Services & Questions
കുറഞ്ഞത് 250 രൂപ ലഭിക്കും
Monday, August 12, 2019 3:30 PM IST
നീതിന്യായ വകുപ്പിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന താത്കാലികമായി ജോലി ലഭിച്ച ആളാണ്. എന്റെ ജോലിയുടെ കാലാവധി ആറു മാസം മാത്രമാണ്. പല ഒൗദ്യോഗിക ആവശ്യങ്ങൾക്കും ഓഫീസിൽനിന്ന് എന്നെ നിയോഗിക്കാറുണ്ട്. പലപ്പോഴും 10 കിലോമീറ്ററിൽ കൂടുതൽ ദൂരം യാത്ര ചെയ്യേണ്ടതായി വരാറുണ്ട്. ഈ യാത്രകൾക്ക് എനിക്ക് യാത്രാപ്പടിക്ക് അർഹതയില്ലേ?
ചിത്രാദേവി, തിരുവല്ല
കരാർ അടിസ്ഥാനത്തിലോ താത്കാലികമായോ ജോലി ചെയുന്ന സർക്കാർ ജീവനക്കാർക്ക് ഒൗദ്യോഗികമായി യാത്ര ചെയ്യേണ്ടിവന്നാൽ അവർക്ക് അർഹമായ ക്ലാസിലുള്ള യാത്രാപ്പടിക്ക് അർഹതയുണ്ട്. നിലവിൽ എട്ടു കിലോമീറ്ററിൽ കൂടുതലുള്ള ഒൗദ്യോഗിക യാത്രകൾക്ക് കുറഞ്ഞത് 250 രൂപ (ഒരു ഡിഎ) ലഭിക്കേണ്ടതാണ്.