Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
റിട്ടേണുകൾക്ക് മൊത്തവരുമാനത്തിൽനിന്നു ലഭിക്കുന്ന കിഴിവുകൾ
ആ​ദാ​യ​നി​കു​തി നി​യ​മം വ​കു​പ്പ് 80 സി ​അ​നു​സ​രി​ച്ച്:
ഈ ​വ​കു​പ്പ​നു​സ​രി​ച്ച് നി​കു​തി​ദാ​യ​ക​നു ല​ഭി​ക്കു​ന്ന പ​ര​മാ​വ​ധി കി​ഴി​വ് 1,50,000 രൂ​പ​യാ​ണ്. താ​ഴെ​പ​റ​യു​ന്ന നി​ക്ഷേ​പ​പ​ദ്ധ​തി​ക​ളി​ൽ പ​ണം നി​ക്ഷേ​പി​ച്ചാ​ലാ​ണ് നി​കു​തി​ദാ​യ​ക​ന് ഈ ​വ​കു​പ്പ് അ​നു​സ​രി​ച്ച് കി​ഴി​വ് ല​ഭി​ക്കു​ന്ന​ത്.

1) പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ട്: ശ​ന്പ​ള​ക്കാ​രാ​യ നി​കു​തി​ദാ​യ​ക​രു​ടെ കാ​ര്യ​ത്തി​ൽ ശ​ന്പ​ള​ത്തി​ൽ​നി​ന്നും നി​ശ്ചി​ത തു​ക പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ടി​ലേ​ക്ക് നി​ർ​ബ​ന്ധി​ത​മാ​യും പി​ടി​ക്കാ​റു​ണ്ട്. നി​കു​തി​ദാ​യ​ക​നും തൊ​ഴി​ലു​ട​മ​യും പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ടി​ലേ​ക്ക് നി​ക്ഷേ​പി​ക്കു​ന്നു​ണ്ടെ​ങ്കി​ലും നി​കു​തി​ദാ​യ​ക​ന്‍റെ നി​ക്ഷേ​പ​ത്തി​നാ​ണ് മൊ​ത്ത​വ​രു​മാ​ന​ത്തി​ൽ​നി​ന്ന് കി​ഴി​വ് ല​ഭി​ക്കു​ന്ന​ത്. പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ടി​ൽ​നി​ന്നും ഉ​യ​ർ​ന്ന നി​ര​ക്കി​ൽ പ​ലി​ശ ല​ഭി​ക്കു​ന്ന​താ​ണ്. ഈ ​പ​ലി​ശ​യ്ക്കും നി​കു​തി​യി​ൽ​നി​ന്ന് ഒ​ഴി​വു​ള്ള​താ​ണ്.
2) പ​ബ്ലി​ക് പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ട്: നി​ല​വി​ൽ ഇ​വ​യ്ക്കും ഉ​യ​ർ​ന്ന നി​ര​ക്കി​ൽ പ​ലി​ശ ല​ഭി​ക്കു​ന്ന​താ​ണ്. ഈ ​നി​ക്ഷേ​പ​ങ്ങ​ൾ​ക്കും നി​കു​തി​യി​ൽ​നി​ന്നും ഒ​ഴി​വ് ല​ഭി​ക്കും.
3) ലൈ​ഫ് ഇ​ൻ​ഷ്വ​റ​ൻ​സ് പ്രീ​മി​യം: ഭാ​ര്യ/​ഭ​ർ​ത്താ​വ്, കു​ട്ടി​ക​ൾ എ​ന്നി​വ​രു​ടെ പേ​രി​ൽ അ​ട​യ്ക്കു​ന്ന ഇ​ൻ​ഷ്വ​റ​ൻ​സ് പ്രീ​മി​യ​ത്തി​നാ​ണ് കി​ഴി​വ് ല​ഭി​ക്കു​ക. മാ​താ​പി​താ​ക്ക​ളു​ടെ പേ​രി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പ്രീ​മി​യം അ​ട​ച്ചാ​ൽ അ​തി​നു കി​ഴി​വ് ല​ഭി​ക്കി​ല്ല.
4) ഇ​ക്വി​റ്റി ലി​ങ്ക്ഡ് സേ​വിം​ഗ്സ് സ്കീം (​ഇ​എ​ൽ​എ​സ്എ​സ്): ഓ​ഹ​രി നി​ക്ഷേ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബാ​ങ്കു​ക​ളും മ​റ്റും ന​ട​ത്തു​ന്ന മ്യൂ​ച്വ​ൽ ഫ​ണ്ടു​ക​ളാ​ണി​വ. ഇ​വ​യ്ക്ക് ഗ്യാ​ര​ന്‍റീ​ഡ് ആ​യി​ട്ടു​ള്ള ഡി​വി​ഡ​ന്‍റ് ല​ഭി​ക്കി​ല്ല. ഓ​ഹ​രി​വി​പ​ണി​യു​ടെ വ്യ​തി​യാ​ന​ങ്ങ​ള​നു​സ​രി​ച്ച് ല​ഭി​ക്കു​ന്ന ഡി​വി​ഡ​ന്‍റി​ന് മാ​റ്റം വ​ന്നേ​ക്കാം.
5) ഭ​വ​ന​വാ​യ്പ​യു​ടെ മു​ത​ലി​ലേ​ക്കു​ള്ള തി​രി​ച്ച​ട​വ്: ബാ​ങ്കു​ക​ളി​ൽ​നി​ന്നും ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും ഹൗ​സിം​ഗ് സൊ​സൈ​റ്റി​ക​ളി​ൽ​നി​ന്നും വീ​ടു​പ​ണി​യു​ന്ന​തി​നും വാ​ങ്ങു​ന്ന​തി​നും എ​ടു​ത്തി​ട്ടു​ള്ള വാ​യ്പ​ക​ൾ തി​രി​ച്ച​ട​യ്ക്കു​ന്പോ​ൾ പ്ര​സ്തു​ത തു​ക​യ്ക്ക് പ​ര​മാ​വ​ധി 1,50,000 രൂ​പ​വ​രെ 80 സി ​വ​കു​പ്പ​നു​സ​രി​ച്ച് കി​ഴി​വ് ല​ഭി​ക്കും. കി​ഴി​വ് ല​ഭി​ക്ക​ണ​മെ​ങ്കി​ൽ ഭ​വ​ന​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്ക​ണം. കൂ​ടാ​തെ ഭ​വ​നം അ​ഞ്ചു വ​ർ​ഷ​ത്തേ​ക്ക് വി​ൽ​ക്കാ​നും പാ​ടി​ല്ല. പൂ​ർ​ത്തി​യാ​ക്കാ​ത്ത വീ​ടി​ന്‍റെ തി​രി​ച്ച​ട​വി​ന് ആ​നു​കൂ​ല്യം ല​ഭി​ക്കി​ല്ല.
6) വീ​ട് വാ​ങ്ങു​ന്പോ​ൾ ഉ​ണ്ടാ​കു​ന്ന സ്റ്റാ​ന്പ് ഡ്യൂ​ട്ടി​യും ര​ജി​സ്ട്രേ​ഷ​ൻ ചാ​ർ​ജും: വീ​ട് വാ​ങ്ങു​ന്പോ​ൾ ചെ​ല​വാ​കു​ന്ന സ്റ്റാ​ന്പ് ഡ്യൂ​ട്ടി​യും അ​തി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ചാ​ർ​ജും 80 സി ​വ​കു​പ്പ​നു​സ​രി​ച്ച് കി​ഴി​വി​ന​ർ​ഹ​മാ​ണ്.
7) സു​ക​ന്യ സ​മൃ​ദ്ധി അ​ക്കൗ​ണ്ട്: പെ​ണ്‍കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി ആ​രം​ഭി​ച്ച നി​ക്ഷേ​പ പ​ദ്ധ​തി​യാ​ണി​ത്. പെ​ണ്‍കു​ട്ടി​യു​ടെ പേ​രി​ൽ (പ​ര​മാ​വ​ധി ര​ണ്ടു പെ​ണ്‍കു​ട്ടി​ക​ൾ, ഇ​ര​ട്ട​ക​ളാ​ണെ​ങ്കി​ൽ മൂ​ന്ന്) ഈ ​സ്കീ​മി​ൽ നി​ക്ഷേ​പി​ക്കു​ന്ന തു​ക​യ്ക്ക് പ്ര​തി​വ​ർ​ഷം 1,50,000 രൂ​പ വ​രെ ആ​നു​കൂ​ല്യം ല​ഭി​ക്കും. 14 വ​ർ​ഷ​ത്തെ കാ​ലാ​വ​ധി​യു​ള്ള നി​ക്ഷേ​പ​ങ്ങ​ൾ​ക്ക് ഉ​യ​ർ​ന്ന നി​ര​ക്കി​ൽ പ​ലി​ശ ല​ഭി​ക്കു​ന്ന​തും പ​ലി​ശ​യ്ക്ക് നി​കു​തി​യി​ൽ നി​ന്ന് ഒ​ഴി​വ് ല​ഭി​ക്കു​ന്ന​തു​മാ​ണ്.
8) നാ​ഷ​ണ​ൽ സേ​വിം​ഗ്സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് (എ​ൻ​എ​സ്‌​സി VIII ഇ​ഷ്യു): നി​ല​വി​ൽ അ​ഞ്ചു വ​ർ​ഷ​ത്തേ​യും 10 വ​ർ​ഷ​ത്തേ​യും കാ​ലാ​വ​ധി​യു​ള്ള നി​ക്ഷേ​പ​ങ്ങ​ൾ​ക്ക് ഉ​യ​ർ​ന്ന നി​ര​ക്കി​ൽ പ​ലി​ശ ല​ഭി​ക്കും. പ​ര​മാ​വ​ധി നി​ക്ഷേ​പി​ക്കാ​വു​ന്ന തു​ക​യ്ക്ക് പ​രി​ധി നി​ശ്ച​യി​ച്ചി​ട്ടി​ല്ല. ചു​രു​ങ്ങി​യ തു​ക 100 രൂ​പ​യാ​ണ്. നി​കു​തി​ദാ​യ​ക​ൻ മ​ര​ണ​പ്പെ​ട്ടാ​ൽ മാ​ത്ര​മേ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കു​ന്ന​തി​ന് മു​ന്പ് പി​ൻ​വ​ലി​ക്കാ​ൻ സാ​ധി​ക്കൂ. ല​ഭി​ക്കു​ന്ന പ​ലി​ശ നി​കു​തി​വി​ധേ​യ​മാ​ണെ​ങ്കി​ലും റീ ​ഇ​ൻ​വെ​സ്റ്റ് ചെ​യ്യു​ന്ന​തി​ന് സൗ​ക​ര്യ​മു​ണ്ട്.
9) അ​ഞ്ചു വ​ർ​ഷ​ത്തേ​ക്കു​ള്ള ബാ​ങ്ക് ഡെ​പ്പോ​സി​റ്റു​ക​ൾ: അ​ഞ്ചു വ​ർ​ഷ​ത്തേ​ക്കു​ള്ള കാ​ലാ​വ​ധി​യി​ൽ ടാ​ക്സ് സേ​വിം​ഗ്സ് ഫി​ക്സ​ഡ് ഡി​പ്പോ​സി​റ്റി​ൽ നി​ക്ഷേ​പി​ച്ചാ​ൽ നി​കു​തി ആ​നു​കൂ​ല്യം ല​ഭി​ക്കും.
‌10) പോ​സ്റ്റ് ഓ​ഫീ​സ് ടൈം ​ഡെ​പ്പോ​സി​റ്റ്: പോ​സ്റ്റ് ഓ​ഫീ​സ് ഡെ​പ്പോ​സി​റ്റു​ക​ൾ ഒ​രു വ​ർ​ഷം മു​ത​ൽ (1,2,3,5) എ​ന്നീ കാ​ലാ​വ​ധി​ക​ളി​ൽ ല​ഭ്യ​മാ​ണ്. നി​ല​വി​ൽ ഉ​യ​ർ​ന്ന പ​ലി​ശ നേ​ടി​ത്ത​രു​ന്ന ഈ ​നി​ക്ഷേ​പ​പ​ദ്ധ​തി​ക്ക് ല​ഭി​ക്കു​ന്ന പ​ലി​ശ​യ്ക്ക് നി​കു​തി​യി​ള​വ് ഇ​ല്ല.
11) സീ​നി​യ​ർ സി​റ്റി​സ​ണ്‍ സേ​വിം​ഗ്സ് സ്കീം 2004: ​മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കു​വേ​ണ്ടി​യു​ള്ള ഈ ​നി​ക്ഷേ​പ പ​ദ്ധ​തി​ക്ക് ഉ​യ​ർ​ന്ന പ​ലി​ശ ല​ഭി​ക്കു​ന്ന​തോ​ടൊ​പ്പം 80 സി ​വ​കു​പ്പി​ൽ ആ​നു​കൂ​ല്യ​വും ല​ഭി​ക്കും. വോ​ള​ന്‍റ​റി റി​ട്ട​യ​ർ​മെ​ന്‍റ് സ്കീ​മി​ൽ റി​ട്ട​യ​ർ ചെ​യ്തി​രി​ക്കു​ന്ന നി​കു​തി​ദാ​യ​ക​ർ​ക്കു​ള്ള പ്രാ​യ​പ​രി​ധി 55 വ​യ​സാ​ണ്.
12) യൂ​ണി​റ്റ് ലി​ങ്ക്ഡ് ഇ​ൻ​ഷ്വ​റ​ൻ​സ് പ്ലാ​ൻ: ഇ​വ​യ്ക്കും 80 സി ​വ​കു​പ്പ​നു​സ​രി​ച്ച് ആ​നു​കൂ​ല്യം ല​ഭി​ക്കും.
13) കു​ട്ടി​ക​ളു​ടെ ട്യൂ​ഷ​ൻ ഫീ​സ്: ഈ ​ഇ​ന​ത്തി​ൽ ചെ​ല​വാ​കു​ന്ന തു​ക​യ്ക്ക് കി​ഴി​വ് ല​ഭി​ക്കും (പ​ര​മാ​വ​ധി ര​ണ്ടു കു​ട്ടി​ക​ൾ).

മു​ക​ളി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന എ​ല്ലാ നി​ക്ഷേ​പ​ങ്ങ​ൾ​ക്കും കൂ​ടി പ​ര​മാ​വ​ധി 1,50,000 രൂ​പ​യു​ടെ ആ​നു​കൂ​ല്യം ല​ഭി​ക്കും.

വ​കു​പ്പ് 80 സി​സി​ഡി(1 ബി) ​
എ​ൻ​പി​എ​സി​ലേ​ക്ക് നി​ക്ഷേ​പി​ക്കു​ന്ന തു​ക​യ്ക്കു മു​ക​ളി​ൽ സൂ​ചി​പ്പി​ച്ച 1,50,000 രൂ​പ കൂ​ടാ​തെ പ​ര​മാ​വ​ധി 50,000 രൂ​പ വ​രെ അ​ധി​കം ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​താ​ണ്.

വ​കു​പ്പ് 80 ടി​ടി​എ
സേ​വിം​ഗ്സ് ബാ​ങ്കി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന പ​ലി​ശ​യ്ക്ക് പ​ര​മാ​വ​ധി 10,000 രൂ​പ വ​രെ നി​കു​തി ആ​നു​കൂ​ല്യം ല​ഭി​ക്കും.

വ​കു​പ്പ് 80 ടി​ടി​ബി
മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്ക് ബാ​ങ്ക് ഡെ​പ്പോ​സി​റ്റു​ക​ളി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന പ​ലി​ശ​യ്ക്ക് 50,000 രൂ​പ വ​രെ കി​ഴി​വ് ല​ഭി​ക്കും.

വ​കു​പ്പ് 80 ഇ​ഇ
ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​നു​വേ​ണ്ടി എ​ടു​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ​വാ​യ്പ​യു​ടെ പ​ലി​ശ​യ​ട​യ്ക്കു​ന്ന തു​ക​യ്ക്ക് മൊ​ത്ത​വ​രു​മാ​ന​ത്തി​ൽ​നി​ന്നു കി​ഴി​വ് ല​ഭി​ക്കും. തി​രി​ച്ച​ട​വ് കാ​ലാ​വ​ധി എ​ട്ടു വ​ർ​ഷ​ത്തി​ൽ കൂ​ടാ​ൻ പാ​ടി​ല്ല. ഉ​യ​ർ​ന്ന പ​രി​ധി​യി​ല്ല.

വ​കു​പ്പ് 80 ജി​ജി
നി​കു​തി​ദാ​യ​ക​ന്‍റെ പേ​രി​ലോ ഭാ​ര്യ​യു​ടെ പേ​രി​ലോ, മൈ​ന​റാ​യി​ട്ടു​ള്ള കു​ട്ടി​ക​ളു​ടെ പേ​രി​ലോ ജോ​ലി ചെ​യ്യു​ന്ന സ്ഥ​ല​ത്ത് വീ​ടി​ല്ലാ​യെ​ങ്കി​ൽ ന​ല്കു​ന്ന വീ​ട്ടു​വാ​ട​ക​യ്ക്ക് നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​യി 5000 രൂ​പ വ​രെ പ്ര​തി​മാ​സ ആ​നു​കൂ​ല്യം ല​ഭി​ക്കും.

വ​കു​പ്പ് 80 ഡി
25000 ​രൂ​പ വ​രെ​യാ​ണ് സാ​ധാ​ര​ണ മെ​ഡി​ക്ലെ​യിം പോ​ളി​സി അ​നു​സ​രി​ച്ച് ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​ത്. മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്ക് ഇ​ത് 50,000 രൂ​പ​യാ​യി വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്.

വ​കു​പ്പ് 80 ഡി​ഡി
വൈ​ക​ല്യം 80 ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യും 40 ശ​ത​മാ​ന​ത്തി​ൽ മു​ക​ളി​ലു​മു​ള്ള ബ​ന്ധു​വി​ന്‍റെ മെ​ഡി​ക്ക​ൽ ചെ​ല​വു​ക​ൾ​ക്ക് 75,000 രൂ​പ വ​രെ നി​ബ​ന്ധ​ന​ക​ൾ​ക്കു വി​ധേ​യ​മാ​യി ആ​നു​കൂ​ല്യം ല​ഭി​ക്കും. എ​ന്നാ​ൽ വൈ​ക​ല്യം 80 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ലാ​ണെ​ങ്കി​ൽ പ്ര​സ്തു​ത തു​ക 1,25,000 രൂ​പ വ​രെ അ​നു​വ​ദി​ക്കു​ന്ന​താ​ണ്.

വ​കു​പ്പ് 80 ഡി​ഡി​ബി
റെ​സി​ഡ​ന്‍റ് ആ​യി​ട്ടു​ള്ള നി​കു​തി​ദാ​യ​ക​നെ ആ​ശ്ര​യി​ച്ചു​ക​ഴി​യു​ന്ന ബ​ന്ധു​വി​നും നി​കു​തി​ദാ​യ​ക​നും മെ​ഡി​ക്ക​ൽ ചെ​ലവുക​ളി​ൽ പ​ര​മാ​വ​ധി 40,000 രൂ​പ വ​രെ ആ​നു​കൂ​ല്യം ല​ഭി​ക്കും. എ​ന്നാ​ൽ, 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള പൗ​ര​നാ​ണെ​ങ്കി​ൽ ഒ​രു ല​ക്ഷം രൂ​പ വ​രെ​യാ​യി ഇ​ത് നി​ജ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

വ​കു​പ്പ് 80 ജി
​ഈ വ​കു​പ്പ​നു​സ​രി​ച്ച് സം​ഭാ​വ​ന​ക​ൾ ന​ല്കു​ന്ന തു​ക​യ്ക്ക് 50 ശ​ത​മാ​നം അ​ല്ലെ​ങ്കി​ൽ 100 ശ​ത​മാ​നം വ​രെ കി​ഴി​വു​ക​ൾ ല​ഭി​ക്കും. എ​ന്നാ​ൽ, പ്ര​സ്തു​ത ആ​നു​കൂ​ല്യം ല​ഭി​ക്ക​ണ​മെ​ങ്കി​ൽ 2000 രൂ​പ​യ്ക്കു മു​ക​ളി​ലു​ള്ള തു​ക കാ​ഷ് ആ​യി ന​ല്കാ​ൻ പാ​ടി​ല്ല.

വ​കു​പ്പ് 80 യു ‌
ഈ ​വ​കു​പ്പ​നു​സ​രി​ച്ച് ഏ​തെ​ങ്കി​ലും വി​ധ​ത്തി​ൽ വൈ​ക​ല്യം അ​നു​ഭ​വി​ക്കു​ന്ന​യാ​ൾ​ക്ക് 75,000 രൂ​പ വ​രെ കി​ഴി​വ് ല​ഭി​ക്കും. എ​ന്നാ​ൽ, ഗു​രു​ത​ര​മാ​യ ശാ​രീ​രി​ക​വൈ​ക​ല്യ​മാ​ണെ​ങ്കി​ൽ 1,25,000 രൂ​പ വ​രെ കി​ഴി​വ് ല​ഭി​ക്കും.


ആ​ദാ​യനി​കു​തിനി​ർ​ണ​യം ര​ണ്ടു​വി​ധം
2020-21 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ പ്ര​തീ​ക്ഷി​ത വ​രു​മാ​ന​ത്തി​ന്‍റെ നി​കു​തി (Anticipa tory Income Tax) മു​ൻ​കൂ​ർ ക​ണ​ക്കാ​ക്കി മാ​ർ​ച്ചു​മാ​സ​ത്തെ ശ​ന്പ​ള​ത്തി​ൽ​നി​ന്നും നി​കു​തി അ​ട​ച്ചു തു​ട​ങ
ജിഎ​സ്​ടി 2018-19 വാർഷിക റി​ട്ടേ​ണ്‍: സ​മ​യ​പ​രി​ധി നീ​ട്ടി, ഓ​ഡി​റ്റ് പ​രി​ധി ഉ​യ​ർ​ത്തി
ജി​​​​എ​​​​സ്ടി കൗ​​​​ണ്‍​സി​​​​ൽ 14- 03 -2020 ൽ ​​​​കൂ​​​​ടി​​​​യ 39-ാമ​​​​ത്തെ മീ​​​​റ്റിം​​​​ഗി​​​​ൽ ജി​​​എ​​​​സ്ടി നി​​​​യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ ചി​​​​ല മാ​​​​റ്റ​​​​ങ്ങ​​​​ൾ വേ​​​​ണ്ട​​​​താ​​​​യ
ജി​എ​സ്ടി ര​ജി​സ്ട്രേ​ഷ​ൻ എ​ടു​ക്കേ​ണ്ട​തി​ല്ലാ​യി​രു​ന്നു, എ​ങ്കി​ൽ കാ​ൻ​സ​ൽ ചെ​യ്യു​ക
ച​​ര​​ക്കു​​സേ​​വ​​ന​​നി​​കു​​തി​​യു​​ടെ ര​​ജി​​സ്ട്രേ​​ഷ​​ൻ എ​​ടു​​ത്ത​​തി​​നു​​ശേ​​ഷം അ​​ത് ആ​​വ​​ശ്യ​​മി​​ല്ലാ​​യി​​രു​​ന്നു എ​​ന്നു മ​​ന​​സി​​ലാ​​ക്കി​​യാ​​ൽ ര​​ജി​​സ്ട്രേ​​ഷ​​ൻ കാ​​ൻ​​സ​​ൽ ചെ​​യ്
2019-20 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ മു​ൻ​കൂ​ർ നി​കു​തി​യു​ടെ അ​വ​സാ​ന​ ഗ​ഡു മാ​ർ​ച്ച് 15 ന് ​മു​ന്പ്
ആ​​ദാ​​യ​​നി​​കു​​തി​​നി​​യ​​മം അ​​നു​​സ​​രി​​ച്ച് എ​​ല്ലാ നി​​കു​​തി​​ദാ​​യ​​ക​​രും നാലു ത​​വ​​ണ​​ക​​ളാ​​യി മു​​ൻ​​കൂ​​ർ നി​​കു​​തി അ​​ടയ്​​ക്ക​​ണം എ​​ന്ന് വ്യ​​വ​​സ്ഥ ചെ​​യ്തി​​ട്ടു​​ണ്ട്.
അ​​വ
‘വി​വാ​ദ് സെ ​വി​ശ്വാ​സ്’
കു​​റ​​ച്ചു​​കാ​​ല​​മായി ആ​​ദാ​​യ​​നി​​കു​​തി ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റി​​ൽ അ​​പ്പീ​​ൽ കേ​​സു​​ക​​ളു​​ടെ എ​​ണ്ണം വ​​ൻ​​തോ​​തി​​ൽ വ​​ർ​​ധി​​ച്ചു വ​​രി​​ക​​യാ​​ണ്. ഇ​​ൻ​​കം ടാ​​ക്സ് അ​​പ്പ​​ലേ​​റ്റ് ക​
വ്യാജബില്ലുകൾക്കു വൻപിഴ
ആ​​ദാ​​യ​​നി​​കു​​തി​​നി​​യ​​മ​​ത്തി​​ൽ 271 എ​​എ​​ഡി എ​​ന്നൊ​​രു വ​​കു​​പ്പ് 2020 ലെ ​​ഫി​​നാ​​ൻ​​സ് ബി​​ൽ വ​ഴി കൂ​​ട്ടി​​ച്ചേ​​ർ​​ത്തി​​ട്ടു​​ണ്ട്. അ​​ത​​നു​​സ​​രി​​ച്ച് ക​​ണ​​ക്കു​​ക​​ളി​​ൽ തെ​​റ്റ
മ​ത-ധ​ർ​മ സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​കു​തി നി​യ​മ​ങ്ങ​ളി​ലും മാ​റ്റ​ങ്ങ​ൾ
മ​​ത- ധ​​ർ​​മ സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്ക് ആ​​ദാ​​യ​​നി​​കു​​തി​​യി​​ൽ​നി​​ന്നും ഒ​​ഴി​​വു ല​​ഭി​​ക്കു​​ന്ന​​തി​​ന് അ​​വ നി​​കു​​തി​​നി​​യ​​മ​​ത്തി​​ലെ 12 എ​​എ വ​​കു​​പ്പ​​നു​​സ​​രി​​ച്ച് ക​​മ്മീ​​ഷ​​ണ​​ർ
ബ​ജ​റ്റ് 2020 - 21 : ര​ണ്ടു ത​രം നി​കു​തി​നി​ര​ക്കു​ക​ൾ
2020 ലെ ​​ബ​​ജ​​റ്റ് ആ​​ദാ​​യ​​നി​​കു​​തി നി​​യ​​മ​​ത്തി​​ൽ പു​​തു​താ​​യി 115 ബി​​എ​​സി എ​​ന്നൊ​​രു വ​​കു​​പ്പ് കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

വ്യ​​ക്തി​​ക​​ൾ​​ക്കും ഹി​​ന്ദു​​കൂ​​ട്ടു​​കു​​ടും​​
റി​ട്ടേ​ണ്‍ ഫ​യ​ൽ ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ റീ​ഫ​ണ്ട് തു​ക ന​ഷ്ട​മാ​യോ?
ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണു​​ക​​ൾ നി​​ർ​​ദി​​ഷ്ട തീ​​യ​​തി​​ക്ക​​കം ഫ​​യ​​ൽ ചെ​​യ്തി​​ല്ലെ​​ങ്കി​​ൽ സാ​​ധാ​​ര​​ണ​​ഗ​​തി​​യി​​ൽ പി​​ന്നീ​​ട് ഫ​​യ​​ൽ ചെ​​യ്യാ​​ൻ സാ​​ധി​​ക്കി​​ല്ല. റി​​ട്ടേ​​ണ്‍ ഫ
ജിഎസ്ടി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരേ ഉടൻ നടപടികൾ
നി​കു​തി​ദാ​യ​ക​ർ ഫ​യ​ൽ ചെ​യ്യു​ന്ന റി​ട്ടേ​ണു​ക​ളാ​ണ് നി​കു​തി​യെ സം​ബ​ന്ധി​ച്ചും ഇ​ൻ​പു​ട്ട് ടാ​ക്സ് ക്രെ​ഡി​റ്റി​നെ സം​ബ​ന്ധി​ച്ചും മ​റ്റും ഗ​വ​ണ്‍മെ​ന്‍റി​ന്‍റെ പ​ക്ക​ലു​ള്ള വി​വ​ര​ങ്ങ​ൾ. അ​തി​നെ
സ്രോതസി​ൽ നി​കു​തി-റി​ട്ടേ​ണു​ക​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​ക​ണം
2019 ഒ​​ക്ടോ​​ബ​​ർ മാ​​സം 1 മു​​ത​​ൽ ഡി​​സം​​ബ​​ർ മാ​​സം 31 വ​​രെ ന​​ട​​ക്കു​​ന്ന ഇ​​ട​​പാ​​ടു​​ക​​ൾ​​ക്ക് സ്ത്രോ​​ത​​സി​​ൽ പി​​ടി​​ച്ച് അ​​ട​​ച്ച നി​​കു​​തി​​യു​​ടെ റി​​ട്ടേ​​ണ്‍ ഫോ​​മു​​ക​​ൾ (201
ശ​ന്പ​ള കു​ടി​ശി​കയ്ക്ക് ആ​ദാ​യ​നി​കു​തി​യി​ൽ റി​ബേ​റ്റ്
താ​​ഴെ​​പ്പ​​റ​​യു​​ന്ന വ​​രു​​മാ​​ന​​ങ്ങ​​ൾ ആ​​ദാ​​യ​​നി​​കു​​തി നി​​യ​​മ​​ത്തി​​ൽ ശ​​ന്പ​​ളം ആ​​യാ​​ണ് ക​​ണ​​ക്കാ​​ക്കു​​ന്ന​​ത്.

1) ത​​ന്നാ​​ണ്ടി​​ൽ പു​​തി​​യ​​തോ പ​​ഴ​​യ​​തോ ആ​​യ തൊ​​
മ​ത/ധ​ർ​മ സ്ഥാ​പ​ന​ങ്ങ​ൾ ജിഎ​സ്ടിയു​ടെ പ​രി​ധി​യി​ൽ വ​രു​മോ?
ച​​ര​​ക്കു​​സേ​​വ​​ന​​നി​​കു​​തി പ്രാ​​ബ​​ല്യ​​ത്തി​​ലാ​​കു​​ന്ന​​തി​​നു​മു​​ന്പ് സേ​​വ​​ന​​നി​​കു​​തി​​യാ​​ണു നി​​ല​​നി​​ന്നി​​രു​​ന്ന​​ത്. സേ​​വ​​ന​​നി​​കു​​തി​​യി​​ൽ മ​​ത/​​ധ​​ർ​​മ സ്ഥാ​​പ​​ന​​ങ്ങ​
ഹ്ര​സ്വ​കാ​ല മൂ​ല​ധ​ന​ നേ​ട്ട​വും ആ​ദാ​യ​നി​കു​തി​യും
മൂ​​​​​ല​​​​​ധ​​​​​ന ആ​​​​​സ്തി​​​​​ക​​​​​ൾ (ക്യാ​​​​​പ്പി​​​​​റ്റ​​​​​ൽ അ​​​​​സ​​​​​റ്റ്) വി​​​​​റ്റ് കി​​​​​ട്ടു​​​​​ന്പോ​​​​​ൾ ല​​​​​ഭി​​​​​ക്കു​​​​​ന്ന ലാ​​​​​ഭ​​​​​ത്തി​​​​​നാ​​​​​ണ് മൂ​​​​​ല​​​
ഒ​രു കോ​ടിയി​ൽ കൂ​ടു​ത​ൽ കാ​ഷ് ആയി പി​ൻ​വ​ലി​ച്ചാ​ൽ 2% സ്രോത​സി​ൽ നി​കു​തി
2019ലെ ​​യൂ​​ണി​​യ​​ൻ ബ​​ജ​​റ്റി​​ൽ കാ​​ഷാ​​യി ന​​ട​​ത്തു​​ന്ന പ​​ണ​​മി​​ട​​പാ​​ടു​​ക​​ൾ​​ക്കു നി​​യ​​ന്ത്ര​​ണം വ​​രു​​ത്തു​​ന്ന​​തി​​നു നി​​യ​​മം​​ കൊ​​ണ്ടു​​വ​​ന്നു. അ​​ത​​നു​​സ​​രി​​ച്ച് ഒ​​രു വ​​
സസ്പെൻഷൻ ഡ്യൂട്ടിയായി പരിഗണിച്ചതിനാൽ ശന്പള കുടിശികയ്ക്ക് അർഹതയുണ്ട്
കോവിഡ് 19: ഒാഫീസ് മേധാവിയുടെ നിർദേശം സ്വീകരിക്കുക
പെൻഷൻ അനുവദിച്ചുകിട്ടാൻ കാലതാമസം വരും
ട്രഷറിയിൽ തുക സ്വീകരിക്കാൻ നടപടിക്രമങ്ങൾ പാലിക്കണം
ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം
ആ​ദാ​യനി​കു​തിനി​ർ​ണ​യം ര​ണ്ടു​വി​ധം
ചിക്കൻപോക്സ് രോഗം വന്നാൽ സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വി​ന് അ​ർ​ഹ​ത​യി​ല്ല
ലീ​വ് നോ​ട്ട് ഡ്യു: ​ സ്ഥി​രം ജീ​വ​ന​ക്കാ​ർ​ക്കു ല​ഭി​ക്കും
പ്രൊ​ബേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യാ​ൽ ഇ​ൻ​ക്രി​മെ​ന്‍റ് ല​ഭി​ക്കും
ഫാമിലി പെൻഷന് അർഹത അവിവാഹിതനായ ജീവനക്കാരന്‍റെ മാതാവിന്
ആശ്രിതജോലി ലഭിക്കും, ഫാമിലി പെൻഷൻ കിട്ടില്ല
വിരമിച്ചാലും യാത്രപ്പടി ലഭിക്കും
സർവീസിൽ എട്ടു വർഷം പൂർത്തിയാകണം
നോമിനിക്ക് അപേക്ഷിക്കാനാവും
ശൂ​ന്യ​വേ​ത​നാ​വ​ധി അ​നു​വ​ദി​ക്കു​ന്ന​തി​ന് മൂന്നു മാ​സം മു​ന്പ് അ​പേ​ക്ഷിക്കണം
അ​ധി​വ​ർ​ഷ​ങ്ങ​ളി​ലെ അ​ധി​കദി​വ​സ​ങ്ങ​ൾ ഗ്രേ​ഡി​ന് പ​രി​ഗ​ണി​ക്കു​മോ?
കോ​വി​ഡ് 19: വെ​ക്കേ​ഷ​ൻ കാ​ല​യ​ള​വ് മാ​ർ​ച്ച് 21 മു​ത​ൽ
ആ​ശ്രി​ത​ജോ​ലി: കു​ടും​ബ വാ​ർ​ഷി​ക വ​രു​മാ​നം എട്ടു ല​ക്ഷം രൂ​പ
സർക്കാർ അനുവാദത്തോടെയുള്ള വിമാനയാത്ര ആയിരിക്കണം
ഒാഫീസ് അറ്റൻഡർമാരെ ഒഴിവാക്കിയിട്ടുണ്ട്
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.