Services & Questions
സ്പെഷൽ കാഷ്വൽ ലീവ് കാലയളവിൽ പകരം നിയമനം നടത്താം
Monday, July 15, 2019 3:14 PM IST
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ ഒരു മാസത്തിൽ കൂടുതലുള്ള സ്പെഷൽ കാഷ്വൽ ലീവ് മൂലമുണ്ടാകുന്ന ഒഴിവുകളിൽ കെഇ ആർ ചട്ടങ്ങൾക്ക് വിധേയമായി ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപക നിയമനം നടത്താമെന്ന് ഉത്തരവ്.
സ.ഉ(കെ) 71/2019 പൊ.വി.വ.തീയതി 25/6/2019.
രോഗബാധിതരായ ജീവനക്കാർക്ക് പരമാവധി ആറുമാസം വരെ KSR Vol.I App VII പ്രകാരം സ്പെഷൽ കാഷ്വൽ ലീവ് അനുവദിച്ചിരുന്നു. എന്നാൽ ഈ ഒഴിവിൽ പകരം നിയമനം നടത്തുവാൻ പാടില്ലായിരുന്നു. പുതിയ ഉത്തരവ് വന്നതോടെ ഇത്തരത്തിലുള്ള ഒഴിവുകളിലും നിയമനം നടത്താം.
ഈ ഉത്തരവിന് 201819 അധ്യയന വർഷം മുതൽ പ്രാബല്യം.