Services & Questions
രണ്ടാം ഹയർഗ്രേഡ് വൈകും
Monday, September 2, 2019 2:48 PM IST
പഞ്ചായത്ത് വകുപ്പിൽ 1822003ൽ ഓഫീസ് അറ്റൻഡന്റ് ആയി ജോലിയിൽ പ്രവേശിച്ചു. എട്ടു വർഷത്തെ സമയബന്ധിത ഹയർഗ്രേഡ് 1822011ൽ അനുവദിച്ചു കിട്ടി. പിന്നീട് ബൈ ട്രാൻസ്ഫർ പ്രമോഷൻ പ്രകാരം എൽഡിസി ആയി 2692012ൽ ട്രഷറി വകുപ്പിൽ നിയമനം ലഭിക്കുകയും ഇപ്പോഴും അതേ തസ്തികയിൽ തുടരുകയും ചെയ്യുന്നു. എനിക്ക് 1822018 തീയതി വച്ച് രണ്ടാം സമയബന്ധിത ഹയർഗ്രേഡിന് അർഹതയുണ്ടോ?
കെ.കെ. സജി, തലശേരി
ബൈ ട്രാൻസ്ഫർ മുഖേന എൽഡി ക്ലർക്ക് ആയി ജോലിയിൽ പ്രവേശിച്ചതോടെ താങ്കളുടെ കേഡറിനു മാറ്റമുണ്ടായി. താങ്കളുടെ എൻട്രി കേഡർ എൽഡി ക്ലർക്ക് എന്നായി മാറിയതുകൊണ്ട് അടുത്ത ഹയർഗ്രേഡ് ഈ കേഡറിൽ എട്ടു വർഷം പൂർത്തിയാകുന്ന 2692020ൽ മാത്രമേ ലഭിക്കുകയുള്ളൂ. അതിനാൽ താങ്കൾക്ക് ഓഫീസ് അറ്റൻഡന്റിന്റെ സർവീസുകൂടി പരിഗണിച്ചുള്ള രണ്ടാമത്തെ ഹയർഗ്രേഡിന് അർഹതയില്ല.