Services & Questions
15വർഷം സർവീസ് വേണം
Monday, July 1, 2019 5:00 PM IST
പൊതുമരാമത്ത് വകുപ്പിൽ ക്ലർക്കായി ജോലി നോക്കിവരുന്ന എക്സ് സർവീസുകാരനാണ്. സർവീസിൽ പ്രവേശിച്ച് ഒരു മാസം കഴിഞ്ഞപ്പോൾതന്നെ എന്റെ മിലിട്ടറി സർവീസ് പരിഗണിച്ച് എനിക്ക് ഹയർഗ്രേഡ് അനുവദിച്ചുതന്നിരുന്നു. ഇപ്പോൾ എനിക്ക് ഒന്പതു വർഷത്തെ സർവീസ് പൂർത്തിയായിട്ടുണ്ട്. എനിക്ക് എട്ടു വർഷത്തെ സർവീസ് പൂർത്തിയായതിന്റെ അടിസ്ഥാനത്തിലുള്ള ആദ്യ സമയബന്ധിത ഹയർഗ്രേഡ് ലഭിക്കുമോ ?
ജോസ് തോമസ്, റാന്നി
ഏതു വകുപ്പിലാണെങ്കിലും മിലിട്ടറി സർവീസ് പരിഗണിച്ച് ഹയർഗ്രേഡ് നൽകുന്നത് ആദ്യത്തെ ഗ്രേഡിന് മാത്രമാണ്. അതായത് ആദ്യ ഗ്രേഡിനു മാത്രമേ മിലിട്ടറി സർവീസ് പരിഗണിക്കുകയുള്ളൂ. പിന്നീടുള്ള 15, 22, 27 വർഷം സർവീസ് പൂർത്തിയാക്കിയതിനുശേഷം നൽകുന്ന സമയബന്ധിത ഹയർഗ്രേഡിന് ഇത് ബാധകമല്ല. സർവീസിൽ 15 വർഷം പൂർത്തിയാകുന്ന മുറയ്ക്ക് മാത്രമേ രണ്ടാമത്തെ സമയബന്ധിത ഹയർഗ്രേഡ് ലഭിക്കുകയുള്ളൂ. മറ്റ് സമയബന്ധിത ഹയർഗ്രേഡുകളും നിശ്ചിത വർഷം പൂർത്തിയാകുന്ന മുറയ്ക്കു മാത്രമേ ലഭിക്കുകയുള്ളൂ.