Services & Questions
ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി: പെൻഷൻകാർക്ക് ഒഴിവാകാനാകില്ല
Tuesday, August 20, 2019 12:37 PM IST
ഗസറ്റഡ് റാങ്കിൽ വിരമിച്ചു. പുതിയ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിപ്രകാരം പെൻഷൻകാർക്ക്് 250രൂപ പ്രീമിയം ഈടാക്കുമെന്ന് അറിയുന്നു. ആശുപത്രിയിൽ അഡ്മിറ്റ് ആയാൽ മാത്രമല്ലേ പുതിയ പദ്ധതിയുടെ പ്രയോജനം ലഭിക്കുകയുള്ളൂ? മകൻ ജോലി ചെയ്യുന്ന ബാങ്കിൽനിന്നും എനിക്കും ഭാര്യക്കും സൗജന്യ ചികിത്സയ് ക്കുള്ള കാർഡ് ഉണ്ട്. പുതിയ സ്കീം വേണ്ടെന്ന് പറയാൻ എന്തെങ്കിലും ഓപ്ഷൻ ഉണ്ടോ എന്നറിയാൻ ആഗ്രഹമുണ്ട്?
സി.വി. ജോസ്, തൃശൂർ
പെൻഷൻകാർക്ക് സർക്കാർ നടപ്പിലാക്കുന്ന ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി പ്രകാരം പെൻഷണർക്കും നോമിനിയായ ഭാര്യയ്ക്കും അതിൻ പ്രകാരമുള്ള പ്രയോജനം ലഭിക്കും. ഈ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിക്ക് നിലവിൽ ഓപ്ഷൻ ഇല്ല. എല്ലാ പെൻഷൻകാരും ഇതിൽ അംഗങ്ങളാകണം. നിലവിലുള്ള മെഡിക്കൽ അലവൻസിൽനിന്നുമാണ് പ്രീമിയം തുകയായ 250രൂപ എല്ലാ മാസവും ഈടാക്കുന്നത്. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തെങ്കിൽ മാത്രമേ പദ്ധതിയുടെ പ്രയോജനം ലഭിക്കൂ. എന്തായാലും ഈ സ്കീമിൽ നിന്ന് ഒഴിവാകാൻ നിലവിൽ വ്യവസ്ഥ ഇല്ല.