Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
| Back to Home |
ആദായനികുതി നിയമത്തിൽ രണ്ടുതരം നിരക്കുകൾ
2020ലെ ബജറ്റ് അനുസരിച്ച് ആദായനികുതി നിയമത്തിൽ പുതുതായി 115 ബിഎസി എന്നൊരു വകുപ്പു കൂട്ടിച്ചേർത്ത്, വ്യക്തികൾക്കും ഹിന്ദു കൂട്ടുകുടുംബങ്ങൾക്കും മുൻകാലങ്ങളിൽ അനുവദിക്കപ്പെട്ടിരുന്ന ചില കിഴിവുകൾ ഉപയോഗപ്പെടുത്താതെ, 15 ലക്ഷം രൂപം വരെയുള്ള വരുമാനത്തിന് കുറഞ്ഞനിരക്ക് ഏർപ്പെടുത്തി. ഇത് നികുതിദായകന്റെ ഇഷ്ടമനുസരിച്ച് തെരഞ്ഞെടുക്കാം. പഴയ നിരക്കിൽ ആനുകൂല്യങ്ങൾ എടുത്ത്, നികുതി അടയ്ക്കുന്നതിനു താത്പര്യമുള്ളവർക്ക് അതു തെരഞ്ഞെടുക്കാം. 2019 ൽ പാസാക്കിയ ഇടക്കാല ബജറ്റ് അനുസരിച്ച് 5 ലക്ഷം രൂപ വരെ നികുതി ഒഴിവ് എല്ലാവർക്കും ബാധകമാണ്. പുതുക്കിയ നിരക്കുകൾ 2020-21 സാന്പത്തികവർഷം മുതൽ പ്രാബല്യത്തിലാകും.
ഇതനുസരിച്ച് 15 ലക്ഷം രൂപ വാർഷിക വരുമാനമുള്ള ഒരു വ്യക്തിക്ക് മുൻകാലങ്ങളിൽ അനുവദിക്കപ്പെട്ടിരുന്ന ഒരു കിഴിവും എടുക്കാതെ ആണെങ്കിൽ പുതിയ നികുതിനിരക്കിൽ 4% സെസ് ഉൾപ്പെടെ വരുന്ന നികുതി 1,95,000 രൂപയാണെങ്കിൽ പഴയനിരക്കിൽ അത് 2,73,000 രൂപയാണ് എന്നു കാണാം.
പുതിയ നിരക്കെടുത്താൽ ഇല്ലാതാകുന്ന കിഴിവുകൾ
ആദായനികുതി നിയമത്തിൽ ആകെ നൂറിനടുത്ത് കിഴിവുകൾ വിവിധതരം നികുതിദായകർക്ക് അനുവദിച്ചിട്ടുണ്ട്. അവയിൽ 70 എണ്ണവും പുതിയനിരക്ക് എടുക്കുന്നവർക്ക് അപ്രാപ്യമാകും. അതനുസരിച്ച് അപ്രാപ്യമാകുന്ന പ്രധാനപ്പെട്ട കിഴിവുകൾ ഇവയാണ്.
1) സ്റ്റാൻഡേർഡ് ഡിഡക്ഷൻ, പ്രൊഫഷണൽ ടാക്സ് (ശന്പളക്കാർക്ക്)
2) ഇൻഷുറൻസിനും ഹൗസിംഗ് ലോണിന്റെ തിരിച്ചടവിനും കുട്ടികളുടെ ട്യൂഷൻ ഫീസിനും മറ്റും 80 സി വകുപ്പനുസരിച്ച് ലഭിച്ചിരുന്ന കിഴിവ് (പരമാവധി 150000/- രൂപ)
3) ഹൗസിംഗ് ലോണിന്റെ പലിശ (പരമാവധി 2 ലക്ഷം രൂപ)
4) മെഡിക്ലെയിം പോളിസികൾ
5) വിദ്യാഭ്യാസ ലോണുകളുടെ വായ്പയുടെ പലിശ
6) മെഡിക്കൽ ചിലവുകൾ
7) ആശ്രിതരുടെ മെഡിക്കൽ ചിലവുകൾ
8) ചില നിർദിഷ്ട ഹൗസിംഗ് ലോണുകൾക്ക് അനുവദിച്ചിരിക്കുന്ന പലിശയുടെ കിഴിവ്.
9) ഇലക്ട്രിക് വാഹനം വാങ്ങുന്നതിന് എടുത്ത വായ്പയുടെ പലിശ
10) സംഭാവനകൾക്ക് ലഭിച്ചിരുന്ന കിഴിവുകൾ
11) വീട്ടുവാടകയ്ക്ക് ലഭിച്ചിരുന്ന കിഴിവുകൾ മുതലായവ അവയിൽ പ്രധാനപ്പെട്ടതാണ്.
ഏതാണ് ലാഭകരം?
പുതിയ നിരക്കുകളാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ പ്രായമനുസരിച്ചുള്ള അധിക കിഴിവുകൾ ലഭ്യമല്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. നിലവിൽ 60 വയസുമുതൽ 80 വയസുവരെയുള്ളവർക്ക് അടിസ്ഥാനകിഴിവായി മൂന്നു ലക്ഷം രൂപയാണ് നൽകുന്നത്. 60 വയസിൽ താഴെയുള്ളവർക്ക് 2.5 ലക്ഷം രൂപ ആയിരിക്കുന്നിടത്താണ് ഇത്. അതുപോലെതന്നെ 80 വയസിനു മുകളിൽ ഉള്ളവർക്ക് അടിസ്ഥാനകിഴിവായി നല്കുന്നത് അഞ്ചു ലക്ഷം രൂപ ആണ്. എന്നാൽ പുതിയ സ്കീമിലുള്ള നികുതിനിരക്കുകൾ സ്വീകരിക്കുന്നവർക്ക് എല്ലാവർക്കും അടിസ്ഥാന കിഴിവായി 2.5 ലക്ഷം രൂപ മാത്രമാണ് ലഭ്യമാകുന്നത്.
എന്നാൽ പുതിയ നിരക്ക് സ്വീകരിക്കുന്നവർക്ക് അഞ്ചു ലക്ഷം രൂപയോ അതിൽ താഴെയോ ആണ് വരുമാനം ഉള്ളതെങ്കിൽ 87 എ അനുസരിച്ച് ലഭ്യമാകുന്ന റിബേറ്റ് എടുക്കാവുന്നതാണ്. അതായത് അഞ്ചു ലക്ഷം രൂപ വരെ വരുമാനം ഉള്ളവർക്ക് ലഭ്യമാകുന്ന കിഴിവുകൾ പുതിയ സ്കീം തെരഞ്ഞെടുക്കുന്നവർക്കും പഴയ സ്കീമിൽ നികുതി അടക്കുന്നവർക്കും ഒരുപോലെ ബാധകമാണ്. 50 ലക്ഷം രൂപയിൽ കൂടുതൽ വരുമാനം ഉള്ളവർക്ക് ബാധകമാകുന്ന സർചാർജ് 2 സ്കീമിലും ഉള്ളവർക്ക് ബാധകമാണ്.
എന്നാൽ പുതിയ സ്കീം തെരഞ്ഞെടുക്കുന്നവർക്ക് ചില ഇളവുകൾ ലഭ്യമാകും. അവ ഇതാണ് .
(1). ട്രാൻസ്പോർട്ട് അലവൻസ്. (2). ജോലിസ്ഥലത്തേക്കുള്ള യാത്രക്കു നല്കുന്ന അലവൻസ്.
(3). 80 സിസിഡി -2 അനുസരിച്ച് പെൻഷൻ സ്കീമിൽ നിക്ഷേപിക്കുന്ന തുകകൾ. (4). 80 ജെജഐഎ അനുസരിച്ച് പുതിയ ജോലിക്കാരെ നിയമിക്കുന്പോൾ ലഭിക്കുന്ന ആനുകൂല്യം.
(5). സാധാരണ ലഭ്യമാകുന്ന തേയ്മാനച്ചെലവ്.
ശന്പളക്കാരായ നികുതിദായകർക്ക് 20-21 സാന്പത്തിക വർഷത്തിൽതന്നെ സ്കീം തെരഞ്ഞെടുത്തശേഷം സ്രോതസിൽ നികുതി പിടിക്കേണ്ടതിലേക്ക് തൊഴിലുടമയെ അറിയിക്കണം. ശന്പളക്കാർക്ക് ഈ സ്കീമിൽനിന്ന് എപ്പോൾ വേണമെങ്കിലും പിന്മാറാം. പക്ഷേ ടിഡിഎസ്സിന് മാറ്റമുണ്ടാവില്ല.
റിട്ടേണ് ഫയൽ ചെയ്യുന്ന സമയത്ത് ഇഷ്ടമുള്ള സ്കീമിൽ തന്നെ ചെയ്യാവുന്നതാണ്. എന്നാൽ ബിസിനസ്സിൽ നിന്നോ പ്രൊഫഷനിൽ നിന്നോ വരുമാനം ഉള്ളവർക്ക് ഒരിക്കൽ തെരഞ്ഞെടുത്താൽ ആ ബിസിനസ് / പ്രൊഫഷൻ തുടരുന്നിടത്തോളം കാലം മാറ്റം വരുത്തുവാൻ സാധിക്കില്ല.
ചെറുകിട വ്യവസായികൾക്കു പണം കൊടുക്കാനുണ്ടോ?
ചെറുകിട വ്യവസായികൾക്കു കൊടുക്കാനുള്ള പണം നിർദിഷ്ട തീയതിക്കുള്ളിൽത്തന്നെ കൊ
കരാർ അടിസ്ഥാനത്തിൽ ജോലി: സ്രോതസിൽ നികുതി 10%
അനവധി കന്പനികളും സ്ഥാപനങ്ങളും ജോലിക്കാരെ കരാർ അടിസ്ഥാനത്തിൽ ജോലിക്ക് നിയമ
അപ്ഡേറ്റഡ് റിട്ടേണുകളുടെ ഫയലിംഗിന് അവസരം
2022 ലെ ഫിനാൻസ് ആക്ടിൽ ആദായനികുതി നിയമത്തിൽ അപ്ഡേറ്റഡ് റിട്ടേണുകൾ ഫയൽ ചെയ്യ
ആദായനികുതി റിട്ടേണ് മുടക്കുന്നവർക്ക് സ്രോതസിൽ ഇരട്ടി നികുതി
നിങ്ങൾ കഴിഞ്ഞ രണ്ട് സാന്പത്തികവർഷങ്ങളിൽ ഫയൽ ചെയ്യേണ്ടതിന് നിർദേശിക്കപ്പെട്
ആദായനികുതി റിട്ടേണ് ഫയലിംഗ്? തെറ്റു പറ്റിയോ! സാരമില്ല; റിവൈസ് ചെയ്യാം
നികുതിലോകം /ബേബി ജോസഫ് (ചാർട്ടേഡ് അക്കൗണ്ടന്റ്)
ഫയൽ ചെയ്ത ആദായന
ആദ്യ ഗഡു 15നു മുന്പ്
നികുതിലോകം / ബേബി ജോസഫ് (ചാർട്ടേഡ് അക്കൗണ്ടന്റ്)
പേ ആസ് യു ഏണ് തത്വ
ഹ്രസ്വകാല മൂലധനനേട്ടവും ആദായനികുതിയും
മൂലധന ആസ്തികൾ (ക്യാപ്പിറ്റൽ അസറ്റ്) വിറ്റു കിട്ടുന്പോൾ ലഭിക്കുന്ന ലാഭത്തിനാണ്
ടിഡിഎസ്: ത്രൈമാസ റിട്ടേൺ 31നു മുന്പ്
സ്രോതസിൽനിന്നുതന്നെ ആദായനികുതി പിടിച്ചതിനു ശേഷം വരുമാനത്തിന്റെ ബാക്കി തുക ന
രണ്ടു കോടി രൂപ ടേണോവറുള്ള വ്യാപാരിയാണോ?
രണ്ടു കോടി രൂപ വരെ ടേണോവറുള്ള വ്യാപാരികൾക്ക് എട്ടു ശതമാനം/ ആറു ശതമാനം വരുമാ
രാഷ്ട്രീയ പാർട്ടികൾക്കു സംഭാവന; വരുമാനത്തിൽ നിന്നു കിഴിവ്
രാഷട്രീയപാർട്ടികൾക്കു സംഭാവന നൽകിയാൽ ആദായനികുതി നിയമപ്രകാരം വരുമാനത്തി
പ്രതിമാസ വാടക 50000 രൂപയിൽ കൂടിയാൽ വ്യക്തികൾ സ്രോതസിൽനിന്ന് നികുതി നൽകണം
പ്രതിമാസം 50000 രൂപക്ക് മുകളിൽ വാടക നൽകുന്ന വ്യക്തികളും ഹിന്ദു അവിഭക്ത കുടുംബ
ഹെൽത്ത് ഇൻഷ്വറൻസ് പ്രീമിയത്തിന് വരുമാനത്തിൽ നിന്നു കിഴിവ്
ആദായനികുതി നിയമത്തിലെ 80 ഡി വകുപ്പനുസരിച്ചു ടാക്സ് അടയ്ക്കുന്പോൾ (പഴയ സ്കീം
ബജറ്റ് 2023: നിക്ഷേപങ്ങൾക്ക് കിഴിവുകൾ ലാഭകരമെങ്കിൽ പഴയ സ്കീ
2023 ലെ ബജറ്റിൽ ആദായനികുതി നിയമത്തിലെ 115 ബിഎസി (1എ) എന്ന വകുപ
വസ്തു വാങ്ങുന്പോൾ സ്രോതസിൽ നികുതി
ഗ്രാമപ്രദേശത്തുള്ള കൃഷിഭൂമി ഒഴികെ 50 ലക്ഷത്തിനു മുകളിലുള്ള ഏതെങ്കിലും വസ്തു ഇ
2022-23 വർഷത്തിലെ മുൻകൂർ ആദായനികുതി; മൂന്നാമത്തെ ഗഡു 2022 ഡിസംബർ 15 ന് മുന്പ്
ആദായനികുതി നിയമത്തിലെ 208-ാം വകപ്പനുസരിച്ച് 10,000 രൂപയിൽ കൂടു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.