Services & Questions
എക്സ്ഗ്രേഷ്യ പെൻഷന് അർഹതയുണ്ട്
Monday, December 3, 2018 3:01 PM IST
എന്റെ ഭർത്താവ് ട്രഷറി മുഖേന എക്സ്ഗ്രേഷ്യ പെൻഷൻ വാങ്ങിയിരുന്ന ആളാണ്. അദ്ദേഹം മൂന്നു മാസം മുന്പാണ് മരിച്ചത്. ട്രഷറിയിൽ അന്വേഷിച്ചപ്പോൾ എന്റെ പേരിൽ ഫാമിലി പെൻഷൻ ഇല്ല എന്നാണ് അറിയാൻ കഴിഞ്ഞത്. എന്നാൽ എക്സ്ഗ്രേഷ്യ പെൻഷൻകാർക്ക് ഫാമിലി പെൻഷൻ അനുവദിച്ച് പുതിയതായി ഉത്തരവുള്ളതായി അറിയാൻ കഴിഞ്ഞു. അങ്ങനെയെങ്കിൽ എക്സ്ഗ്രേഷ്യ ഫാമിലി പെൻഷൻ അനുവദിക്കാൻ ആർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്? എന്താെക്കെ രേഖകളാണ് വേണ്ടത്?
കെ.എൻ. രാജമ്മ,
എരുമേലി
എക്സ് ഗ്രേഷ്യ പെൻഷൻകാരുടെ ഫാമിലിക്ക് ഫാമിലി പെൻഷൻ ഇല്ലായിരുന്നു. എന്നാൽ 142014ലെ പെൻഷൻ പരിഷ്കരണ ഉത്തരവിൽ (സ. ഉ(പി) 9/2016/ധന. 20/01/ 2016) എക്സ്ഗ്രേഷ്യ പെൻഷൻകാ രുടെ ഫാമിലിക്ക് ഫാമിലി പെ ൻഷൻ അനുവദിച്ച് ഉത്തരവായിട്ടുണ്ട്. 172014നുശേഷം മരണമടഞ്ഞ എക്സ്ഗ്രേഷ്യ പെൻഷൻകാരുടെ കുടുംബത്തിനു മാത്രമേ ഇതിന് അർഹതയുണ്ട്. ഇതിനുവേണ്ടി നിർദിഷ്ട ഫോമിൽ (ഫോം നന്പ ർ 6, കെഎസ്ആർ) രണ്ടു ഫോട്ടോ, ഐഡന്റിഫിക്കേഷൻ മാർക്ക്, ഒപ്പ് തുടങ്ങിയവയ് ക്കൊപ്പം മരണമടഞ്ഞ പെൻഷണറുടെ മരണ സർട്ടിഫിക്കറ്റ് സഹിതം ധനകാര്യ സെക്രട്ടറിക്ക് (പെൻഷൻ) അപേക്ഷ സമർപ്പിക്കണം.