Services & Questions
നിയമന ഉത്തരവു തീയതി വച്ച് പങ്കാളിത്ത പെൻഷൻ
Monday, August 10, 2020 2:34 PM IST
14 09 2015ൽ പിഎസ്സി മുഖാന്തിരം എച്ച്എസ്എ ആയി നിയമനം ലഭിച്ചു. റാങ്ക് ലിസ്റ്റ് നിലവിൽ വന്നത് 2012ൽ ആണ്. ഈ റാങ്ക് ലിസ്റ്റിൽനിന്ന് ആദ്യനിയമനം ലഭിച്ചവർക്ക് സ്റ്റാറ്റ്യൂട്ടറി പെൻഷനും അതിനുശേഷം 01 04 2013 മുതൽ നിയമനം ലഭിച്ചവർക്ക് പങ്കാളിത്ത പെൻഷനുമാണ് ലഭിക്കുന്നത്. ഒരേ റാങ്ക് ലിസ്റ്റിൽനിന്ന് നിയമനം ലഭിച്ചവർക്ക് രണ്ടു തരത്തിലുള്ള പെൻഷൻ അനുവദിക്കുന്നത് ശരിയാണോ? നിയമപരമായി സ്റ്റാറ്റ്യൂട്ടറി പെൻഷനിലേക്ക് മാറുന്നതിന് എന്തുചെയ്യണം?
സുഷമ, ആലപ്പുഴ
ഈ വിഷയത്തിൽ നിയമപരമായി ഒരു പരിഹാരവും സാധ്യമല്ല. നിയമന ഉത്തരവിന്റെ തീയതിയുടെ അടിസ്ഥാനത്തിലാണ് പങ്കാളിത്ത പെൻഷന്റെ പ്രാബല്യതീയതി നിശ്ചയിച്ചിട്ടുള്ളത്. അല്ലെങ്കിൽ ഇതിന് പ്രത്യേക സർക്കാർ ഉത്തരവ് ആവശ്യമാണ്.