Services & Questions
വീണ്ടും കമ്യൂട്ട് ചെയ്യാൻ സാധിക്കില്ല
Monday, May 13, 2019 3:07 PM IST
സർവീസിൽനിന്ന് വിരമിച്ചിട്ട് 12 വർഷം പൂർത്തിയായി. കമ്യൂട്ട് ചെയ്ത് തുക വാങ്ങിയത് 2007 ഏപ്രിൽ മാസത്തിലായിരുന്നു. എന്റെ കമ്യൂട്ട് ചെയ്ത തുക 2019 മേയ് മാസത്തെ പെൻഷനോടൊപ്പം പുനഃസ്ഥാപിച്ചു കിട്ടുമോ? അതോ അതിനുവേണ്ടി പ്രത്യേകം അപേക്ഷ നൽകേണ്ടതുണ്ടോ? അതുപോലെ കമ്യൂട്ട് ചെയ്ത തുക പുനഃസ്ഥാപിച്ചു കിട്ടിയശേഷം വീണ്ടും കമ്യൂട്ട് ചെയ്യാൻ സാധിക്കുമോ?
രാജഗോപാൽ, കൊല്ലം
കമ്യൂട്ട് ചെയ്ത തുക 12 വർഷം പൂർത്തിയാകുന്പോൾ പുനഃസ്ഥാപിച്ചു കിട്ടും. താങ്കൾക്ക് 2019 മേയ് ഒന്നാം തീയതി പ്രാബല്യത്തിൽ കമ്യൂട്ടേഷൻ തുക പുനഃസ്ഥാപിച്ചു കിട്ടും. എന്നാൽ വീണ്ടും കമ്യൂട്ട് ചെയ്യാനുള്ള വ്യവസ്ഥ നിലവിൽ ഇല്ല. കമ്യൂട്ടേഷൻ പുനഃസ്ഥാപിക്കുന്നതിന് പ്രത്യേക അപേക്ഷ നൽകേണ്ടതില്ല. ബാങ്ക് മുഖേന പെൻഷൻ വാങ്ങിയിരുന്നവരുടെ കാര്യത്തിൽ കമ്യൂട്ടേഷൻ പുനഃസ്ഥാപിച്ചുകിട്ടാൻ അപേക്ഷ നൽകേണ്ടതായി വരും.