താമസം വരുത്തിയാലോ, തെറ്റായ വിവരം നല്കിയാലോ പിഴ
Monday, May 28, 2018 2:26 PM IST
ചുവടെ നൽകിയിരിക്കുന്ന വിവരങ്ങൾ ബന്ധപ്പെട്ട അധികാരികൾ സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയാൽ ആദായ നികുതി നിയമം 271 എഫ്.എ. അനുസരിച്ച് താമസം വരുന്ന ഓരോ ദിവസത്തിനും 500/ രൂപയുടെ പിഴയും തെറ്റായി വിവരങ്ങൾ നൽകിയാൽ 271 എഫ്.എ.എ. അനുസരിച്ച് 50,000/ രൂപയുടെ പിഴയും ഈടാക്കാവുന്നതാണ്. ഈ വിവരങ്ങൾ ആദായ നികുതി വകുപ്പിലെ ഡയറക്ടർ (ഇന്റലിജൻസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ) മുന്പാകെ ഇലക്ട്രോണിക് ആയിട്ടാണ് സമർപ്പിക്കേണ്ടത്.