Services & Questions
പുതുക്കിയ പെൻഷന് അർഹതയുണ്ട്
Monday, July 1, 2019 5:02 PM IST
കാലിക്കട്ട് യൂണിവേഴ് സിറ്റിയിൽനിന്ന് ക്ലർക്കായി 2012 ഏപ്രിലിൽ പെൻഷൻ പറ്റി. ആകെ മൂന്നു വർഷ ത്തെ സർവീസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്ന് എക്സ് ഗ്രേഷ്യ പെൻഷനായി 1350രൂപ അനുവദിച്ചിരുന്നു. ഡിഎ ലഭിച്ചിരുന്നില്ല. അതുപോലെ എക്സ് ഗ്രേഷ്യ പെൻഷന് ഫാമിലി പെൻഷനും അനുവദിച്ചിരുന്നില്ല. സംസ്ഥാന ജീവനക്കാരുടെയും പെൻഷൻകാരുടെയും ശന്പളവും പെൻഷനും 172014 മുതൽ പുതുക്കി നിശ്ചയിച്ചിട്ടുണ്ടെങ്കിലും എനിക്ക് പെൻഷനായി ഇപ്പോഴും ലഭിക്കുന്നത് 1350രൂപ മാത്രമാണ്. പെൻഷൻ പുതുക്കി നിശ്ചയിക്കുന്നതിന് എന്താണ് ചെയ്യേണ്ടത്. എസ്ബിഐ മുഖേനെയാണ് പെൻഷൻ ലഭിക്കുന്നത്.
അബ്ദുൾ ജലീൽ,
നിലന്പൂർ
സംസ്ഥാന ജീവനക്കാരുടെയും പെൻഷൻകാരുടെയും ശന്പളവും പെൻഷനും പുതുക്കി നിശ്ചയിച്ചത് 172014മുതൽ മുൻകാല പ്രാബല്യത്തോടെയാണ്. ഇത് എല്ലാ യൂണിവേഴ്സിറ്റികൾക്കും ബാധകമാക്കിയിട്ടുണ്ട്. സർക്കാർ പെൻഷൻ പുതുക്കി നിശ്ചയിച്ചത് പ്രകാരം യൂണിവേഴ്സിറ്റികളിലും ഈ പരിഷ്കാരം നടപ്പിലാക്കിയിട്ടുണ്ട്. താങ്കളുടെ പെൻഷൻ 1350രൂപ എന്നുള്ളത് 172006 മുതലുള്ള പെൻഷനാണ്. മൂന്നു വർഷവും അതിൽ താഴെയും സർവീസുള്ള ജീവനക്കാരുടെ എക്സ് ഗ്രേഷ്യ പെൻഷൻ 172014 മുതൽ 2550 രൂപയായി പുതുക്കിയിട്ടുണ്ട്. കൂടാതെ 172014 മുതൽ എക്സ് ഗ്രേഷ്യ പെൻഷന് ഡിഎയും അനുവദിച്ചിട്ടുണ്ട്. പെൻഷൻ പുതുക്കി കിട്ടുന്നതിനുവേണ്ടി യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെടുക.