Services & Questions
നാലാമത്തെ ഗ്രേഡ് പ്രവേശന തസ്തികയുടെ അടിസ്ഥാനത്തിൽ
Monday, August 10, 2020 2:32 PM IST
1993ൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനായി വില്പന നികുതി വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു. 2000ൽ ക്ലറിക്കൽ അറ്റൻഡറായി പ്രമോഷൻ ലഭിച്ചു. അതിനുശേഷവും ഗ്രേഡ് ലഭിച്ചു. പിന്നീട് 2017ൽ ക്ലർക്കായി പ്രമോഷൻ ലഭിച്ചു. 2020ൽ എനിക്ക് 27 വർഷത്തെ സർവീസ് പൂർത്തീകരിച്ചിരിക്കുകയാണ്. 27 വർഷത്തെ നാലാമത്തെ ഗ്രേഡ് ലഭിക്കാൻ അർഹതയില്ലേ?
ലത്തീഫ്, ഈരാറ്റുപേട്ട
താങ്കൾക്ക് 27 വർഷത്തെ സർവീസ് പൂർത്തിയായി എന്നതു ശരിയാണ്. എന്നാൽ പ്രവേശന തസ്തികയിലല്ല, 27 വർഷം പൂർത്തിയായത്. പ്രവേശന തസ്തികയുടെ അടിസ്ഥാനത്തിലാണ് നാലാമത്തെ ഗ്രേഡ് നൽകുന്നത്. താങ്കളുടെ പ്രവേശന തസ്തിക ലാസ്റ്റ് ഗ്രേഡാണ്. നിലവിലെ തസ്തിക ക്ലർക്കുമാണ്.