Services & Questions
മരണവിവരം ട്രഷറിയിൽ ഉടൻ അറിയിക്കണം
Monday, October 5, 2020 4:10 PM IST
സർവീസ് പെൻഷണറായ എന്റെ ഭർത്താവ് 2020 ജൂണ്‍ 20ന് മരണമടഞ്ഞു. അദ്ദേഹം ബാങ്ക് മുഖേനയാണ് പെൻഷൻ വാങ്ങിക്കൊണ്ടിരുന്നത്. എന്നാൽ, മരണവിവരം ട്രഷറിയിൽ റിപ്പോർട്ടുചെയ്യാൻ വിട്ടുപോയി. ഒരു മകൻ ഉള്ളത് വിദേശത്തായതുകൊണ്ട് മറ്റുകാര്യങ്ങൾ ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ല. എനിക്കു ഫാമിലി പെൻഷൻ കിട്ടാൻ അർഹതയുള്ളത് എന്നു മുതലാണ്. ഞാൻ ബാങ്കിലാണോ ട്രഷറിയിലാണോ അപേക്ഷ നൽകേണ്ടത്?
ഗീതാ ദേവി,
ചങ്ങനാശേരി
2020 ജൂണ്‍ മാസത്തിൽ ഏതു ദിവസം മരിച്ചതായാലും ആ മാസത്തെ പെൻഷന് അർഹതയുണ്ട്. താങ്കൾ ക്ക് ഫാമിലി പെൻഷൻ 2020 ജൂലൈ ഒന്നു മുതലാണു ലഭിക്കേണ്ടത്. താങ്കൾ മരണവിവരം റിപ്പോർട്ട് ചെയ്യാതിരുന്നതുകൊണ്ടു തുടർന്നുള്ള മാസങ്ങളിലെ പെൻഷൻ ഭർ ത്താവിന്റെ അക്കൗണ്ടിൽ എത്തിയിട്ടുണ്ടാകും. ജൂലൈ മാസംമുതൽ ക്രെഡിറ്റ് ചെയ്ത പെൻഷൻ ലഭിക്കാൻ ഭാര്യക്ക് അർഹതയുണ്ട്. എത്രയും പെട്ടെന്നു മരണവിവരം ട്രഷറിയിൽ അറിയിക്കുക. തുടർന്നു ഫാമിലി പെൻഷനുവേണ്ടിയുള്ള അപേക്ഷ ഡെത്ത് സർട്ടിഫിക്കറ്റിന്റെ കോപ്പി സഹിതം ട്രഷറി ഓഫീസർക്ക് സമർപ്പിക്കുക.