Services & Questions
ഒന്നാമത്തെ ഹയർഗ്രേഡ് ലഭിക്കും
Monday, July 1, 2019 5:01 PM IST
10 11 2011ൽ എൽഡി ക്ലർക്കായി വിദ്യാഭ്യാസ വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു. മൂന്നു വർഷത്തിനുശേഷം പിഎസ് സി മുഖേന തന്നെ ക്ലർക്കായി കൊമേഴ്സ്യൽ ടാക്സ് വകുപ്പിൽ ചേർന്നു. സർവീസ് ബ്രേക്കില്ലാതെ തുടരുന്നു. 9112019ൽ എനിക്ക് എട്ടു വർഷം സർവീസ് പൂർത്തിയാകും. രണ്ടു വകുപ്പിലെയും സർവീസ് കണക്കാക്കിയാൽ എട്ടു വർഷം പൂർത്തിയാക്കുന്പോൾ എനിക്ക് ഒന്നാമത്തെ സമയബന്ധിത ഹയർഗ്രേഡ് ലഭിക്കുമോ?
നീതു, തൊടുപുഴ
വ്യത്യസ്ത സർവീസിലെ സേവനമാണെങ്കിലും ഹയർ ഗ്രേഡിന് അർഹതയുണ്ട്. രണ്ടു വകുപ്പിലെയും ഉദ്യോഗ പേര് ഒന്നു തന്നെയായിരിക്കുക, ശന്പള സ്കെയിലുകൾ ഒരു പോലെയായിരിക്കുക എന്നിവയാണ് പ്രധാനമായും കണക്കിലെടുക്കുക. താങ്കൾ രണ്ടു സർവീസിലും കൂടി എട്ടുവർഷം പൂർത്തിയാക്കുന്നത് 9112019ൽ ആണല്ലോ. അപ്പോൾ 10112019 മുതൽ ഒന്നാമത്തെ സമയബന്ധിത ഹയർഗ്രേഡിന് അർഹതയുണ്ട്. ഓഫീസ് മേധാവിക്ക് അപേക്ഷ സമർപ്പിച്ചാൽ മതി. നിലവിൽ ഓപ്ഷൻ സന്പ്രദായം ഇല്ലാത്തതുകൊണ്ട് ഓപ്ഷന്റെ ആവശ്യം ഇല്ല.