ആ​​​​ദാ​​​​യ​​​​നി​​​​കു​​​​തി നി​​​​യ​​​​മ​​​​ത്തി​​​​ലെ 80 ഡി ​​​​വ​​​​കു​​​​പ്പ​​​​നു​​​​സ​​​​രി​​​​ച്ച് മെ​​​​ഡി​​​​ക്ക​​​​ൽ ഇ​​​​ൻ​​​​ഷ്വറ​​​​ൻ​​​​സ് പ്രീ​​​​മി​​​​യം അ​​​​ട​​യ്​​​​ക്കു​​​​ന്പോ​​​​ൾ അ​​​​തു ത​​​​ന്നാ​​​​ണ്ടി​​​​ലെ വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ൽ​​നി​​​​ന്നു കി​​​​ഴി​​​​വാ​​​​യി അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ടാ​​​​വു​​​​ന്ന​​​​താ​​​​ണ്. 60 വ​​​​യ​​​​​​സി​​​​ൽ താ​​​​ഴെ​​​​യു​​​​ള്ള വ്യ​​​​ക്തി​​​​ക​​​​ൾ​​​​ക്ക് 25,000 രൂ​​​​പ വ​​​​രെ​​​​യു​​​​ള്ള പ്രീ​​​​മി​​​​യം ആ​​​​ണ് കി​​​​ഴി​​​​വാ​​​​യി ല​​​​ഭി​​​​ക്കു​​​​ന്ന​​​​ത്. സ്വ​​​​ന്തം മെ​​​​ഡി​​​​ക്ക​​​​ൽ ചെ​​ല​​​​വു​​​​ക​​​​ൾ​​​​ക്കും കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ ചെ​​ല​​​​വി​​​​ലേ​​​​ക്കും ഉ​​​​ള്ള പോ​​​​ളി​​​​സി​​​​ക​​​​ൾ ഒ​​​​രു​​​​മി​​​​ച്ച് എ​​​​ടു​​​​ക്കാ​​​​വു​​​​ന്ന​​​​താ​​​​ണ്. കേ​​​​ന്ദ്ര​​​​ഗ​​​​വ​​​​ണ്‍​മെ​​​​ന്‍റി​​​​ന്‍റെ ഹെ​​​​ൽ​​​​ത്ത് സ്കീ​​​​മി​​​​ലേ​​​​ക്ക് അ​​​​ട​​​​യ്ക്കു​​​​ന്ന പ​​​​ണ​​​​വും മെ​​​​ഡി​​​​ക്ക​​​​ൽ പോ​​​​ളി​​​​സി​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്താ​​​​വു​​​​ന്ന​​​​താ​​​​ണ്.

മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ​​​​ക്കു വേ​​​​ണ്ടി​​​​യു​​​​ള്ള പോ​​​​ളി​​​​സി​​​​ക​​​​ൾ:

മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ​​​​ക്കുവേ​​​​ണ്ടി പ്ര​​​​ത്യേ​​​​ക പോ​​​​ളി​​​​സി എ​​​​ടു​​​​ത്താ​​​​ൽ അ​​​​ധി​​​​ക​​​​മാ​​​​യി 25000 രൂ​​​​പ​​​​യു​​​​ടെ​​കൂ​​​​ടി കി​​​​ഴി​​​​വ് ല​​​​ഭി​​​​ക്കും. ഇ​​​​തി​​​​നു മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ ആ​​​​ശ്രി​​​​ത​​​​രാ​​​​യി​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നി​​​​ല്ല. മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളി​​​​ൽ ആ​​​​ർ​​​​ക്കെ​​​​ങ്കി​​​​ലും 60 വ​​​​യ​​​​സ് ക​​​​ഴി​​​​ഞ്ഞി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ൽ പ്രീ​​​​മി​​​​യം തു​​​​ക​​​​യ്ക്ക് 50,000 രൂ​​​​പ​​വ​​​​രെ​​​​യു​​​​ള്ള കി​​​​ഴി​​​​വ് ല​​​​ഭി​​​​ക്കു​​​​ന്ന​​​​താ​​​​ണ്. ഇ​​​​വ​​​​ർ ഇ​​​​ന്ത്യ​​​​യി​​​​ൽ റെ​​​​സി​​​​ഡ​​​​ന്‍റ് ആ​​​​യി​​​​രി​​​​ക്ക​​​​ണം.

ഹെ​​​​ൽ​​​​ത്ത് ചെ​​​​ക്ക​​​​പ്പി​​​​ന് 5,000 രൂ​​​​പ​​​​യു​​​​ടെ വ​​​​രെ കി​​​​ഴി​​​​വ്

സ്വ​​​​ന്തം ആ​​വ​​ശ്യ​​ത്തി​​നു​​വേ​​ണ്ടി​​യോ കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കു​​വേ​​​​ണ്ടി​​​​യു​​​​ള്ള​​​​തോ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ​​​​ക്കുവേ​​​​ണ്ടി​​​​യു​​​​ള്ള​​​​തോ ആ​​​​യ പ്രി​​​​വ​​​​ന്‍റീ​​​​വ് മെ​​​​ഡി​​​​ക്ക​​​​ൽ ചെ​​​​ക്ക​​​​പ്പു​​​​ക​​​​ൾ​​​​ക്കാ​​​​യി 5,000 രൂ​​​​പ​​വ​​​​രെ​​​​യു​​​​ള്ള ചെല​​​​വു​​​​ക​​​​ൾ​​​​ക്ക് നി​​​​കു​​​​തി​​​​ക്കു മു​​​​ന്പു​​​​ള്ള വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ൽ​​നി​​​​ന്നും കി​​​​ഴി​​​​വ് ല​​​​ഭി​​​​ക്കു​​​​ന്ന​​​​താ​​​​ണ്. എ​​​​ന്നാ​​​​ൽ, നേ​​​​ര​​​​ത്തെ സൂ​​​​ചി​​​​പ്പി​​​​ച്ച 25,000 രൂപ 50,000 ​​​​രൂ​​​​പ​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യാ​​​​ണ് കി​​​​ഴി​​​​വ്. മേ​​​​ൽ​​​​തു​​​​ക​​​​യി​​​​ൽ അ​​​​ധി​​​​ക​​​​മാ​​​​യി കി​​​​ഴി​​​​വ് ല​​​​ഭി​​​​ക്കി​​​​ല്ല. പ്രി​​​​വ​​​​ന്‍റീ​​​​വ് ചെ​​​​ക്ക​​​​പ്പി​​​​നാ​​​​യി ചെല​​​​വ​​​​ഴി​​​​ക്കു​​​​ന്ന തു​​​​ക കാ​​​​ഷാ​​​​യോ ചെ​​​​ക്കാ​​​​യോ ഇ​​​​ല​​​​ക്‌​​ട്രോ​​ണി​​​​ക് മാ​​​​ർ​​​​ഗ​​ത്തി​​​​ലൂ​​​​ടെ​​​​യോ കൊ​​​​ടു​​​​ക്കാ​​​​വു​​​​ന്ന​​​​താ​​​​ണ്. 80 ഡി ​​​​വ​​​​കു​​​​പ്പി​​​​ൽ കാ​​​​ഷാ​​​​യി ചെല​​​​വാ​​​​ക്കാ​​​​വു​​​​ന്ന ഏ​​​​ക തു​​​​ക പ്രി​​​​വ​​​​ന്‍റീ​​​​വ് ചെ​​​​ക്ക​​​​പ്പി​​​​ന് വേ​​​​ണ്ടി മാ​​​​ത്ര​​​​മാ​​​​ണ്. മ​​​​റ്റു​​​​ള്ള ഏ​​​​തു ചെ​​​​ല​​​​വു​​​​ക​​​​ളും ചെ​​​​ക്കാ​​​​യോ ബാ​​​​ങ്ക് ഡ്രാ​​​​ഫ്റ്റാ​​​​യോ ഇ​​​​ല​​​​ക്‌​​ട്രോ​​​​ണി​​​​ക് മാ​​​​ർ​​​​ഗ​​​​ത്തി​​​​ലൂ​​​​ടെ​​​​യോ ന​​​​ട​​​​ത്തി​​​​യി​​​​ല്ലെ​​​​ങ്കി​​​​ൽ കി​​​​ഴി​​​​വാ​​​​യി അ​​​​നു​​​​വ​​​​ദി​​​​ക്കി​​​​ല്ല.

മു​​​​തി​​​​ർ​​​​ന്ന പൗ​​​​ര​​ന്മാ​​ർ​​​​ക്കു​​​​ള്ള മെ​​​​ഡി​​​​ക്ക​​​​ൽ ചെ​​ല​​​​വു​​​​ക​​​​ൾ

ആ​​​​രോ​​​​ഗ്യ ഇ​​​​ൻ​​​​ഷ്വറ​​​​ൻ​​​​സ് എ​​​​ടു​​​​ത്തി​​​​ട്ടി​​​​ല്ലാ​​​​ത്ത മു​​​​തി​​​​ർ​​​​ന്ന പൗ​​​​ര​​ന്മാ​​​​ർ​​​​ക്ക് 50,000 രൂ​​​​പ​​വ​​​​രെ​​​​യു​​​​ള്ള മെ​​​​ഡി​​​​ക്ക​​​​ൽ ചെ​​​​ല​​​​വു​​​​ക​​​​ൾ​​​​ക്ക് ആ​​​​ദാ​​​​യ​​​​നി​​​​കു​​​​തി നി​​​​യ​​​​മം 80 ഡി ​​​​അ​​​​നു​​​​സ​​​​രി​​​​ച്ച് കി​​​​ഴി​​​​വ് അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​വു​​​​ന്ന​​​​താ​​​​ണ്. മ​​​​രു​​​​ന്നു​​​​ക​​​​ൾ​​​​ക്കും ചി​​​​കി​​​​ത്സ​​​​യ്ക്കും ക​​​​ണ്‍​സ​​​​ൾ​​​​ട്ടേ​​​​ഷ​​​​ന് ന​​​​ൽ​​​​കു​​​​ന്ന​​​​തും എ​​​​ല്ലാം മെ​​​​ഡി​​​​ക്ക​​​​ൽ ചെ​​ല​​​​വു​​​​ക​​​​ളി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്താം. മെ​​​​ഡി​​​​ക്ക​​​​ൽ ആവശ്യങ്ങ​​​​ൾ​​​​ക്കാ​​​​യി ചെ​​ല​​​​വാ​​​​ക്കു​​​​ന്ന പ​​​​ണം ചെ​​​​ക്കാ​​​​യോ ബാ​​​​ങ്ക് ഡ്രാ​​​​ഫ്റ്റാ​​​​യോ ഇ​​​​ല​​​​ക്‌​​ട്രോ​​ണി​​​​ക് മാ​​​​ർ​​​​ഗ​​ത്തി​​​​ലൂ​​​​ടെ​​​​യോ മാ​​​​ത്ര​​​​മേ ന​​​​ൽ​​​​കു​​​​വാ​​​​ൻ പാ​​​​ടു​​​​ള്ളൂ.

ഹി​​​​ന്ദു അ​​​​വി​​​​ഭ​​​​ക്ത കു​​​​ടും​​​​ബ​​​​ത്തി​​​​ന്

കൂ​​​​ട്ടു​​​​കു​​​​ടും​​​​ബ​​​​ത്തി​​​​ലെ ഏ​​​​തെ​​​​ങ്കി​​​​ലും അം​​​​ഗ​​​​ത്തി​​​​ന്‍റെ ആ​​​​രോ​​​​ഗ്യ​​​​സു​​​​ര​​​​ക്ഷ​​​​ക്കുവേ​​​​ണ്ടി പോ​​​​ളി​​​​സി എ​​​​ടു​​​​ത്താ​​​​ലും ഇ​​​​ത് അ​​​​വ​​​​ർ​​​​ക്ക് വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ൽ​​നി​​​​ന്നും കി​​​​ഴി​​​​ക്കാ​​​​വു​​​​ന്ന​​​​താ​​​​ണ്. 60 വ​​​​യ​​​​​​സി​​​​ൽ താ​​​​ഴെ​​​​യാ​​​​ണ് അം​​​​ഗ​​​​ത്തി​​​​ന്‍റെ പ്രാ​​​​യ​​മെ​​ങ്കി​​​​ൽ 25,000 രൂ​​​​പ​​​​യും 60 വ​​​​യ​​​​സി​​​​ൽ കൂ​​​​ടു​​​​ത​​​​ലാ​​​​ണെ​​​​ങ്കി​​​​ൽ 50,000 രൂ​​​​പ​​​​യും​​വ​​​​രെ കി​​​​ഴി​​​​വ് അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന​​​​താ​​​​ണ്. മെ​​​​ഡി​​​​ക്ലെ​​​​യിം പോ​​​​ളി​​​​സി ഇ​​​​ല്ലാ​​​​ത്ത മു​​​​തി​​​​ർ​​​​ന്ന പൗ​​​​ര​​ന്മാ​​​​ർ​​​​ക്ക് മെ​​​​ഡി​​​​ക്ക​​​​ൽ ആവശ്യങ്ങളിലേ​​​​ക്കാ​​​​യി ചെ​​​​ല​​​​വാ​​​​ക്കു​​​​ന്ന പ​​​​ണ​​​​ത്തി​​​​ന് പ​​​​ര​​​​മാ​​​​വ​​​​ധി 50,000 രൂ​​​​പ​​​​യു​​​​ടെ​​വ​​​​രെ കി​​​​ഴി​​​​വി​​​​ന് കു​​​​ടും​​​​ബം അ​​​​ർ​​​​ഹ​​​​മാ​​​​ണ്. മെ​​​​ഡി​​​​ക്ലെ​​​​യിം പോ​​​​ളി​​​​സി ഉ​​​​ണ്ടെ​​​​ങ്കി​​​​ൽ ഈ ​​​​തു​​​​ക​​​​യ്ക്ക് അ​​​​ർ​​​​ഹ​​​​ത ഉ​​​​ണ്ടാ​​​​വി​​​​ല്ല. ഇ​​​​തു ചെ​​​​ക്കാ​​​​യോ ഡ്രാ​​​​ഫ്റ്റാ​​​​യോ ഇ​​​​ല​​​​ക്‌​​ട്രോ​​​​ണി​​​​ക് മാ​​​​ർ​​​​ഗ​​ത്തി​​​​ലൂ​​​​ടെ​​​​യോ പേ​​​​മെ​​​​ന്‍റ് ന​​​​ട​​​​ത്താ​​​​ൻ പാ​​​​ടു​​​​ള്ളൂ.

പ​​​​ല വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് ഒ​​​​രു​​​​മി​​​​ച്ചു​​​​ള്ള മെ​​​​ഡി​​​​ക്ലെ​​​​യിം പോ​​​​ളി​​​​സി​​​​ക​​​​ൾ​​​​ക്ക് പ്രോ​​​​റേ​​​​റ്റ അ​​​​നു​​​​പാ​​​​ത​​​​ത്തി​​​​ൽ ഓ​​​​രോ വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്കും തു​​​​ല്യ​​​​മാ​​​​യി വീ​​​​തി​​​​ച്ച് അ​​​​ത​​​​തു വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളി​​​​ൽ കി​​​​ഴി​​​​വാ​​​​യി എ​​​​ടു​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കു​​​​ന്ന​​​​താ​​​​ണ്.

ആ​​​​ദാ​​​​യ​​​​നി​​​​കു​​​​തി നി​​​​യ​​​​മ​​​​ത്തി​​​​ലെ 80 ഡി ​​​​വ​​​​കു​​​​പ്പ​​​​നു​​​​സ​​​​രി​​​​ച്ച് 60 വ​​​​യ​​​​​സി​​​​ൽ കു​​​​റ​​​​വു​​​​ള്ള ഒ​​​​രു വ്യ​​​​ക്തി​​​​ക്ക് പ​​​​ര​​​​മാ​​​​വ​​​​ധി 75,000 രൂ​​​​പ​​​​യു​​​​ടെ​​വ​​​​രെ കി​​​​ഴി​​​​വ് ല​​​​ഭ്യ​​​​മാ​​​​കു​​​​ന്ന​​​​താ​​​​ണ്. സ്വ​​​​ന്ത​​​​മാ​​​​യു​​​​ള്ള പോ​​​​ളി​​​​സി​​​​ക്ക് 25000 രൂ​​​​പ​​​​യും 60 വ​​​​യ​​​​സ് ക​​​​ഴി​​​​ഞ്ഞ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ​​​​ക്ക് വേ​​​​ണ്ടി​​​​യു​​​​ള്ള പോ​​​​ളി​​​​സി​​​​ക്ക് 50000 രൂ​​​​പ വ​​​​രെ​​​​യും കി​​​​ഴി​​​​വ് ല​​​​ഭ്യ​​​​മാ​​​​കു​​​​ന്ന​​​​താ​​​​ണ്. മെ​​​​ഡി​​​​ക്ക​​​​ൽ ചെല​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്കും ഹെ​​​​ൽ​​​​ത്ത് ചെ​​​​ക്ക​​​​പ്പി​​​​നാ​​​​യു​​​​ള്ള 5000 രൂ​​​​പ​​​​യും ഉ​​​​ൾ​​​​പ്പെടെ​​​​യു​​​​ള്ള പ​​​​ര​​​​മാ​​​​വ​​​​ധി തു​​​​ക​​​​യാ​​​​ണ് ഇ​​​​ത്. വ്യ​​​​ക്തി​​​​യും മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളും മു​​​​തി​​​​ർ​​​​ന്ന പൗ​​​​ര​​ന്മാ​​​​ർ ആ​​​​ണെ​​​​ങ്കി​​​​ൽ പ​​​​ര​​​​മാ​​​​വ​​​​ധി 1,00,000 രൂ​​​​പ​​വ​​​​രെ​​​​യു​​​​ള്ള കി​​​​ഴി​​​​വി​​​​ന് അ​​​​ർ​​​​ഹ​​​​ത ഉ​​​​ണ്ടാ​​​​കു​​​​ന്ന​​​​താ​​​​ണ്. മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളു​​​​ടെ പേ​​​​രി​​​​ൽ ആ​​​​രോ​​​​ഗ്യ ഇ​​​​ൻ​​​​ഷ്വറ​​​​ൻ​​​​സ് പോ​​​​ളി​​​​സി എ​​​​ടു​​​​ക്കു​​​​ന്പോ​​​​ൾ കി​​​​ഴി​​​​വ് ല​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​ന് വ്യ​​​​ക്തി​​​​യെ ആ​​​​ശ്ര​​​​യി​​​​ച്ചു ജീ​​​​വി​​​​ക്കു​​​​ന്ന​​​​വ​​​​ർ ആ​​​​ക​​​​ണ​​​​മെ​​​​ന്നി​​​​ല്ല. മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളി​​​​ൽ വ്യ​​​​ക്തി​​​​യു​​​​ടെ ഫാ​​​​ദ​​​​ർ ഇ​​​​ൻ​​​​ലോ​​​​യും മ​​​​ദ​​​​ർ ഇ​​​​ൻ​​​​ലോ​​​​യും ഉ​​​​ൾ​​​​പ്പെ​​​​ടി​​​​ല്ല.

മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളി​​​​ൽ ഒ​​​​രാ​​​​ൾ എ​​​​ങ്കി​​​​ലും 60 വ​​​​യ​​​​സി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ ഉ​​​​ണ്ടെ​​​​ങ്കി​​​​ൽ സീ​​​​നി​​​​യ​​​​ർ സി​​​​റ്റി​​​​സ​​​​ണി​​​​ന്‍റെ ആ​​​​നു​​​​കൂ​​​​ല്യം ല​​​​ഭി​​​​ക്കു​​​​ന്ന​​​​താ​​​​ണ്.

എ​​​​ന്നാ​​​​ൽ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ നോ​​​​ണ്‍ റെ​​​​സി​​​​ഡ​​​​ന്‍റ് ഇ​​ന്ത്യ​​ൻ‌ ആ​​​​ണെ​​​​ങ്കി​​​​ൽ സീ​​​​നി​​​​യ​​​​ർ സി​​​​റ്റി​​​​സ​​​​ണി​​​​നു ല​​​​ഭി​​​​ക്കു​​​​ന്ന അ​​​​ധി​​​​ക ആ​​​​നു​​​​കൂ​​​​ല്യം ല​​​​ഭി​​​​ക്കു​​​​ക​​​​യി​​​​ല്ല. എ​​​​ന്നാ​​​​ൽ മാ​​​​താ​​​​പി​​​​താ​​​​ക്ക​​ന്മാ​​​​രി​​​​ൽ ഒ​​​​രാ​​​​ൾ മാ​​​​ത്രം നോ​​​​ണ്‍ റെ​​​​സി​​​​ഡ​​​​ന്‍റും മ​​​​റ്റേ ആ​​​​ൾ ഇ​​​​ന്ത്യ​​​​യി​​​​ൽ റെ​​​​സി​​ഡ​​​​ന്‍റും ആ​​​​ണെ​​​​ങ്കി​​​​ൽ കൂ​​​​ടി​​​​യ ആ​​​​നു​​​​കൂ​​​​ല്യ​​​​ത്തി​​​​ന് അ​​​​ർ​​​​ഹ​​​​ത ഉ​​​​ണ്ട്.