Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
ആദായനികുതി റിട്ടേൺ നികുതിയോടൊപ്പം പലിശയും അടയ്ക്കണം
ആ​ദാ​യ​നി​കു​തി റി​ട്ടേ​ണു​ക​ൾ ഫ​യ​ൽ ചെ​യ്യു​ന്പോ​ൾ വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ പ​ലി​ശ ന​ല്കേ​ണ്ടിവ​രു​ന്നു​ണ്ട്. റി​ട്ടേ​ണു​ക​ൾ നി​ർ​ദി​ഷ്ട തീ​യ​തി​ക്കു​ള്ളി​ൽ ഫ​യ​ൽ ചെ​യ്യാ​ൻ സാ​ധി​ച്ചി​ല്ലെ​ങ്കി​ൽ 234 എ ​പ്ര​കാ​ര​വും (അ​ട​യ്ക്കേ​ണ്ടിവ​രു​ന്ന നി​കു​തി​യെ അ​ടി​സ്ഥാ​ന​മാ​ക്കി), മു​ൻ​കൂ​ർ നി​കു​തി അ​ട​യ്ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തു​ക​യോ കാ​ല​താ​മ​സം വ​രു​ത്തു​ക​യോ ചെ​യ്താ​ൽ 234 ബി ​പ്ര​കാ​ര​വും, ക്ര​മ​പ്ര​കാ​രം അ​ട​യ്ക്കേ​ണ്ട മു​ൻ​കൂ​ർ നി​കു​തി​യു​ടെ ഗ​ഡു​ക്ക​ളി​ൽ നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട നി​ര​ക്കു​ക​ളി​ൽ കു​റ​വു വ​ന്നാ​ലും അ​ട​ച്ചി​ല്ലെ​ങ്കി​ലും 234 സി ​പ്ര​കാ​ര​വും പ​ലി​ശ അ​ട​യ്ക്കേ​ണ്ട​താ​യി വ​രു​ന്നു​ണ്ട്. മാ​സം​തോ​റും ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന പ​ലി​ശ​യി​ൽ ഭാ​ഗി​ക​മാ​യി വ​രു​ന്ന മാ​സ​ങ്ങ​ളെ മു​ഴു​വ​ൻ മാ​സ​മാ​യി ക​ണ​ക്കാ​ക്കു​ന്ന​താ​ണ്.

കാ​ല​താ​മ​സം വ​ന്നാ​ൽ

റി​ട്ടേ​ണു​ക​ൾ ഫ​യ​ൽ ചെ​യ്യാ​ൻ കാ​ല​താ​മ​സം വ​ന്നാ​ൽ അ​ട​യ്ക്കേ​ണ്ടി​യി​രു​ന്ന നി​കു​തി​ത്തു​ക​യു​ടെമേ​ൽ പ്ര​തി​മാ​സം ഒ​രു ശ​ത​മാ​നം നി​ര​ക്കി​ൽ പ​ലി​ശ അ​ട​യ്ക്കേ​ണ്ട​തു​ണ്ട്.

ഉ​ദാ​ഹ​ര​ണ​ത്തി​ന്, റി​ട്ടേ​ണ്‍ ഫ​യ​ൽ ചെ​യ്യു​ന്ന​തി​നു​ള്ള നി​ർ​ദി​ഷ്ട തീ​യ​തി ജൂ​ലൈ 31 ആ​യി​രി​ക്കെ ഓ​ഗ​സ്റ്റ് ഒ​ന്നി​നാ​ണ് ഫ​യ​ൽ ചെ​യ്യാ​ൻ സാ​ധി​ച്ച​ത് എ​ന്നു ക​രു​തു​ക. അ​ങ്ങ​നെ വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ട​യ്ക്കേ​ണ്ടിവ​രു​ന്ന നി​കു​തി​യു​ടെ കൂ​ടെ ഒ​രു മാ​സ​ത്തെ പ​ലി​ശ​യും അ​ട​യ്ക്കേ​ണ്ട​താ​യിവ​രും.

ഒ​രു ദി​വ​സ​ത്തെ കാ​ല​താ​മ​സ​ത്തി​നുപോ​ലും ഒ​രു മാ​സ​ത്തെ പ​ലി​ശ അ​ട​യ്ക്കേ​ണ്ടിവ​രു​ന്നു​ണ്ട്. ആ​ദാ​യ​നി​കു​തി റി​ട്ടേ​ണു​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ടി​യി​രു​ന്ന നി​ർ​ദി​ഷ്ട തീ​യ​തി മു​ത​ൽ നി​കു​തി അ​ട​യ്ക്കു​ന്ന തീ​യ​തി വ​രെ അ​ല്ലെ​ങ്കി​ൽ റി​ട്ടേ​ണ്‍ സ​മ​ർ​പ്പി​ച്ചി​ല്ലെ​ങ്കി​ൽ അ​സെ​സ്മെ​ന്‍റി​ന്‍റെ തീ​യ​തി വ​രെ​യു​ള്ള മാ​സ​ങ്ങ​ൾ​ക്കാ​ണ് 234 എ ​പ്ര​കാ​രം പ​ലി​ശ ഈ​ടാ​ക്കു​ന്ന​ത്. ഈ ​വ​കു​പ്പ​നു​സ​രി​ച്ച് അ​ട​യ്ക്കേ​ണ്ടിവ​രു​ന്ന തു​ക​യു​ടെ പ​ലി​ശ ക​ണ​ക്കാ​ക്കു​ന്ന​ത് ആ​കെ വ​രു​മാ​ന​ത്തി​ന്‍റെ നി​കു​തി നി​ശ്ച​യി​ച്ച് അ​തി​ൽനി​ന്നു മു​ൻ​കൂ​റാ​യി അ​ട​ച്ച നി​കു​തി​യും സ്രോ​ത​സി​ൽ പി​ടി​ച്ച നി​കു​തി​യും മ​റ്റേ​തെ​ങ്കി​ലും വ​കു​പ്പു​ക​ൾ അ​നു​സ​രി​ച്ചു​ള്ള റി​ബേ​റ്റു​ക​ളും ആ​നു​കൂ​ല്യ​ങ്ങ​ളും കി​ഴി​ച്ച് ബാ​ക്കി വ​രു​ന്ന തു​ക​യി​ന്മേ​ൽ നി​ർ​ദി​ഷ്ട തീ​യ​തി മു​ത​ൽ നി​കു​തി അ​ട​യ്ക്കു​ന്ന തീ​യ​തി വ​രെ​യോ അ​ല്ലെ​ങ്കി​ൽ നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​ൻ അ​സെ​സ്മെ​ന്‍റ് ന​ട​ത്തു​ന്ന തീ​യ​തി വ​രെ​യോ ഉ​ള്ള കാ​ല​ഘ​ട്ട​ത്തി​ലേ​ക്കാ​ണ് പ്ര​സ്തു​ത നി​ര​ക്കി​ൽ പ​ലി​ശ അ​ട​യ്ക്കേ​ണ്ട​ത്.

കൂ​ടാ​തെ 234 എ​ഫ് അ​നു​സ​രി​ച്ച് അ​ഞ്ചു ല​ക്ഷം രൂ​പ​യി​ൽ കൂ​ടു​ത​ൽ വ​രു​മാ​ന​മു​ള്ള റി​ട്ടേ​ണു​ക​ൾ​ക്കും ഡി​സം​ബ​ർ 31 വ​രെ​യു​ള്ള കാ​ല​താ​മ​സ​ത്തി​ന് 5000 രൂ​പ ലെ​വി​യും അ​തി​ന് ശേ​ഷ​മു​ള്ള കാ​ലാ​വ​ധി​ക്ക് 10,000 രൂ​പ ലെ​വി​യു​മു​ണ്ടാ​കും. അ​ഞ്ചു ല​ക്ഷം രൂ​പ​യി​ൽ താ​ഴെ​യാ​ണ് വ​രു​മാ​നം എ​ങ്കി​ൽ പി​ഴ​ത്തു​ക 1000 രൂ​പ​യാ​യി നി​ജ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.

മു​ൻ​കൂ​ർ നി​കു​തി അ​ട​വി​ൽ വീ​ഴ്ച വ​രു​ത്തി​യാ​ൽ

മു​ൻ​കൂ​ർ നി​കു​തി അ​ട​വി​ൽ വീ​ഴ്ച​യു​ണ്ടാ​യാ​ൽ ആ​ദാ​യ​നി​കു​തി​നി​യ​മം 234 ബി ​അ​നു​സ​രി​ച്ച് പ​ലി​ശ ന​ല്കേ​ണ്ടിവ​രും. മു​ൻ​കൂ​ർ നി​കു​തി അ​ട​യ്ക്കു​ന്ന​തി​ൽ വീ​ഴ്ച ഉ​ണ്ടാ​യാ​ലും അ​ട​യ്ക്കേ​ണ്ടി​യി​രു​ന്ന നി​കു​തി​ത്തു​ക​യു​ടെ 90 ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​ണ് മു​ൻ​കൂ​ർ നി​കു​തി അ​ട​ച്ച​തെ​ങ്കി​ലും 234 ബി ​പ്ര​കാ​രം പ​ലി​ശ അ​ട​യ്ക്കാ​ൻ നി​കു​തി​ദാ​യ​ക​ൻ ബാ​ധ്യ​സ്ഥ​നാ​ണ്. എ​ന്നാ​ൽ, മൊ​ത്തം നി​കു​തിബാ​ധ്യ​ത വ​രു​ന്ന​ത് 10,000 രൂ​പ​യി​ൽ താ​ഴെ​യാ​ണെ​ങ്കി​ൽ മു​ൻ​കൂ​ർ നി​കു​തിബാ​ധ്യ​ത ഉ​ണ്ടാ​കു​ന്ന​ത​ല്ല. അ​തി​ൻ​പ്ര​കാ​രം 234 ബി ​യു​ടെ പ​ലി​ശ ബാ​ധ്യ​ത​യും ഉ​ണ്ടാ​കി​ല്ല.

ഉ​ദാ​ഹ​ര​ണ​മാ​യി, ഒ​രു ല​ക്ഷം രൂ​പ നി​കു​തി ബാ​ധ്യ​ത വ​രു​ന്ന വ്യ​ക്തി 95,000 രൂ​പ മാ​ത്രം മു​ൻ​കൂ​ർ നി​കു​തി​യാ​യി അ​ട​ച്ചെ​ന്ന് ക​രു​തു​ക. അ​ങ്ങ​നെ വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ട​ച്ച തു​ക 90 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലാ​യ​തി​നാ​ൽ 234 ബി ​അ​നു​സ​രി​ച്ച് പ​ലി​ശ ബാ​ധ്യ​ത ഉ​ണ്ടാ​കു​ന്ന​ത​ല്ല. അ​തു​പോ​ലെ ത​ന്നെ മു​ൻ​കൂ​ർ നി​കു​തി അ​ട​യ്ക്കാ​ൻ ബാ​ധ്യ​ത​യി​ല്ലാ​ത്ത മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്ക് 234 ബി ​അ​നു​സ​രി​ച്ച് ഒ​രി​ക്ക​ലും പ​ലി​ശ ന​ല്കേ​ണ്ടി വ​രി​ല്ല.

ആ​ദാ​യ നി​കു​തി നി​യ​മം 234 ബി ​വ​കു​പ്പ​നു​സ​രി​ച്ച് പ്ര​തി​മാ​സം ഒ​രു ശ​ത​മാ​നം നി​ര​ക്കി​ലാ​ണ് നി​കു​തി അ​ട​വി​ന്‍റെ വീ​ഴ്ച​യി​ന്മേ​ൽ പ​ലി​ശ ഈ​ടാ​ക്കു​ന്ന​ത്. അ​സെ​സ്മെ​ന്‍റ് വ​ർ​ഷ​ത്തി​ന്‍റെ തു​ട​ക്കം മു​ത​ൽ നി​കു​തി നി​ശ്ച​യി​ക്കു​ന്ന ദി​വ​സം വ​രെ​യു​ള്ള കാ​ല​ഘ​ട്ട​ത്തി​ലേ​ക്ക് സാ​ധാ​ര​ണ പ​ലി​ശ​നി​ര​ക്കി​ലാ​ണ് ഇ​ത് അ​ട​യ്ക്കേ​ണ്ടിവ​രു​ന്ന​ത്. നി​കു​തി അ​ട​ച്ച റി​ട്ടേ​ണ്‍ ഫ​യ​ൽ ചെ​യ്യു​ക​യാ​ണെ​ങ്കി​ൽ അ​ട​യ്ക്കു​ന്ന തീ​യ​തി വ​രെ മു​ൻ പ​റ​ഞ്ഞ രീ​തി​യി​ൽ പ​ലി​ശ ക​ണ​ക്കാ​ക്ക​ണം. അ​ട​യ്ക്കാ​നു​ള്ള നി​കു​തി​ക്കാ​ണ് പ​ലി​ശ ക​ണ​ക്കാ​ക്കേ​ണ്ട​ത്.

മു​ൻ​കൂ​ർ നി​കു​തി​യു​ടെ ഗ​ഡു​ക്കൾ

അട​യ്ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തു​ക​യോ അ​ട​യ്ക്കാ​തി​രി​ക്കു​ക​യോ ചെ​യ്താ​ൽ
മു​ൻ​കൂ​ർ നി​കു​തി അ​ട​യ്ക്കു​ന്ന​തി​ൽ ഗ​ഡു​ക്ക​ളി​ൽ കു​റ​വു​ണ്ടാ​വു​ക​യോ അ​ട​യ്ക്കാ​തി​രി​ക്കു​ക​യോ ചെ​യ്യു​ന്ന അ​വ​സ​ര​ങ്ങ​ളി​ലാ​ണ് 234 സി ​പ്ര​കാ​രം പ​ലി​ശ അ​ട​യ്ക്കേ​ണ്ടിവ​രു​ന്ന​ത്. 10,000 രൂ​പ​യ്ക്കു മു​ക​ളി​ൽ നി​കു​തിബാ​ധ്യ​ത വ​രു​ന്ന നി​കു​തി​ദാ​യ​ക​ർ (മു​ൻ​കൂ​ർ നി​കു​തി​യ​ട​വി​ൽനി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ള്ള മു​തി​ർ​ന്ന പൗ​ര​ന്മാ​ർ ഒ​ഴി​കെ) ആ​ണ് മു​ൻ​കൂ​റാ​യി നി​കു​തി അ​ട​യ്ക്കേ​ണ്ട​ത്. മു​ൻ​കൂ​ർ നി​കു​തി അ​ട​യ്ക്കേ​ണ്ട​ത് ജൂ​ണ്‍ 15നു ​മു​ന്പ് 15 ശ​ത​മാ​നം, സെ​പ്റ്റം​ബ​ർ 15നു മു​ന്പ് മൊ​ത്തം 45 ശ​ത​മാ​ന​വും ഡി​സം​ബ​ർ 15നു ​മു​ന്പ് മൊ​ത്തം 75 ശ​ത​മാ​ന​വും മാ​ർ​ച്ച് 15നു മു​ന്പ് 100 ശ​ത​മാ​ന​വു​മാ​ണ്. മാ​ർ​ച്ച് 31 വ​രെ അ​ട​യ്ക്കു​ന്ന നി​കു​തി അ​വ​സാ​ന ഗ​ഡു​വി​ന്‍റെ നി​ർ​ദി​ഷ്ട തീ​യ​തി​ക്കു​ള്ളി​ൽ അ​ട​ച്ച​താ​യി ക​ണ​ക്കാ​ക്കു​ന്ന​താ​ണ്.

44 എ​ഡി, 44 എ​ഡി​എ എ​ന്നീ വ​കു​പ്പു​ക​ള​നു​സ​രി​ച്ച് അ​നു​മാ​ന നി​കു​തി അ​ട​ച്ച് ആ​ദാ​യ​നി​കു​തി റി​ട്ടേ​ണു​ക​ൾ ഫ​യ​ൽ ചെ​യ്യു​ന്ന​വ​ർ ഒ​റ്റ​ത്ത​വ​ണ​യാ​യി മാ​ർ​ച്ച് 15നു ​മു​ന്പാ​യി മു​ഴു​വ​ൻ നി​കു​തി​യും അ​ട​യ്ക്കേ​ണ്ട​താ​ണ്. അ​വ​ർ​ക്ക് ഗ​ഡു​ക്ക​ളാ​യി അ​ട​യ്ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല.


ജിഎസ്ടി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരേ ഉടൻ നടപടികൾ
നി​കു​തി​ദാ​യ​ക​ർ ഫ​യ​ൽ ചെ​യ്യു​ന്ന റി​ട്ടേ​ണു​ക​ളാ​ണ് നി​കു​തി​യെ സം​ബ​ന്ധി​ച്ചും ഇ​ൻ​പു​ട്ട് ടാ​ക്സ് ക്രെ​ഡി​റ്റി​നെ സം​ബ​ന്ധി​ച്ചും മ​റ്റും ഗ​വ​ണ്‍മെ​ന്‍റി​ന്‍റെ പ​ക്ക​ലു​ള്ള വി​വ​ര​ങ്ങ​ൾ. അ​തി​നെ
സ്രോതസി​ൽ നി​കു​തി-റി​ട്ടേ​ണു​ക​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​ക​ണം
2019 ഒ​​ക്ടോ​​ബ​​ർ മാ​​സം 1 മു​​ത​​ൽ ഡി​​സം​​ബ​​ർ മാ​​സം 31 വ​​രെ ന​​ട​​ക്കു​​ന്ന ഇ​​ട​​പാ​​ടു​​ക​​ൾ​​ക്ക് സ്ത്രോ​​ത​​സി​​ൽ പി​​ടി​​ച്ച് അ​​ട​​ച്ച നി​​കു​​തി​​യു​​ടെ റി​​ട്ടേ​​ണ്‍ ഫോ​​മു​​ക​​ൾ (201
ശ​ന്പ​ള കു​ടി​ശി​കയ്ക്ക് ആ​ദാ​യ​നി​കു​തി​യി​ൽ റി​ബേ​റ്റ്
താ​​ഴെ​​പ്പ​​റ​​യു​​ന്ന വ​​രു​​മാ​​ന​​ങ്ങ​​ൾ ആ​​ദാ​​യ​​നി​​കു​​തി നി​​യ​​മ​​ത്തി​​ൽ ശ​​ന്പ​​ളം ആ​​യാ​​ണ് ക​​ണ​​ക്കാ​​ക്കു​​ന്ന​​ത്.

1) ത​​ന്നാ​​ണ്ടി​​ൽ പു​​തി​​യ​​തോ പ​​ഴ​​യ​​തോ ആ​​യ തൊ​​
മ​ത/ധ​ർ​മ സ്ഥാ​പ​ന​ങ്ങ​ൾ ജിഎ​സ്ടിയു​ടെ പ​രി​ധി​യി​ൽ വ​രു​മോ?
ച​​ര​​ക്കു​​സേ​​വ​​ന​​നി​​കു​​തി പ്രാ​​ബ​​ല്യ​​ത്തി​​ലാ​​കു​​ന്ന​​തി​​നു​മു​​ന്പ് സേ​​വ​​ന​​നി​​കു​​തി​​യാ​​ണു നി​​ല​​നി​​ന്നി​​രു​​ന്ന​​ത്. സേ​​വ​​ന​​നി​​കു​​തി​​യി​​ൽ മ​​ത/​​ധ​​ർ​​മ സ്ഥാ​​പ​​ന​​ങ്ങ​
ഹ്ര​സ്വ​കാ​ല മൂ​ല​ധ​ന​ നേ​ട്ട​വും ആ​ദാ​യ​നി​കു​തി​യും
മൂ​​​​​ല​​​​​ധ​​​​​ന ആ​​​​​സ്തി​​​​​ക​​​​​ൾ (ക്യാ​​​​​പ്പി​​​​​റ്റ​​​​​ൽ അ​​​​​സ​​​​​റ്റ്) വി​​​​​റ്റ് കി​​​​​ട്ടു​​​​​ന്പോ​​​​​ൾ ല​​​​​ഭി​​​​​ക്കു​​​​​ന്ന ലാ​​​​​ഭ​​​​​ത്തി​​​​​നാ​​​​​ണ് മൂ​​​​​ല​​​
ഒ​രു കോ​ടിയി​ൽ കൂ​ടു​ത​ൽ കാ​ഷ് ആയി പി​ൻ​വ​ലി​ച്ചാ​ൽ 2% സ്രോത​സി​ൽ നി​കു​തി
2019ലെ ​​യൂ​​ണി​​യ​​ൻ ബ​​ജ​​റ്റി​​ൽ കാ​​ഷാ​​യി ന​​ട​​ത്തു​​ന്ന പ​​ണ​​മി​​ട​​പാ​​ടു​​ക​​ൾ​​ക്കു നി​​യ​​ന്ത്ര​​ണം വ​​രു​​ത്തു​​ന്ന​​തി​​നു നി​​യ​​മം​​ കൊ​​ണ്ടു​​വ​​ന്നു. അ​​ത​​നു​​സ​​രി​​ച്ച് ഒ​​രു വ​​
സ്രോ​ത​സ് വി​ശ​ദീ​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത നി​ക്ഷേ​പ​ങ്ങ​ളു​ടെ നി​കു​തി
നി​​കു​​തി​​ദാ​​യ​​ക​​ന്‍റെ ബു​​ക്കി​​ൽ നി​​ക്ഷേ​​പം / ഡെ​​പ്പോ​​സി​​റ്റാ​​യി കാ​​ണി​​ക്കു​​ക​​യും ആ ​​പ​​ണ​​ത്തി​​ന്‍റെ ഉ​​റ​​വി​​ടം ആ​​ദാ​​യ​​നി​​കു​​തി ഉ​​ദ്യോ​​ഗ​​സ്ഥ​​നു തൃ​​പ്തി​​ക​​ര​​മാ​​യ വ
കന്പനികളിലെ സ്വതന്ത്ര ഡയറക്ടർമാർ ഇനി യോഗ്യതാ പരീക്ഷ പാസാകണം
ക​ന്പ​നി​ക​ളു​ടെ ഓ​ഹ​രി​ക​ൾ സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ചു​ക​ളി​ൽ ലി​സ്റ്റ് ചെ​യ്യ​ണ​മെ​ങ്കി​ൽ, ലി​സ്റ്റിം​ഗ് എ​ഗ്രി​മെ​ന്‍റി​ലെ 49-ാമ​ത്തെ ക്ലോ​സ് അ​നു​സ​രി​ച്ച് സ്വ​ത​ന്ത്ര ഡ​യ​റ​ക്ട​ർ​മാ​രെ ക​ന്പ​നി​യ
വാ​ങ്ങു​ന്ന സെ​ക്ക​ൻ​ഡ്ഹാ​ൻ​ഡ് വാ​ഹ​ന​ത്തി​ന് ജിഎ​സ്ടി ന​ല്ക​ണ​മോ?
സാ​​ധാ​​ര​​ണ​​ഗ​​തി​​യി​​ൽ ച​​ര​​ക്കു​​സേ​​വ​​ന നി​​കു​​തി ന​​ല്കു​​ന്ന​​ത് ച​​ര​​ക്കു​​ക​​ളു​​ടെ അ​​ല്ലെ​​ങ്കി​​ൽ സേ​​വ​​ന​​ത്തി​​ന്‍റെ വി​​ല്പ​​നമൂ​​ല്യ​​ത്തി​​നാ​​ണ്. ഇ​​വി​​ടെ വാ​​ങ്ങു​​ന്ന വ്യ​​ക
രാ​ഷ്‌ട്രീയ പാ​ർ​ട്ടി​ക​ൾ ആ​ദാ​യ​നി​കു​തി റി​ട്ടേ​ണു​ക​ൾ ന​ൽ​കേ​ണ്ട​തു​ണ്ടോ?
എ​​ല്ലാ അം​​ഗീ​​കൃ​​ത രാ​​ഷ്‌​ട്രീ​യ പാ​​ർ​​ട്ടി​​ക​​ളും ജ​​ന​​പ്രാ​​തി​​നി​​ധ്യ​​നി​​യ​​മം അ​​നു​​സ​​രി​​ക്കേ​​ണ്ട​​തു​​ണ്ട്. അം​​ഗീ​​കാ​​രം ല​​ഭി​​ക്കു​​ന്ന​​തി​​ന് ഇ​​ല​​ക്‌​ഷ​​ൻ ക​​മ്മീ​​ഷ​​ൻ മു​​
രാ​ഷ്​‌ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്കുള്ള സം​ഭാ​വ​നകൾക്ക് ആ​ദാ​യ​നി​കു​തി​യി​ൽ കി​ഴി​വ്
രാ​​ഷ​​ട്രീ​​യ​​പാ​​ർ​​ട്ടി​​ക​​ൾ​​ക്കു സം​​ഭാ​​വ​​ന ന​​ൽ​​കി​​യാ​​ൽ ആ​​ദാ​​യ​​നി​​കു​​തി നി​​യ​​മം അ​​നു​​സ​​രി​​ച്ച് വ​​രു​​മാ​​ന​​ത്തി​​ൽ​നി​​ന്നു പ്ര​​സ്തു​​ത തു​​ക​​യ്ക്കു കി​​ഴി​​വ് ല​​ഭി​​ക്കു​
മൂ​ല​ധ​ന​നേ​ട്ട​വും ആ​ദാ​യ​നി​കു​തി​യും
മൂ​​ല​​ധ​​ന ആ​​സ്തി​​ക​​ൾ (ക്യാ​​പ്പി​​റ്റ​​ൽ അ​​സ​​റ്റ്) വി​​റ്റ് കി​​ട്ടു​​ന്പോ​​ൾ ല​​ഭി​​ക്കു​​ന്ന ലാ​​ഭ​​ത്തി​​നാ​​ണ് മൂ​​ല​​ധ​​ന​​നേ​​ട്ടം എ​​ന്ന് പ​​റ​​യു​​ന്ന​​ത്. മൂ​​ല​​ധ​​ന​​നേ​​ട്ട​​ത്തെ ര
ഓഡിറ്റിനു വിധേയരായിട്ടുള്ള നികുതിദായകർക്ക് ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിന് ഒക്‌ടോബർ 31 വരെ സ
ഒ​രു കോ​ടി രൂ​പ​യി​ൽ കൂ​ടു​ത​ൽ വാ​ർ​ഷി​ക വി​റ്റു​വ​ര​വു​ള്ള വ്യാ​പാ​രി​ക​ളും 50 ല​ക്ഷം രൂ​പ​യി​ൽ കൂ​ടു​ത​ൽ പ്രൊ​ഫ​ഷ​നി​ൽ​നി​ന്നു വ​രു​മാ​ന​മു​ള്ള പ്രൊ​ഫ​ഷ​ണ​ലു​ക​ളും ആ​ദാ​യ​നി​കു​തി​നി​യ​മം 44 എ​ബി
സബ്‌ലെറ്റിംഗിൽനിന്നുള്ള വരുമാനം ഹൗസ് പ്രോപ്പർട്ടിയിൽനിന്നുള്ള വാടകയായി കണക്കാക്കില്ല
കെ​ട്ടി​ടം വാ​ട​ക​യ്ക്കു കൊ​ടു​ക്കു​ന്പോ​ൾ ല​ഭി​ക്കു​ന്ന വാ​ട​ക ഉ​ട​മ​സ്ഥ​ന്‍റെ കൈ​ക​ളി​ൽ ഹൗ​സ് പ്രോ​പ്പ​ർ​ട്ടി​യി​ൽ​നി​ന്നു​ള്ള വ​രു​മാ​ന​മാ​യി​ട്ടാ​ണ് ആ​ദാ​യ​നി​കു​തി​നി​യ​മ​ത്തി​ൽ ക​ണ​ക്കാ​ക്കു​
നിർബന്ധിത ഓഡിറ്റിനു വിധേയരായിട്ടുള്ളവരുടെ റിട്ടേണുകൾ 30നു മുന്പ് ഫയൽ ചെയ്യണം
ഒ​രു കോ​ടി രൂ​പ​യി​ൽ കൂ​ടു​ത​ൽ വാ​ർ​ഷി​ക വി​റ്റു​വ​ര​വു​ള്ള വ്യാ​പാ​രി​ക​ളും 50 ല​ക്ഷം രൂ​പ​യി​ൽ കൂ​ടു​ത​ൽ പ്രൊ​ഫ​ഷ​നി​ൽ​നി​ന്നു വ​രു​മാ​ന​മു​ള്ള പ്രൊ​ഫ​ഷ​ണ​ലു​ക​ളും ആ​ദാ​യ​നി​കു​തി​നി​യ​മം 44 എ​ബി
സ്പാർക്ക് വഴി ശന്പളം ലഭിക്കുന്നവർക്ക് പഞ്ചിംഗ് സംവിധാനം നടപ്പിലാക്കണം
ജിഎസ്ടി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരേ ഉടൻ നടപടികൾ
കമ്യൂട്ടഡ് ലീവ് നിരസിച്ചത് തെറ്റ്, മൂന്നു വർഷം പൂർത്തിയാക്കിയാൽ മതി
ശന്പള പരിഷ്കരണം നടത്താനാവും
അഞ്ചുവർഷത്തിനകം തിരുത്തണം
നോൺ മാര്യേജ് സർട്ടിഫിക്കറ്റ് നൽകണം
മെഡിക്കൽ റീ ഇംബേഴ്സ്മെന്‍റ് ലഭിക്കും
സ്രോതസി​ൽ നി​കു​തി-റി​ട്ടേ​ണു​ക​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​ക​ണം
ജില്ലാ ഇൻഷ്വറൻസ് ഒാഫീസറുടെ അനുമതിയോടെ പോളിസി പുതുക്കാം
ജോലിയെ ബാധിക്കില്ല, ഫാമിലി പെൻഷനെ ബാധിക്കും
അവിവാഹിതർക്ക് നോമിനിയായി മാതാപിതാക്കളെ മാത്രം ചേർക്കാം
പെൻഷൻ നഷ്‌‌ടപ്പെടില്ല
ചികിത്സച്ചെലവ് ലഭിക്കും
ശ​ന്പ​ള കു​ടി​ശി​കയ്ക്ക് ആ​ദാ​യ​നി​കു​തി​യി​ൽ റി​ബേ​റ്റ്
ഡിപ്പാർട്ട്മെന്‍റൽ പരീക്ഷ: ജനുവരി 15 വരെ അപേക്ഷിക്കാം
മ​ത/ധ​ർ​മ സ്ഥാ​പ​ന​ങ്ങ​ൾ ജിഎ​സ്ടിയു​ടെ പ​രി​ധി​യി​ൽ വ​രു​മോ?
നിയമനം എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച്‌വഴി ഉത്തരവിൽ നിയമന കാലാവധി രേഖപ്പെടുത്തും
മെഡിക്കൽ റീ ഇംബേഴ്സ്മെന്‍റ് ആനുകൂല്യം കിട്ടില്ല
ഒരു അഡ്വാൻസ് ഇൻക്രിമെന്‍റിന് അർഹതയുണ്ട്
മൂന്നാമത്തെ ഹയർ ഗ്രേഡിനു പരിഗണിക്കും
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.