Tax
വിദേശത്തുനിന്നു ലഭിക്കുന്ന പെൻഷനും ശമ്പളത്തിനും ഇന്ത്യയിൽ നികുതി
വിദേശത്തുനിന്നു ലഭിക്കുന്ന പെൻഷനും ശമ്പളത്തിനും ഇന്ത്യയിൽ നികുതി
ഇന്ത്യയിൽ ഒരു വ്യക്‌തിയുടെ നികുതി ബാധ്യത നിശ്ചയിക്കുന്നത് അദ്ദേഹത്തിന്റെ റെസിഡൻഷ്യൽ സ്റ്റാറ്റസ് അടിസ്‌ഥാനപ്പെടുത്തിയാണ്. വിദേശത്ത് നിരവധി വർഷങ്ങൾ ജോലി ചെയ്തതിനു ശേഷം തിരിച്ചുവന്ന വ്യക്‌തിയുടെ റെസിഡൻഷ്യൽ സ്റ്റാറ്റസ് റെസിഡന്റ് ബട്ട് നോട്ട് ഓർഡിനറിലി റെസിഡന്റ് എന്നതാണ്. ഈ സ്റ്റാറ്റസിൽ ഉള്ളവർക്ക് ഇന്ത്യയിൽനിന്നു സമ്പാദിക്കുന്ന വരുമാനത്തിനു മാത്രമേ നികുതി ബാധ്യത ഉണ്ടാവുന്നുള്ളൂ. ഒമ്പതു വർഷം വിദേശത്ത് തുടർച്ചയായി ജോലി ചെയ്തശേഷം തിരിച്ചുവന്ന വ്യക്‌തി രണ്ടു വർഷത്തേക്ക് റെസിഡന്റ് ബട്ട് നോട്ട് ഓർഡിനറിലി റെസിഡന്റ്’എന്ന സ്റ്റാറ്റസിൽ ആണ് ഉൾപ്പെടുന്നത്. അതിനാൽ ഈ കാലഘട്ടങ്ങളിൽ വിദേശത്തുനിന്നു ലഭിക്കുന്ന ഒരു വരുമാനത്തിനും അദ്ദേഹത്തിനു നികുതി ബാധ്യത ഉണ്ടാവുന്നതല്ല. <യൃ><യൃ>എന്നാൽ, ഇന്ത്യയിൽ റെസിഡന്റ് സ്റ്റാറ്റസ് ഉള്ള വ്യക്‌തി ലോകത്തിന്റെ ഏത് ഭാഗത്തുനിന്നു സമ്പാദിച്ചാലും അതു നികുതിക്കു വിധേയമാണ് എന്നാണ് പ്രാഥമികമായി നിഷ്കർഷിച്ചിട്ടുള്ളത്. വിദേശത്ത് സേവനത്തിനു ശേഷം തിരിച്ചു വരുന്ന വ്യക്‌തിക്കു ലഭിക്കുന്ന പെൻഷനും ശമ്പളവും ആ രാജ്യവുമായി ഇന്ത്യ ഏർപ്പെട്ടിട്ടുള്ള ഡബിൾ ടാക്സേഷൻ അവോയിഡൻസ് എഗ്രിമെന്റിനെ (ഇരട്ടനികുതി ഒഴിവാക്കൽ കരാർ) അടിസ്‌ഥാനപ്പെടുത്തി കൂടി ആണ് നിശ്ചയിക്കുന്നത്. മേൽ കരാറിൽ പ്രസ്തുത വരുമാനത്തിന് ഏത് രാജ്യത്താണ് നികുതി ചുമത്തേണ്ടത് എന്ന് വ്യക്‌തമായും നിഷ്കർഷിച്ചിട്ടുണ്ടാകും. കരാറിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യങ്ങളിൽനിന്നു ലഭിക്കുന്ന തുകകൾക്കു കരാറിൽ പറഞ്ഞിരിക്കുന്ന വ്യവസ്‌ഥകൾ അനുസരിച്ച് മാത്രമേ നികുതി ചുമത്താൻ സാധിക്കുകയുള്ളൂ.<യൃ><യൃ>ലോകത്തിലുള്ള എല്ലാ രാജ്യങ്ങളുമായി ഇന്ത്യ മുകളിൽ സൂചിപ്പിച്ച കരാറിൽ ഏർപ്പെട്ടിട്ടില്ല. എന്നുകരുതി കരാറിൽ ഏർപ്പെടാത്ത രാജ്യങ്ങളിൽനിന്നു ലഭിക്കുന്ന വരുമാനത്തിനു യാതൊരു ആനുകൂല്യവും ലഭിക്കില്ല എന്ന് അർഥമില്ല. കരാറിൽ ഏർപ്പെടാത്ത രാജ്യങ്ങളിൽനിന്നുള്ള വരുമാനം മൊത്തവരുമാനത്തിൽ കൂട്ടുമെങ്കിലും നികുതി നിർണയിച്ച ശേഷം ആ രാജ്യത്തു നികുതി ആയി അടച്ച തുകയ്ക്കു തുല്യമായ തുക ഇന്ത്യൻ നിയമപ്രകാരം കണ്ടുപിടിച്ച നികുതിത്തുകയിൽനിന്നു റിബേറ്റ് ആയി ലഭിക്കുന്നതാണ്. ഇതിന് ആ രാജ്യത്ത് നികുതി അടച്ചതിന്റെ രേഖകൾ ഹാജരാക്കേണ്ടതുണ്ട്.<യൃ><യൃ>ഫെമാ അനുസരിച്ച് വിദേശത്ത് സ്വത്തുക്കൾ സമ്പാദിക്കുന്നതിനും അവിടെ സൂക്ഷിക്കുന്നതിനും വ്യക്‌തികൾക്ക് സ്വാതന്ത്ര്യം ഉണ്ട്. ഇതനുസരിച്ച് സ്വത്തുക്കൾ, ബാങ്ക് ഡിപ്പോസിറ്റുകൾ, കമ്പനി ഡിപ്പോസിറ്റുകൾ, ഇൻഷുറൻസ് പോളിസികൾ എന്നിവ വിദേശത്തുതന്നെ സൂക്ഷിക്കുന്നതിനു പ്രവാസികൾക്ക് അനുവാദം ഉണ്ട്. വിദേശത്ത് ജോലി ചെയ്തതിനുശേഷം ഇന്ത്യയിലേക്ക് തിരിച്ചു വന്നതിനുശേഷവും സ്വത്തുക്കൾ ആ രാജ്യത്തുതന്നെ സൂക്ഷിക്കുന്നതിന് നിയമം അനുശാസിക്കുന്നുണ്ട്.<യൃ><യൃ><യ> ഇരട്ടനികുതി ഒഴിവാക്കൽ കരാറും ആദായനികുതി നിയമവും<യൃ><യൃ>കരാറിലെ വ്യവസ്‌ഥയും ആദായനികുതി നിയമത്തിലെ വകുപ്പും ഒരേ കാര്യം തന്നെ വ്യത്യസ്തമായ രീതിയിൽ അവതരിപ്പിച്ചാൽ ഏതാണ് തെരഞ്ഞെടുക്കേണ്ടത്. അങ്ങനെയുള്ള അവസരങ്ങളിൽ രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. 1) ഏതാണോ കക്ഷിക്ക് കൂടുതൽ ലാഭകരം എന്നു നോക്കിയിട്ട് അതാണ് സെലക്ട് ചെയ്യേണ്ടത്. 2) അല്ലാത്തപക്ഷം കരാറിനാണ് പ്രാധാന്യം. നിയമം ഒരു രാജ്യത്തെ മാത്രം ബാധിക്കുന്ന കാര്യമാണ്. അതേസമയം കരാർ രണ്ടു പരമാധികാര രാജ്യങ്ങൾ തമ്മിൽ ഉണ്ടാക്കിയ ഉടമ്പടി ആണ്. അതുകൊണ്ട് കരാറിനാണു കൂടുതൽ പ്രാധാന്യം.<യൃ><യൃ><യ> കരാറുകളിലെ ചില പ്രധാന ഭാഗങ്ങൾ<യൃ><യൃ>1) ഇരട്ട നികുതി – ഒഴിവാക്കൽ<യൃ><യൃ>കരാർ പ്രാബല്യത്തിൽ വന്നതിനു ശേഷം, കരാറിൽ പറഞ്ഞിരിക്കുന്ന തരം വരുമാനം, എവിടെ നികുതിക്ക് വിധേയമാക്കണം എന്ന് അതിൽ വ്യക്‌തമാക്കിയിട്ടുണ്ട്. അവിടെ മാത്രം നികുതി കൊടുത്താൽമതി. മറ്റേ രാജ്യം ആ തുക നികുതിയിൽനിന്ന് ഒഴിവാക്കി കൊടുക്കേണ്ടതാണ്.<യൃ><യൃ>2) പക്ഷഭേദം കാണിക്കാൻ പാടില്ല<യൃ><യൃ>കരാറിൽ ഏർപ്പെട്ടു കഴിഞ്ഞ രാജ്യങ്ങളിൽ സ്വന്തം പൗരൻ നടത്തുന്ന ബിസിനസും വിദേശ പൗരൻ നടത്തുന്ന ബിസിനസും ഒരേ നിരക്കിൽ മാത്രമേ നികുതി ചുമത്താൻ പാടുള്ളൂ.<യൃ>എബിഎൻ ആംറോ ബാങ്കിന്റെ കേസിൽ കൽക്കട്ടാ ട്രെബ്യൂണൽ <ളീിേ ളമരല=്ലൃറമിമ ശ്വെല=2> (692അഘ/2000 തീയതി 30–03–2001) ഇന്ത്യയും നെതർലൻഡ്സും ആയി ഉണ്ടാക്കിയ കരാർ അനുസരിച്ച് ബാങ്കിനു മേൽ വിദേശ കമ്പനി എന്ന ലേബലിൽ 10 ശതമാനം നികുതി അധികം ചാർജ് ചെയ്യുന്നതു പക്ഷഭേദം ആണെന്നും അത് ട്രീറ്റിക്ക് എതിരാണെന്നും വിധിച്ചിരുന്നു. പക്ഷേ, പിന്നീട് ഇന്ത്യയിലെ ആദായനികുതി നിയമം 90–ാം വകുപ്പ് മുൻകാല പ്രാബല്യത്തോടെ തിരുത്തുകയും വിദേശ കമ്പനിക്ക് അധിക നികുതി ചാർജ് ചെയ്യുന്നത് പക്ഷഭേദമല്ലെന്നും കൂട്ടിച്ചേർത്തു. <യൃ><യൃ>3) പരസ്പര സഹകരണം<യൃ><യൃ>ഏതെങ്കിലും വ്യക്‌തിക്ക് രാജ്യം തന്നോട് നീതിയുക്‌തമായിട്ടല്ല പെരുമാറുന്നത്, കരാറിനെതിരാണ് പ്രവർത്തനങ്ങൾ എന്നൊക്കെയുള്ള തോന്നലുകൾ ഉണ്ടായാൽ പരസ്പരം ചർച്ച ചെയ്ത് തർക്കപരിഹാരം ഉണ്ടാക്കണമെന്ന് കരാറിൽ നിഷ്ക്കർഷിക്കാറുണ്ട്.<യൃ><യൃ>4) നികുതി അടവിൽവീഴ്ച വരുത്തിയവരെപ്പറ്റിയുള്ള പരസ്പര അറിയിപ്പുകൾ<യൃ><യൃ>കരാറിൽ ഏർപ്പെട്ട മറ്റേ രാജ്യത്തെ വ്യക്‌തി സ്വന്തം രാജ്യത്തിൽ കള്ളപ്പണ നിക്ഷേപം നടത്തുന്നുണ്ടെന്ന് അധികാരികൾക്ക് ബോധ്യമായാൽ അത് മറ്റേ രാജ്യത്തെ അധികാരിയെ അറിയിക്കണം എന്ന് സാധാരണ വ്യവസ്‌ഥ ചെയ്യാറുണ്ട്. പക്ഷേ, ഇത് നിർബന്ധിക്കാനോ മനുഷ്യാവകാശത്തിനെതിരായോ മറ്റും പ്രവർത്തിക്കാനോ, കിട്ടാൻ വിഷമമുള്ള വിവരങ്ങൾ ആണെങ്കിലോ, ഇത് പ്രാബല്യത്തിൽ വരാറില്ല.<യൃ><യൃ>5) പരസ്പരനികുതി പിരിവിനുള്ള സഹായം<യൃ><യൃ>നികുതി കൊടുക്കാതെ ഒരു വ്യക്‌തി സ്വന്തം രാജ്യത്തുനിന്നു മാറി മറ്റേ രാജ്യത്ത് താമസിക്കുന്നുണ്ടെങ്കിൽ അയാളിൽനിന്നു നികുതി പിരിക്കുന്നതിനുള്ള സഹായം മറ്റേ രാജ്യം ചെയ്യണമെന്നാണ് ഇതിൽ വിവക്ഷിക്കുന്നത്. പക്ഷേ ഇതു കോടതിയിൽ ചോദ്യം ചെയ്യാനോ സ്വന്തം രാജ്യത്തുനിന്നു പിരിച്ചെടുക്കാൻ അവിടെ യാതൊരു നടപടിയും എടുത്തിട്ടില്ല എങ്കിലോ, രണ്ടാമത്തെ രാജ്യത്തിന് അത് ഒരു നല്ല നടപടി അല്ല എന്നു തോന്നിയാലോ, ഇത് പ്രാവർത്തികമാകാറില്ല. <യൃ><യൃ>സേവനനികുതി അറിയിപ്പ്<യൃ><യൃ>2015 നവംബർ മാസം 15–ാം തീയതി മുതൽ സേവനനികുതിയുടെ നിരക്ക് അരശതമാനം സ്വച്ഛ് ഭാരത് സെസ് ഉൾപ്പെടെ 14.5 ശതമാനം ആക്കി നിജപ്പെടുത്തിയിരിക്കുന്നു.