Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
| Back to Home |
ഫയൽ ചെയ്ത റിട്ടേണിൽ തെറ്റുപറ്റിയോ?
ഫയൽ ചെയ്ത ആദായനികുതി റിട്ടേണിൽ എന്തെങ്കിലും തെറ്റു കടന്നുകൂടിയെങ്കിലോ എന്തെങ്കിലും വരുമാനമോ ചെലവോ വിട്ടുപോയതായി പിന്നീട് മനസിലാക്കുകയോ ചെയ്താൽ നിർദിഷ്ട സമയത്തിനുള്ളിൽ റിട്ടേണ്‍ പുതുക്കി ഫയൽ ചെയ്യാവുന്നതാണ്.
2016-17 സാന്പത്തികവർഷത്തിനുമുന്പ് ഒറിജിനൽ റിട്ടേണ്‍ നിർദേശിക്കപ്പെട്ടിരിക്കുന്ന സമയത്തിനുമുന്പ് ഫയൽ ചെയ്തിരുന്നാൽ മാത്രമേ റിവൈസ് ചെയ്യുവാൻ സാധിക്കുമായിരുന്നുള്ളൂ. എന്നാൽ 2016-17 വർഷം മുതൽ ബിലേറ്റഡ് ആയി ഫയൽ ചെയ്യുന്ന റിട്ടേണുകളും റിവൈസ് ചെയ്യാവുന്നതാണ്. 2020-21 സാന്പത്തികവർഷത്തെ റിട്ടേണുകൾ 2022 മാർച്ച് മാസം 31നുമുന്‍പുതന്നെ ആവശ്യമെങ്കിൽ റിവൈസ് ചെയ്തിരിക്കണം.
പുതിയ റിട്ടേണുകൾ ഫയൽ ചെയ്യുന്ന സമയത്ത് ഒറിജിനൽ റിട്ടേണ്‍ സമർപ്പിച്ച തീയതിയും അക്നോളഡ്ജ്മെന്റ് നന്പരും സൂചിപ്പിക്കേണ്ടതുണ്ട്. തന്നാണ്ടിലെ അസസ്മെന്റ് പൂർത്തിയായാൽ റിട്ടേണുകൾ റിവൈസ് ചെയ്യുവാൻ സാധിക്കില്ല. അതിനാൽ റിട്ടേണുകൾ റിവൈസ് ചെയ്യേണ്ടതുണ്ടെങ്കിൽ മാർച്ച് 31വരെ കാത്തുനില്‍ക്കരുത്. ആദായനികുതി വകുപ്പിൽ നിന്ന് ഇന്റിമേഷനോ റീഫണ്ടോ ലഭിച്ചു എന്നു കരുതി അസസ്മെന്റ് പൂർത്തിയായി എന്നുകരുതരുത്.
റിട്ടേണുകളിലെ വീഴ്ചകൾ
റിട്ടേണ്‍ ഫയൽ ചെയ്യുന്ന സമയത്ത് താഴെപ്പറയുന്ന വീഴ്ചകൾ സാധാരണയായി സംഭവിക്കാറുണ്ട്.
1.ശരിയായിട്ടുള്ള റിട്ടേണ്‍ ഫോം തെരഞ്ഞെടുക്കാതിരിക്കുക.
2.ബാങ്ക് അക്കൗണ്ട് നന്പറിലോ ഐഎഫ്എസസി കോഡിലോ തെറ്റ് സംഭവിക്കുക.
3. 26 എഎസുമായി മാച്ച് ചെയ്യാതിരിക്കുക.
4. സേവിംഗ്സ് ബാങ്ക് അക്കൗണ്ടിൽനിന്നു ലഭിച്ച പലിശ റിട്ടേണിൽ ഉൾപ്പെടുത്താതിരിക്കുക.
5.ടിഡിഎസ് റീഫണ്ടിന് ലഭിക്കുന്ന പലിശ ഉൾപ്പെടുത്താതിരിക്കുക
മുകളിൽ സൂചിപ്പിച്ചതിൽ 4 ഉം 5 ഉം കാര്യങ്ങൾ 26 എഎസിൽ കാണില്ലാത്തതിനാൽ വിട്ടുപോകാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ അനുവദിക്കപ്പെട്ടിരിക്കുന്ന കിഴിവുകൾ എടുക്കാതെയും മുൻകാല നഷ്ടങ്ങൾ ക്യാരിഫോർവേഡ് ചെയ്യാതെയും റിട്ടേണുകൾ ഫയൽ ചെയ്യപ്പെടാറുണ്ട്.
2020-21 സാന്പത്തികവർഷത്തിലെ റിട്ടേണുകളിൽ തെറ്റുകൾക്കു സാധ്യത കൂടുതൽ
ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനുമുന്പ് ഡിപ്പാർട്ട്മെന്റിൽനിന്നു ലഭിക്കുന്ന ആന്വൽ ഇൻഫർമേഷൻ സ്റ്റേറ്റ്മെന്റ്, ടാക്സ് പെയർ ഇൻഫർമേഷൻ സമ്മറി, ഫോം നന്പർ 26 എ.എസ് എന്നിവ പരിശോധിച്ചതിനുശേഷം ആയിരിക്കണം റിട്ടേണുകൾ ഫയൽ ചെയ്യേണ്ടത്. ആന്വൽ ഇൻഫർമേഷൻ സ്റ്റേറ്റ്മെന്റും ടാക്സ് പെയർ ഇൻഫർമേഷൻ സമ്മറിയും 2021 നവംബർ മാസം ഒന്നിനുമാത്രമാണു പുറത്തിറക്കിയത്.
ഈ രണ്ടു ഫോമുകളിലും നികുതിദായകനു പല സോഴ്സുകളിൽനിന്നു ലഭിച്ച വരുമാനത്തെപ്പറ്റിയുള്ള വിവരങ്ങൾ നല്‍കുന്നുണ്ട്. ഇവയിൽ സേവിംഗ്സ് അക്കൗണ്ടിൽനിന്നു ലഭിക്കുന്ന പലിശയും ടാക്സ് റീഫണ്ട് ഉണ്ടെങ്കിൽ അതിൽനിന്നു ലഭിക്കുന്ന പലിശയും പൂർണമായ തോതിലുള്ള ബാങ്ക് ഇൻവെസ്റ്റ്മെന്റ്സും ഒക്കെ വ്യക്തമാക്കിയിട്ടുണ്ട്. ഇവ 2021 നവംബർ ഒന്നുമുതൽ മാത്രം ലഭ്യമാകയാൽ അതിനുമുന്‍പ് ഫയൽ ചെയ്യപ്പെട്ട റിട്ടേണുകളിൽ വീഴ്ചകൾ സംഭവിച്ചിരിക്കാം.
വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ ഡിപ്പാർട്ട്മെന്റിൽനിന്നു നോട്ടീസ് ലഭിക്കുന്നതിനു കാത്തുനില്‍ക്കാതെ നിർദിഷ്ട സമയത്തിനുള്ളിൽതന്നെ റിവൈസ് ചെയ്ത് ഫയൽ ചെയ്യുന്നതാണ് ഉചിതം. ഒറിജിനൽ റിട്ടേണുകൾ ഫയൽ ചെയ്ത അതേ സ്റ്റെപ്പുകൾ തന്നെയാണ് റിവൈസ് ചെയ്ത് ഫയൽ ചെയ്യുന്നതിനും അനുവർത്തിക്കേണ്ടത്. സമയപരിധിക്കുള്ളിൽ എത്രപ്രാവശ്യം വേണമെങ്കിലും റിട്ടേണുകൾ റിവൈസ് ചെയ്ത് ഫയൽ ചെയ്യാവുന്നതാണ്.
വെരിഫൈ ചെയ്യണം
ഫയൽ ചെയ്ത റിട്ടേണുകൾ വെരിഫൈ ചെയ്യാൻ വിട്ടുപോകരുത്. വെരിഫൈ ചെയ്യാത്ത റിട്ടേണുകൾ ഫയൽ ചെയ്യപ്പെട്ടതായി ആദായനികുതിവകുപ്പ് കണക്കാക്കില്ല. ഒറിജിനൽ റിട്ടേണ്‍ വെരിഫൈ ചെയ്തിട്ടില്ലെങ്കിൽ അവ റിവൈസ് ചെയ്യാൻ സാധിക്കില്ല. ഡിജിറ്റൽ സിഗ്നേച്ചർ വഴിയോ ആധാർ ഒടിപി വഴിയോ അല്ലെങ്കിൽ മാന്വൽ ആയി ഒപ്പിട്ട് ഐടിആർ വി അയച്ചു കൊടുത്തോ വെരിഫൈ ചെയ്യാവുന്നതാണ്.
ഒറിജിനൽ റിട്ടേണ്‍ ഫയൽ ചെയ്ത സമയത്ത് ഐടിആർ ഫോം തെരഞ്ഞെടുത്തപ്പോൾ തെറ്റു സംഭവിച്ചാൽ റിവൈസ് ചെയ്ത് ഫയൽ ചെയ്യുന്പോൾ യഥാർഥ ഐടിആർതന്നെ ഉപയോഗിക്കാവുന്നതാണ്. ഒറിജിനൽ റിട്ടേണിൽ കാണിച്ചിരിക്കുന്ന നികുതി അടവുകൾ റിവൈസ് ചെയ്ത് ഫയൽ ചെയ്യുന്ന റിട്ടേണുകളിലും കാണിക്കണം. റിട്ടേണ്‍ റിവൈസ് ചെയ്ത് ഫയൽ ചെയ്തു കഴിഞ്ഞാൽ ഒറിജിനൽ റിട്ടേണിന്റെ പ്രസക്തി നഷ്ടപ്പെടും.
വൈകിയാൽ പിഴ
നിർദിഷ്ട തീയതിക്കുള്ളിൽ റിട്ടേണുകൾ സമർപ്പിക്കാത്തവർക്ക് 5000 രൂപ വരെയുള്ള പിഴ താമസിച്ച് ഫയൽ ചെയ്യുന്പോൾ നല്‍കേണ്ടി വരും. നേരത്തേ ഇത് 10,000 രൂപ ആയിരുന്നു.
മുൻകൂർ ആദായ നികുതിയുടെ ആദ്യ ഗഡു 2022 ജൂണ്‍ 15നു മുന്‍പ്
വരുമാനം ഉണ്ടാകുന്ന മുറയ്ക്ക് അതിനുള്ള നികുതി അടയ്ക്കുക എന്നതാണ
കരാർ അടിസ്ഥാനത്തിൽ ജോലി: സ്രോതസിൽ നികുതി 10%
അനവധി കന്പനികളും സ്ഥാപനങ്ങളും ജോലിക്കാരെ കരാർ അടിസ്ഥാനത്തി
അപ്ഡേറ്റഡ് റിട്ടേണുകളുടെ ഫയലിംഗിന് അവസരം
2022ലെ ഫിനാൻസ് ആക്ടിൽ ആദായനികുതി നിയമത്തിൽ അപ്ഡേറ്റഡ് റിട്ടേ
ഇലക്ട്രിക് വാഹനം ബാങ്ക് വായ്പ വഴി വാങ്ങിയാൽ പലിശയ്ക്ക് കിഴിവ്
ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗത്തിന് വൻ പ്രോത്സാഹനം ആണ് കേന്ദ്
കാഷ് ഇടപാടുകൾക്ക് ആദായനികുതി നിയമത്തിൽ കർശന നിയന്ത്രണങ്ങൾ
കറൻസി വിതരണം കുറയ്ക്കുന്നതിനും ഇക്കണോമിയുടെ ഡിജിറ്റലൈസേഷ
പാൻ ആധാറുമായി ലിങ്ക് ചെയ്തില്ലേ? പിഴയടച്ച് ലിങ്ക് ചെയ്യാൻ ഇനിയും സമയമുണ്ട്
ഒരു വ്യക്തിക്കുതന്നെ പല പാൻ കാർഡുകളും പല വ്യക്തികൾക്ക് ഒരു പാനും
മുതിർന്ന പൗരന്മാർക്കു മുൻകൂർ നികുതി അടയ്ക്കുന്നതിൽ ഇളവ്
ആദായനികുതിനിയമം 208-ാം വകുപ്പനുസരിച്ച് 10,000 രൂപയിൽ കൂടുതൽ മ
ഓഡിറ്റ് റിപ്പോർട്ട് ഫെബ്രുവരി 15 നകം
ടാക്സ് ഓഡിറ്റിംഗിനു വിധേയരായിട്ടുള്ള നികുതിദായകർ 2020-21 സാന്പ
ഓഡിറ്റ് റിപ്പോർട്ടും റിട്ടേണുകളും ഫയൽ ചെയ്യുന്നതിനു
കോവിഡിന്റെ അതിപ്രസരം, ഡിപ്പാർട്ട്മെന്റിലെ സോഫ്റ്റ്വേര്‍ തകരാ
ആദായനികുതി റിട്ടേണുകൾ: ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
നിർബന്ധിത ഓഡിറ്റ് ആവശ്യമുള്ള സ്ഥാപനങ്ങളും അവ പങ്കുവ്യാപാരസ്ഥാ
മുൻകൂർ നികുതിയുടെ മൂന്നാമത്തെ ഗഡു ഡിസംബർ 15 ന് മുന്‍പ്
ആദായനികുതി നിയമം അനുസരിച്ച് എല്ലാ നികുതിദായകരും നാലു തവണക
ആന്വൽ ഇൻഫർമേഷൻ സ്റ്റേറ്റ്മെന്റ്
ഓരോ നികുതിദായകരെയും സംബന്ധിച്ച് ആദായനികുതി ഡിപ്പാർട്ട്മെന്
ഹ്രസ്വകാല മൂലധനനേട്ടവും ആദായനികുതിയും
മൂലധന ആസ്തികൾ (ക്യാപ്പിറ്റൽ അസറ്റ്) വിറ്റുകിട്ടുന്പോൾ ലഭിക്കുന
പിഴ വരുന്ന വഴികൾ
മൂന്നാം ഭാഗം
1) വകുപ്പ് 271 ജി അനുസരിച്ച്: ആദായ നികുതി ന
ആദായ നികുതി നിയമത്തിൽ പിഴ അടയ്ക്കേണ്ട സാഹചര്യങ്ങൾ
എല്ലാ നികുതിദായകരും ആദായനികുതിനിയമത്തിലെ വകുപ്പുകൾ പാലി
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.