ തീർച്ചയായും ശന്പളസ്കെയിലിനും മാറ്റം വരുമല്ലോ. അച്ചടക്ക നടപടിയുടെ ഭാഗമായി ജീവനക്കാരനെ തരംതാഴ്ത്തി പുറപ്പെടുവിക്കുന്ന ഉത്തരവിൽത്തന്നെ തരംതാഴ്ത്തൽ എത്ര കാലത്തേക്കെന്നു വ്യക്തമാക്കാറുണ്ട്. അതുപോലെ തരംതാഴ്ത്തൽ പുനഃസ്ഥാപിക്കുന്പോൾ പിന്നീടുള്ള ഇൻക്രിമെന്റുകൾക്ക് ഇതു ബാധകമാണോ, എങ്കിൽ എത്ര കാലത്തക്ക് എന്ന വിവരങ്ങളെല്ലാം ഉത്തരവിൽതന്നെ വ്യക്തമാക്കാറുണ്ട്.