സ്റ്റാൻഡേർഡ് ഡിഡക്ഷൻ 40,000രൂപ, സെസ് 4%
Thursday, February 7, 2019 5:04 PM IST
ശന്പള വരുമാനക്കാർക്ക് എല്ലാവർക്കും ശന്പള വരുമാനത്തിൽനിന്നും 40,000രൂപ സ്റ്റാൻഡേർഡ് ഡിഡക്ഷനായി കുറയ്ക്കാം. ഇതു കുറച്ചതിനുശേഷം കിട്ടുന്നതാണ് നെറ്റ് സാല റി ഇൻകം.
ഇതിനു പകരമായി മെഡിക്കൽ റീ ഇംബേഴ്സ്മെന്റ് ഇനത്തിൽ അനുവദിച്ചിരുന്ന 15,000 രൂപയുടെ കുറയ്ക്കലും കണ്‍വയൻസ് അലവൻസിലെ 19,200 രൂപയുടെ കുറയ്ക്കലും നിർത്തലാക്കി. ഇതു രണ്ടും ചുരുക്കം പേർക്ക് ലഭിച്ചിരുന്ന നേട്ടമായിരുന്നു.
ഈ രണ്ടു നേട്ടങ്ങളും അവകാശപ്പെടാത്ത ഒരു ജീവനക്കാരനെ സംബന്ധിച്ച് സ്റ്റാൻഡാർഡ് ഡിഡക്ഷൻ നേട്ടം തന്നെ. അഞ്ചു ശതമാനം നികുതി പരിഗണിക്കുന്ന ഒരു ജീവനക്കാരന് 2000രൂപയുടേയും 20 ശതമാനം നികുതിയുടെ പരിധിയിൽവരുന്ന ഒരു ജീവനക്കാരന് 8000 രൂപയുടേയും 30 ശതമാനത്തിന്റെ പരിധിയിൽ വരുന്ന ആൾക്ക് 12,000രൂപയുടേയും നേട്ടം ലഭിക്കും.
ആരോഗ്യ / വിദ്യാഭ്യാസ സെസ് നാലു ശതമാനമായി ഉയർത്തി
വിദ്യാഭ്യാസ സെസ് മൂന്നു ശതമാനം ആയിരുന്നത് ആരോഗ്യ /വിദ്യാഭ്യാസ സെസിന്റെ പേരിൽ നാലു ശതമാനമായി ഇത്തവണ ഉയർത്തി.