Services & Questions
റീ ഫിക്സേഷൻ ലഭിക്കാനുള്ള അർഹതയില്ല
Monday, November 30, 2020 4:39 PM IST
റവന്യു വകുപ്പിൽ ക്ലർക്കായി ജോലിചെയ്യുന്നു. എനിക്ക് 15102020 മുതൽ യുഡി ക്ലർക്കായി പ്രമോഷൻ ലഭിച്ചു. എന്റെ ഇൻക്രിമെന്റ് തീയതി ഏപ്രിൽ മാസത്തിലാണ്. എന്റെ ശന്പളം ഫിക്സ് ചെയ്യുന്പോൾ രണ്ട് ഇൻക്രിമെന്റുകൾ കിട്ടുമല്ലോ. എന്റെ നിലവിലെ അടിസ്ഥാന ശന്പളം 22,200 രൂപയാണ്. ഫിക്സേഷനുശേഷം എന്റെ ഇൻക്രിമെന്റ് തീയതിക്ക് മാറ്റം ഉണ്ടാകുമോ? എനിക്ക് ശന്പളം റീ ഫിക്സ് ചെയ്യാൻ സാധിക്കുമോ? യുഡി ക്ലർക്കിന്റെ ശന്പള സ്കെയിൽ 25,20054,000 ആണ്.
റഹ്മാൻ എ.എസ്.
മലപ്പുറം
പ്രമോഷൻ തീയതിയിൽ താങ്കളുടെ ശന്പളം ഫിക്സ് ചെയ്യുന്പോൾ രണ്ട് ഇൻക്രിമെന്റുകൾ കിട്ടും. എങ്കിൽപ്പോലും ശന്പളം 25,200ലേക്കാണ് ഫിക്സ് ചെയ്യുന്നത്. അപ്പോൾതന്നെ താങ്കൾക്ക് അടിസ്ഥാന ശന്പളത്തോടൊപ്പം നാലിലധികം ഇൻക്രിമെന്റുകൾ കിട്ടുന്നതിനു തുല്യമാണ്. എന്നാൽ റീ ഫിക്സേഷൻ ലഭിക്കാനുള്ള അർഹതയില്ല. അതിനാൽ ഇൻക്രിമെന്റ് തീയതിക്കു മാറ്റം വരും. പ്രമോഷൻ കിട്ടി ഒരു വർഷം കഴിയുന്പോൾ മാത്രമേ അടുത്ത ഇൻക്രിമെന്റിന് അർഹതയുള്ളൂ.