Services & Questions
എച്ച്എം തസ്തികയിൽ ശന്പള സ്കെയിൽ 15 വർഷം സർവീസ് പൂർത്തിയാക്കണം
Monday, January 25, 2021 3:02 PM IST
എയ്ഡഡ് എൽപി സ് കൂൾ അധ്യാപികയാണ്. 13 വർഷം സർവീസുണ്ട്. 2021 മാർച്ചിലുണ്ടാകുന്ന ഒരു റിട്ടയർമെന്റ് വേക്കൻസിയിൽ എച്ച് എം പോസ്റ്റ് കിട്ടുമെന്നുറപ്പുണ്ട്. അക്കൗണ്ട് ടെസ്റ്റ് ലോവർ, കെഇആർ എന്നീ ടെസ്റ്റ് യോഗ്യതകളുണ്ട്. ടെസ്റ്റ് യോഗ്യതയിൽ ഏറ്റവും സീനിയറായ ആൾ ഞാനാണ്. എനിക്ക് എച്ച് എം പോസ്റ്റിലേക്ക് നിയമനം ലഭിച്ചാൽ എച്ച്എമ്മിന്റെ ശന്പളസ്കെയിലിൽ നിയമനം ലഭിക്കുമോ? എന്തെങ്കിലും തടസമുണ്ടോ?
ലിസമ്മ, വയനാട്
ടെസ്റ്റ് യോഗ്യതയുള്ള സീനിയറായ ആളിനാണ് എച്ച്എം പോസ്റ്റ് ലഭിക്കുക. 12 വർഷം സർവീസുണ്ടെങ്കിൽ എച്ച്എം പോസ്റ്റിനുള്ള അർഹതയുണ്ടല്ലോ. എച്ച്എം പോസ്റ്റ് ലഭിക്കുമെങ്കിലും 15 വർഷം സർവീസ് പൂർത്തിയാകുന്ന മുറയ്ക്കേ എച്ച്എമ്മിന്റെ ശന്പളസ്കെയിൽ അനുവദിക്കുകയുള്ളൂ. അതുവരെ ലോവർ ഗ്രേഡിലെ ശന്പളം മാത്രമേ ലഭിക്കാൻ അർഹതയുള്ളൂ. മറ്റു സാങ്കേതിക പ്രശ്നം ഒന്നുംതന്നെയില്ല.