Services & Questions
ബാങ്ക് മുഖേന പെൻഷനിൽനിന്ന് ലോണെടുക്കാം
Monday, January 25, 2021 2:53 PM IST
2008 ഏപ്രിൽ മാസം സർവീസിൽനിന്ന് റിട്ടയർചെയ്ത അറ്റൻഡറാണ്. പെൻഷൻ പറ്റിയപ്പോൾ പെൻഷന്റെ 40 ശതമാനം കമ്യൂട്ട് ചെയ്തിരുന്നു. 1800 രൂപയാണ് കമ്യൂട്ട് ചെയ്തിരുന്നത്. 2020 ജൂണ്‍ മാസം കമ്യൂട്ടേഷൻ പുനസ്ഥാപിച്ചു. എനിക്കു വീണ്ടും പെൻഷൻ കമ്യൂട്ട് ചെയ്യാൻ സാധിക്കുമോ? എനിക്കു യാതൊരുവിധ അസുഖങ്ങളുമില്ല. കമ്യൂട്ട് ചെയ്യണമെങ്കിൽ ആർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്?
ജോസ്, തിരുവല്ല
പെൻഷന്റെ ഒരു ഭാഗം 40% കമ്യൂട്ട് ചെയ്ത് അതു പുനസ്ഥാപിച്ചുകഴിഞ്ഞാൽ വീണ്ടും കമ്യൂട്ട് ചെയ്യാൻ നിലവിലുള്ള നിയമപ്രകാരം സാധിക്കില്ല. അസുഖങ്ങളില്ല എന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽപ്പോലും കമ്യൂട്ടേഷൻ സാധിക്കില്ല. മറ്റു മാർഗങ്ങൾ ഇല്ലെങ്കിൽ ബാങ്ക് മുഖേന പെൻഷനിൽനിന്നു ലോണെടുക്കാൻ സാധിക്കും.