Tax
ആദായനികുതി നിർണയം ; 40,000രൂപ സ്റ്റാൻഡേർഡ് ഡിഡക്‌‌ഷൻ സെസ് 4% ആയി ഉയർത്തി
ആദായനികുതി നിർണയം ; 40,000രൂപ സ്റ്റാൻഡേർഡ് ഡിഡക്‌‌ഷൻ  സെസ് 4% ആയി ഉയർത്തി
2018-19 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ആ​ദാ​യ​നി​കു​തി നി​ര​ക്കു​ക​ളി​ൽ ചെ​റി​യൊ​രു മാ​റ്റം വ​രു​ത്തി​യ​ത് നി​കു​തി​ദാ​യ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​കും. നി​കു​തി ഘ​ട​ന​യി​ൽ മാ​റ്റ​മി​ല്ലെ​ങ്കി​ലും നി​കു​തി നി​ര​ക്കി​ലും സ്റ്റാൻഡേർഡ് ഡിഡക്‌‌ ഷനിലും നേ​രി​യ വ്യ​ത്യാ​സം വ​രു​ത്തി​യി​രി​ക്കു​ന്നു. ടാ​ക്സ​ബി​ൾ ഇ​ൻ​കം (Taxable Income Or Total Income) ര​ണ്ട​ര ല​ക്ഷം മു​ത​ൽ അ​ഞ്ചു ല​ക്ഷം രൂ​പ വ​രെ ഈ ​സാ​ന്പ​ത്തി​ക വ​ർ​ഷവും അ​ഞ്ചു ശ​ത​മാ​നം നികുതിയാണ്. അഞ്ചു ലക്ഷത്തിനു മുകളിൽ പത്തുലക്ഷം വരെ 20 ശതമാനവും പത്തു ലക്ഷത്തിന് മുകളിൽ 30 ശതമാനവുമാ ണ് നികുതി.
ടാ​ക്സ​ബി​ൾ ഇ​ൻ​കം മൂ​ന്ന​ര ല​ക്ഷം രൂ​പ​യി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്കു മാ​ത്രമേ 87എ ​പ്ര​കാ​ര​മു​ള്ള ഇ​ള​വ് ല​ഭി​ക്കൂ. അ​തും പ​ര​മാ​വ​ധി 2500രൂ​പ. കുറഞ്ഞ വ​രു​മാ​ന​ക്കാ​ർ​ക്ക് ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കും.

ജീ​വ​ന​ക്കാ​രു​ടെ ആ​ദാ​യ​നി​കു​തി ക​ണ​ക്കാ​ക്കു​ന്ന​തി​നു ജീ​വ​ന ക്കാ​രു​ടെ ആ​കെ വ​രു​മാ​നം, ല​ഭി​ക്കാ​വു​ന്ന ഇ​ള​വു​ക​ൾ, നി​കു​തി നി​ര​ക്ക് ക​ണ്ടു​പി​ടി​ക്കു​ന്ന രീ​തി​ക​ൾ എ​ന്നി​വ​യാ​ണ് ഇ​വി​ടെ പ്ര​തിപാ​ദി​ക്കു​ന്ന​ത്.
(ഫോം ​ന​ന്പ​ർ 16ന്‍റെ ക്ര​മ​ന​ന്പ​രാ​ണ് താ​ഴെ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്)

1. വാ​ർ​ഷി​ക മൊ​ത്ത​ശ​ന്പ​ളം (Gross Salary Income)
1-4-2018 മു​ത​ൽ 31-3-2019 വ​രെ​യു​ള്ള സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ജീ​വ​ന​ക്കാ​ര​നു ല​ഭി​ച്ച/ അ​ർ​ഹ​മാ​യ ആ​കെ ശ​ന്പ​ളം. അ​ടി​സ്ഥാ​ന ശ​ന്പ​ളം (Basic Pay+ ക്ഷാ​മ​ബ​ത്ത (DA)+ വീ​ട്ടു​വാ​ട​ക ബ​ത്ത (HR A)+CCA. കൂ​ടാ​തെ ഓ​വ​ർ​ടൈം അ​ല​വ​ൻ​സ്, സ്പെ​ഷ​ൽ അ​ല​വ​ൻ​സു​ക​ൾ, ലീ​വ് സ​റ​ണ്ട​ർ ശ​ന്പ​ളം, ശ​ന്പ​ള കു​ടി​ശി​ക, ഡി​എ കു​ടി​ശി​ക, ശ​ന്പ​ള പ​രി​ഷ്ക​ര​ണ കു​ടി​ശി​ക ഇ​വ​യെ​ല്ലാം ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട​താ​ണ്. എ​ന്നാ​ൽ യാ​ത്രാബ​ത്ത (TA/ TransferTA), യൂ​ണി​ഫോം അ​ല​വ​ൻസ്, ​എ​ൽ​ടി​സി, ടെ​ര്‌​മി​ന​ൽ സ​റ​ണ്ട​ർ, ഗ്രാറ്റുവിറ്റി, ക​മ്യൂ​ട്ടേ​ഷ​ൻ, ഹി​ൽ അ​ല​വ​ൻ​സ് എ​ന്നി​വ ഒ​ഴി​വാ​ക്ക​ണം.
കി​ഴി​വു​ക​ൾ

2. സെ​ക്‌‌ഷൻ 10 പ്ര​കാ​ര​മു​ള്ള കി​ഴി​വു​ക​ൾ

ജീ​വ​ന​ക്കാ​ര​ൻ താ​മ​സ​സൗ​ക​ര്യ​ത്തി​നാ​യി വീ​ട്ടു​വാ​ട​ക ന​ൽ​കി​യിട്ടു​ണ്ടെ​ങ്കി​ൽ ശ​ന്പ​ള​ത്തി​ന്‍റെ ഭാ​ഗ​മാ​യി വാ​ങ്ങി​യ എ​ച്ച്ആ​ർ​എ​യി​ൽ സെ​ക്‌‌ഷൻ 10 പ്ര​കാ​രം വാ​ർ​ഷി​ക മൊ​ത്ത​വ​രു​മാ​ന​ത്തി​ൽനി​ന്ന് വ്യ​വസ്ഥ​ക​ൾ​ക്കു വി​ധേ​യ​മാ​യി കു​റ​വു​ വ​രു​ത്താ​വു​ന്ന​താ​ണ്. വാ​ട​ക വീ​ട്ടി ൽ ​താ​മ​സി​ക്കു​ന്ന ജീ​വ​ന​ക്കാ​ർ​ക്കു മാ​ത്ര​മേ ഈ ​ആ​നു​കൂ​ല്യം ല​ഭി​ക്കൂ.
4. സെ​ക്‌‌ഷൻ 16 പ്ര​കാ​ര​മു​ള്ള കി​ഴി​വു​ക​ൾ
(b)സെ​ക്‌‌ഷ​ൻ 16 (iii) തൊ​ഴി​ൽ നി​കു​തി (Professional Tax). ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന തൊ​ഴി​ൽ നി​കു​തി പൂ​ർ​ണമാ​യും ശ​ന്പ​ള​ത്തി​ൽ​നി​ന്നു കു​റ​വു ചെ​യ്യാം.
7. വീ​ട് നി​ർ​മാ​ണ​ത്തി​നാ​യി എ​ടു​ത്ത വാ​യ്പ​യു​ടെ
പ​ലി​ശ (Housing Loan Interest-Section 24b)
സ്വ​ന്തം താ​മ​സ​ത്തി​നാ​യി വീ​ട് വാ​ങ്ങി​യ​തി​നോ നി​ർ​മി​ച്ച​തി​നോ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്ന​തി​നോ അം​ഗീ​കൃ​ത സ്ഥാ​പ​ന​ത്തി​ൽ നി​ന്നു വാ​യ്പ എ​ടു​ത്ത തു​ക​യു​ടെ പ​ലി​ശ​മാ​ത്രം. 1-4-1999നു ​മു​ന്പ് വാ​ങ്ങി​യ വാ​യ്പ​യാ​ണെ​ങ്കി​ൽ പ​ര​മാ​വ​ധി 30,000രൂ​പ വ​രെ​യും 1-4-1999നു​ശേ​ഷം വാ​ങ്ങി​യ വാ​യ്പ​യാ​ണെ​ങ്കി​ൽ പ​ര​മാ​വ​ധി ര​ണ്ടു ല​ക്ഷം രൂ​പ വ​രെ​യും കി​ഴി​വ് അ​നു​വ​ദി​ക്കും. വാ​യ്പ എ​ടു​ക്കു​ന്ന സ്ഥാ​പ​നത്തി​ൽ നി​ന്നു വാ​യ്പ​ത്തു​ക, പ​ലി​ശ, വാ​യ്പ​യു​ടെ ഉ​ദ്ദേ​ശ്യം എ​ന്നി​വ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം. വീ​ടി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം ഉ​ള്ള​വ​ർ​ക്കു മാ​ത്ര​മേ ഈ ​ഇ​ള​വ് ല​ഭി​ക്കൂ. മു​ക​ളി​ൽ പ​റ​ഞ്ഞ പ്ര​കാ​രം ഇ​ള​വ് അ​നു​ഭ​വി​ക്കു​ന്ന​വ​ർ വാ​യ്പ എ​ടു​ത്ത സാ​ന്പത്തി​ക വ​ർ​ഷം മു​ത​ൽ മൂ​ന്നു വ​ർ​ഷ​ത്തി​നു​ള്ളി​ൽ വീ​ടി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്ക​ണം. എ​ന്നാ​ൽ വീ​ടി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി, മോ​ടി പി​ടി​പ്പി​ക്ക​ൽ എ​ന്നി​വ​യ്ക്കാ​യി എ​ടു​ക്കു​ന്ന വാ​യ്പ​ക​ളി​ന്മേ​ലു​ള്ള പ​ലി​ശ​യി​ൽ പ​ര​മാ​വ​ധി 30,000രൂ​പ വ​രെ ഇ​ള​വ് ല​ഭി​ക്കും.
9A ചാ​പ്റ്റ​ർ VIA പ്ര​കാ​ര​മു​ള്ള പ്ര​ധാ​ന കി​ഴി​വു​ക​ൾ (പ​ര​മാ​വ​ധി ഒ​ന്ന​ര​ല​ക്ഷം)

ചാ​പ്റ്റ​ർ VIA യി​ലെ 80c, 80ccc, 80ccd പ്ര​കാ​രം പ​ര​മാ​വ​ധി ഒ​ന്ന​ര ല​ക്ഷം രൂ​പ​ വ​രെ കി​ഴി​വ് അ​നു​വ​ദി​ക്കും.

9A(a) 80c പ്ര​കാ​ര​മു​ള്ള കി​ഴി​വു​ക​ൾ

1. ജീ​വ​ന​ക്കാ​ര​ന്‍റെ പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ടി​ൽ അ​ട​യ്ക്കു​ന്ന മാ​സ​വ​രി സം​ഖ്യ (വാ​യ്പാ തി​രി​ച്ച​ട​വ് പാ​ടി​ല്ല), നി​ക്ഷേ​പി​ച്ച കുടിശികയും.
2. GIS, FBS, SLI, GPAIS (ഗ്രൂ​പ്പ് േപ​ഴ്സ​ണ​ൽ ആ​ക്സി​ഡ​ന്‍റ് ഇ​ൻ​ഷ്വ​റ​ൻ​സ് സ്കീം) ​എ​ന്നി​വ​യു​ടെ പേ​രി​ൽ അ​ട​ച്ച തു​ക​ക​ൾ.
3. ജീ​വ​ന​ക്കാ​ര​ന്‍റെ ഭാ​ര്യ/​ഭ​ർ​ത്താ​വ്/​കു​ട്ടി​ക​ൾ എ​ന്നി​വ​രു​ടെ പേ​രി​ൽ അ​ട​ച്ച എ​ൽ​ഐ​സി പ്രീ​മി​യം. 1-4-2012നു ​മു​ന്പ് ചേ​ർ​ന്ന എ​ൽഐ​സി പോ​ളി​സി​യെ​ങ്കി​ൽ പ്രീ​മി​യം പോ​ളി​സി തു​ക​യു​ടെ 20 ശ​തമാ​ന​ത്തി​ൽ കൂ​ടാ​ൻ പാ​ടി​ല്ല. എ​ന്നാ​ൽ 1-4-2012നു​ശേ​ഷം ചേ​ർ​ന്ന എ​ൽ​ഐ​സി പോ​ളി​സി​യെ​ങ്കി​ൽ പ്രീ​മി​യം പോ​ളി​സി തു​ക​യു​ടെ 10 ശ​ത​മാ​ന​ത്തി​ൽ അ​ധി​ക​രി​ക്കു​വാ​ൻ പാ​ടി​ല്ല.
4. മു​ഴു​വ​ൻ സ​മ​യ കോ​ഴ്സി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് ട്യൂ​ഷ​ൻ ഫീ​സി​ന​ത്തി​ൽ അ​ട​ച്ച തു​ക (പ​ര​മാ​വ​ധി ര​ണ്ടു കു​ട്ടി​ക​ൾ വ​രെ).
5. വീ​ടു​നി​ർ​മാ​ണ വാ​യ്പ​യു​ടെ തി​രി​ച്ച​ട​വ് തു​ക (Housing Loan Principal). (80 സി ​പ്ര​കാ​രം പ​ര​മാ​വ​ധി ഒ​ന്ന​ര​ല​ക്ഷം രൂ​പ വ​രെ കി​ഴി​വ് അ​നു​വ​ദി​ക്കും)
6. അ​ഞ്ചു​വ​ർ​ഷ​മോ അ​തി​ൽ കൂ​ടു​ത​ലോ കാ​ല​യ​ള​വി​ലേ​ക്ക് ഷെ​ഡ്യൂ​ൾ​ഡ് /നാ​ഷ​ണ​ലൈ​സ്ഡ് ബാ​ങ്കി​ൽ പ്ര​ത്യേ​ക പ​ദ്ധ​തി പ്ര​കാ​രം ഉ​ള്ള സ്ഥി​ര​നി​ക്ഷേ​പ​ങ്ങ​ൾ.
7. അ​ഞ്ചു​വ​ർ​ഷ കാ​ലാ​വ​ധി​യു​ള്ള പോ​സ്റ്റ് ഓ​ഫീ​സ് ടേം ​ഡി​പ്പോ​സി​റ്റ് സ്കീ​മി​ൽ ഉ​ള്ള നി​ക്ഷേ​പം. 9A(a)7/RD ഉ​ള്ള നി​ക്ഷേപം - ​പോ​സ്റ്റ് ഓ​ഫീ​സി​ലെ RD നി​ക്ഷേ​പം കി​ഴി​വി​ന് പ​രി​ഗ​ണി​ക്കി​ല്ല.
8. വീ​ടു വാ​ങ്ങു​ന്ന​തുമായി ബ​ന്ധ​പ്പെ​ട്ട സ്റ്റാ​ന്പ് ഡ്യൂ​ട്ടി, ര​ജിസ്ട്രേ​ഷ​ൻ ഫീ​സ്, മ​റ്റു ചെ​ല​വു​ക​ൾ.
9. ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ബോ​ണ്ടി​ലെ നി​ക്ഷേ​പ​ങ്ങ​ൾ.
10. യു​ണി​റ്റ് ലി​ങ്ക്ഡ് ഇ​ൻ​ഷ്വ​റ​ൻ​സ് പ്ലാ​നി​ലെ (ULIP) നി​ക്ഷേ​പം.

9A(b)80 സി​സി​സി പ്ര​കാ​ര​മു​ള്ള
കി​ഴി​വു​ക​ൾ
എ​ൽ​ഐ​സി​യു​ടെ ജീ​വ​ൻ നി​ധി, ജീ​വ​ൻ സു​ര​ക്ഷ തു​ട​ങ്ങി​യ പെ​ൻ​ഷ​ൻ പോ​ളി​സി​ക​ൾ. മ​റ്റ് അം​ഗീ​കൃ​ത ക​ന്പ​നി​ക​ളു​ടെ പെ​ൻ​ഷ​ൻ പോ​ളി​സി​ക​ൾ എന്നിവയി​ലെ നി​ക്ഷേ​പം.

9A(c)80 സി​സി​ഡി പ്ര​കാ​ര​മു​ള്ള കി​ഴി​വു​ക​ൾ
NPS പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ലേ​ക്കു​ള്ള ജീ​വ​ന​ക്കാ​രു​ടെ വി​ഹി​തം.
മു​ക​ളി​ൽ പ്ര​തി​പാ​ദി​ച്ച 80c, 80ccc, 80ccd പ്ര​കാ​രം ഒ​ന്ന​ര ല​ക്ഷം രൂ​പ​വ​രെ കി​ഴി​വ് ല​ഭി​ക്കും.
താ​ഴെ​പ്പ​റ​യു​ന്ന​വ മു​ക​ളി​ലെ ഒ​ന്ന​ര ല​ക്ഷ​ത്തി​ൽ ഉ​ൾ​പ്പെ​ടാൻ പാടില്ല.

9(B)Sec.80 ഡി ​പ്ര​കാ​ര​മു​ള്ള കി​ഴി​വു​ക​ൾ
കു​ടും​ബാം​ഗ​ങ്ങ​ളു​ടെ പേ​രി​ൽ എ​ടു​ക്കു​ന്ന മെ​ഡി​ക്ക​ൽ ഇ​ൻ​ഷ്വറ​ൻ​സ് പ്രീ​മി​യം. ഇ​തു പ​ര​മാ​വ​ധി 25,000 രൂ​പ​യാ​ണ്. ജീ​വ​ന​ക്കാ​ര​നോ, ഭാ​ര്യക്കോ, മ​ക്ക​ൾ​ക്കോ, മാ​താ​പി​താ​ക്ക​ൾ​ക്കോ ന​ട​ത്തി​യ പ്രി​വ​ന്‍റീ​വ് ഹെ​ൽ​ത്ത് ചെ​ക്ക​പ്പി​നാ​യി ന​ൽ​കി​യ പ​ര​മാ​വ​ധി 5000രൂ​പ വ​രെ 80ഡി ​പ്ര​കാ​രം കി​ഴി​വി​ന് അ​ർ​ഹ​ത​യു​ണ്ട്. മെ​ഡി​ക്ക​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പ്രീ​മി​യം 25,000 അ​വ​കാ​ശ​പ്പെ​ടു​ന്ന​വ​ർ​ക്ക് 5000രൂ​പ​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കി​ല്ല.

Sec. 80 ഡി​ഡി പ്ര​കാ​ര​മു​ള്ള കി​ഴി​വു​ക​ൾ
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​നെ ആ​ശ്ര​യി​ച്ചു ക​ഴി​യു​ന്ന ശാ​രീ​രി​ക/ മാ​ന​സി​ക/​വൈ​ക​ല്യ​മു​ള്ള ബ​ന്ധു​വി​ന്‍റെ ചി​കി​ത്സാ​ച്ചെ​ല​വി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന തു​ക പ​ര​മാ​വ​ധി 75,000രൂ​പ. വൈ​ക​ല്യം 80 ശ​ത​മാന​ത്തി​ൽ കൂ​ടു​ത​ൽ ആ​ണെ​ന്നു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി​യാ​ൽ ഈ ​ഇ​ന​ത്തി​ൽ 1,25,000രൂ​പ വ​രെ ഇ​ള​വ് അ​നു​വ​ദി​ക്കു​ന്ന​താ​ണ്. മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഹാ​ജ​രാ​ക്ക​ണം.

Sec.80 യു ​പ്ര​കാ​ര​മു​ള്ള കി​ഴി​വു​ക​ൾ
ജീ​വ​ന​ക്കാ​ര​നു​ത​ന്നെ അം​ഗ​വൈ​ക​ല്യ​മു​ണ്ടെ​ങ്കി​ൽ സാ​ധാ​ര​ണ ഗ​തി​യി​ൽ 75,000രൂ​പ​യും ക​ടു​ത്ത വൈ​ക​ല്യ​മു​ണ്ടെ​ങ്കി​ൽ ഒ​ന്നേ​കാ​ൽ ല​ക്ഷം രൂ​പ​യു​ടെ​യും കി​ഴി​വ് അ​നു​വ​ദി​ച്ചു ല​ഭി​ക്കു​ന്ന​താ​ണ്.
80 DDB പ്ര​കാ​ര​മു​ള്ള കി​ഴി​വു​ക​ൾ

ജീ​വ​ന​ക്കാ​ര​നോ, ജീ​വ​ന​ക്കാ​ര​നെ ആ​ശ്ര​യി​ച്ചു ക​ഴി​യു​ന്ന ബ​ന്ധുക്ക​ൾ​ക്കോ കാ​ൻ​സ​ർ, ന്യൂ​റോ​ള​ജി​ക്ക​ൽ രോ​ഗ​ങ്ങ​ൾ, ഗു​രു​ത​ര​മാ​യ വൃ​ക്ക​രോ​ഗ​ങ്ങ​ൾ, ഹീ​മോ​ഫീ​ലി​യ, എ​യ്ഡ്സ്, ത​ലൈ​സി​മി​യ തു​ട​ങ്ങിയ മാ​ര​ക​രോ​ഗ​ങ്ങ​ൾ​ക്ക് ചി​കി​ത്സ​യ്ക്കാ​യി ചെ​ല​വ​ഴി​ച്ച തു​ക പ​ര​മാവ​ധി 40,000രൂ​പ വ​രെ ഇ​ള​വു ല​ഭി​ക്കും. എ​ന്നാ​ൽ 60 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള ആ​ശ്രയി​ച്ചു ക​ഴി​യു​ന്ന ബ​ന്ധു​വി​ന്‍റെ മാ​ര​ക​രോഗ​ങ്ങ​ൾക്കു​ള്ള ചി​കി​ത്സ​യ്ക്കാ​യി പ​ര​മാ​വ​ധി ഒരുലക്ഷം രൂ​പ വ​രെ ഇ​ള​വു ല​ഭി​ക്കും.

ഫി​നാ​ൻ​സ് ആ​ക്ട് പ്ര​കാ​രം സെ​ക്‌‌ഷൻ 80 CCG, 80 13B, 80 E, 80 EE, 80 CG, 80 TTA അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള കി​ഴി​വു​ക​ൾ ല​ഭി​ക്കു​ന്നതാ​ണ്.

Form 16ലെ 2(a), Section 87(A) ​പ്ര​കാ​ര​മു​ള്ള കി​ഴി​വ് ടാ​ക്സ​ബി​ൾ ഇ​ൻ​കം(Total Income Or Taxable Income) മൂ​ന്ന​ര​ല​ക്ഷം രൂ​പ​യോ അ​തി​ൽ കു​റ​വോ ആ​ണെ​ങ്കി​ൽ നി​കു​തി തു​ക​യി​ൽ​നി​ന്നും 2500രൂ​പ​യു​ടെ ഇ​ള​വ് ല​ഭി​ക്കും.

Form Serial No.11ലെ Total Income Or Taxable Income ​ത്തി​ന്‍റെ അ​ഞ്ചു ശ​ത​മാ​നം നി​കു​തി ക​ണ​ക്കാ​ക്കി​യ​തി​നു​ശേ​ഷം ആ ​തു​ക​യി​ൽ​നി​ന്നും 2500രൂ​പ കു​റ​വ് ചെ​യ്യ​ണം. ബാ​ക്കി തു​ക​യും ആ ​തു​ക​യു​ടെ നാലു ശ​ത​മാ​നം വി​ദ്യാ​ഭ്യാ​സ സെ​സും കൂ​ട്ടു​ന്ന​താ​ണ് ആ ​സാ​ന്പ​ത്തി​ക വ​ർ​ഷം അ​ട​യ്ക്കേ​ണ്ട നി​കു​തിത്തുക. Total Income Or Taxable Income മൂ​ന്ന​ര​ല​ക്ഷം രൂ​പ​യി​ൽ കൂ​ടു​ത​ലാ​ണെ​ങ്കി​ൽ ഈ ​ഇ​ള​വ് ല​ഭി​ക്കു​ക​യി​ല്ല.