Services & Questions
അവധിക്ക് തടസമൊന്നും ഇല്ല
Monday, September 2, 2019 2:50 PM IST
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്ഥാപനത്തിൽ ക്ലാസ് 3 ജീവനക്കാരനാണ്. 15 വർഷം സർവീസുണ്ട്. ഭാര്യ സൗദിയിൽ ജോലി ചെയ്യുന്നു. ഈ വർഷം അവസാനം രണ്ടാഴ്ചയോളം ഭാര്യയ്ക്കൊപ്പം താമസിക്കേണ്ടതുണ്ട്. ഇതിനായി അവധിയെടുക്കുന്പോൾ മേലധികാരിയിൽനിന്നോ വകുപ്പ് മേലധികാരിയിൽനിന്നോ എൻഒസി വാങ്ങേണ്ടതുണ്ടോ? അർഹതപ്പെട്ട അവധി ക്രെഡിറ്റിൽ ഉണ്ട്. ഇക്കാര്യത്തിൽ ഞാൻ ചെയ്യേണ്ടത് എന്തൊക്കെയാണ്?
പി.ജെ. ജോസഫ്, മൂവാറ്റുപുഴ
താങ്കൾക്ക് അവധി അനുവദിക്കാൻ അധികാരമുള്ള ഉദ്യോഗസ്ഥന് (അവധി നാലു മാസത്തിൽ താഴെ ആയതുകൊണ്ട്) അവധിക്കുള്ള അപേക്ഷ സമർപ്പിക്കണം. അതിൽ അവധിയുടെ ആവശ്യം വ്യക്തമാക്കിയിരിക്കണം. കൂടാതെ വിദേശ യാത്രയ്ക്കാകുന്പോൾ ഏതു രാജ്യത്തേക്കാണ് പോകുന്നത് എന്ന വിവരം കൂടി വ്യക്തമാക്കണം. ഇതിന് മേലധികാരിയിൽനിന്ന് എൻഒസി ആവശ്യമില്ല. താങ്കൾക്ക് അർഹതയുള്ള അവധിയാണ് എടുക്കുന്നത് എന്നതുകൊണ്ടാണ് അതിന്റെ ആവശ്യമില്ലാത്തത്. സ.ഉ(പി)233/2008/ധന. തീയതി. 03/06/2008.