Tax
Services & Questions
സാങ്കേതിക തടസമാണെങ്കിൽ പരിഹരിക്കപ്പെടും
സാങ്കേതിക തടസമാണെങ്കിൽ പരിഹരിക്കപ്പെടും
എ​യ്ഡ​ഡ് സ്കൂ​ളി​ൽ​നി​ന്ന് 1997 ഏ​പ്രി​ലിൽ എ​ച്ച് എ​സ്എ ആയി വിരമിച്ചു. വിരമിക്കുന്പോൾ 30 വ​ർ​ഷം സ​ർ​വീ​സ് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും 28 വ​ർ​ഷ​മേ പെ​ൻ​ഷ​നു​ള്ള യോ​ഗ്യ​താ ​കാ​ല​മാ​യി ക​ണ​ക്കാ​ക്കി​യു​ള്ളൂ. ര​ണ്ടു വ​ർ​ഷ സ​ർ​വീ​സ് ചി​ല സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞു ഒഴിവാ ക്കു​ക​യു​ണ്ടാ​യി. എ​ന്നാ​ൽ, ഈ ​ര​ണ്ടു​വ​ർ​ഷം​കൂ​ടി ക​ണ​ക്കാ​ക്കി​യാ​ണ് എ​നി​ക്കു ഹ​യ​ർഗ്രേ​ഡ് ന​ൽ​കി​യി​രു​ന്ന​ത്. അ​ന്നൊ​ന്നും ത​ട​സ​ങ്ങ​ൾ ഉ​ന്ന​യി​ച്ചി​രു​ന്നി​ല്ല. സാംഗ്ഷനിംഗ് അ​തോ​റി​റ്റി​യു​ടെ എ​ന്തോ സം​ശ​യ​ങ്ങ​ളാ​ണ് ഇ​തി​നു കാ​ര​ണ​മാ​യ​ത്. ഈ ​പ്ര​ശ്നം ഇ​പ്പോ​ൾ പ​രി​ഹ​രി​ക്കാ​ൻ സാ​ധി​ക്കു​മോ?
രാ​ജ്മോ​ഹ​ൻ, കൊ​ല്ലം

സാ​ങ്കേ​തി​ക​മാ​യ ത​ട​സ​ങ്ങ​ളാ​ണെ​ങ്കി​ൽ പ​രി​ഹ​രി​ക്ക​പ്പെ​ടാ​വു​ന്ന​താ​ണ്. സാ​ധാ​ര​ണ പെ​ൻ​ഷ​ൻ പാ​സാ​ക്കു​ന്പോ​ൾ ഇ​തു​പോ​ലെ​യു​ള്ള എ​ന്തെ​ങ്കി​ലും പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ അ​ക്കൗ​ണ്ട​ന്‍റ് ജ​ന​റ​ൽ ചൂ​ണ്ടി​ക്കാ​ട്ടാറു​ണ്ട്. അ​പ്പോ​യി​ന്‍റിം​ഗ് അ​തോ​റി​റ്റി​യും കൺ ട്രോളിംഗ് അതോറിറ്റിയും എ​ച്ച്എ​സ്എ ആയതിനാ ൽ ഡി​ഇ​ഒയും ഈ ​പ്ര​ശ്നം ചൂ​ണ്ടി​ക്കാ​ണി​ച്ചി​ട്ടി​ല്ലെ​ങ്കി​ൽ ത​ർ​ക്ക​ത്തി​നു കാ​ര​ണ​മി​ല്ലാ​ത്ത​താ​ണ്. എ​ന്താ​യാ​ലും പി​പി​ഒ ന​ന്പ​ർ സ​ഹിതം അ​ക്കൗ​ണ്ട​ന്‍റ് ജ​ന​റ​ൽ ഓ​ഫീ​സി​ൽ വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ൾ സ​ഹി​തം കൈ​വ​ശ​മു​ള്ള രേഖകൾ ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക. 10 -08 -2018 നു ​മു​ന്പ് സ​ർ​വീ​സി​ൽ​നി​ന്നു വിരമിച്ചയാളുടെ പ്ര​ശ്ന​മാ​യ​തു​കൊ​ണ്ട് പ​രി​ഹ​രി​ക്ക​പ്പെ​ടേ​ണ്ട​താ​ണ്.