Services & Questions
ഹാജർ പുസ്തകത്തിൽ ‘ഹർത്താൽ’ രേഖപ്പെടുത്തുക
Monday, November 26, 2018 12:34 PM IST
ഹർത്താലിനും ബന്ദിനും മുൻകൂട്ടി അവധി നൽകിയാൽ അത് ഹർത്താലിനെയും ബന്ദിനെയും പരോക്ഷമായി അംഗീകരിക്കുന്നതിനു തുല്യമാകും. അതിനാൽ ഹർത്താൽ, ബന്ദ് എന്നിവ പ്രഖ്യാപിക്കപ്പെടുന്ന അവസരങ്ങളിൽ യാതൊരു കാരണവശാലും സ്കൂളിന് അവധി നൽകാൻ കഴിയില്ല.
കുട്ടികൾ ഹാജരായില്ലെങ്കിൽ സ്വഭാവികമായും അധ്യയനം മുടങ്ങും. ഇത്തരം സാഹചര്യങ്ങളിൽ ഹാജർ പുസ്തകത്തിൽ ഹർത്താൽ എന്നു രേഖപ്പെടുത്തുക. 200 സാധ്യായ ദിവസങ്ങൾ കണ്ടെത്തുന്നതിനായി തുടർന്നുള്ള ശനിയാഴ്ചകളിലോ മറ്റ് അവധി ദിവസങ്ങളിലോ ക്ലാസുകൾ സംഘടിപ്പിക്കാൻ പ്രധാനാധ്യാപകർക്ക് തീരുമാനമെടുക്കാം.
നം. എച്ച്1/60860/2017/ഡിപിഐ