Tax
Services & Questions
അവസാനം ജോലി ചെയ്ത ഒാഫീസ് മേധാവിക്ക് അപേക്ഷ നല്കിയാൽ മതി
അവസാനം ജോലി ചെയ്ത  ഒാഫീസ് മേധാവിക്ക് അപേക്ഷ നല്കിയാൽ മതി
എ​ന്‍റെ പേ​രി​ലു​ള്ള വി​ജി​ല​ൻ​സ് കേ​സിൽ 24 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം ഹൈ​ക്കോ​ട​തി വെ​റു​തെ​വി​ട്ടു. ത​ട​ഞ്ഞു​വ​ച്ച എ​ല്ലാ ആ​നു​കൂ​ല്യ​ങ്ങ​ളും ഉ​ട​ൻ ന​ൽ​കു​വാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കാ​​ണി​ച്ച് സർക്കാരിൽനിന്ന് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന് ഉ​ത്ത​ര​വ് നല്​കി​യി​ട്ടു​ണ്ട്. സ​ർ​വീ​സി​ൽ​നി​ന്ന് പി​രി​ഞ്ഞി​ട്ട് 19 വ​ർ​ഷം ക​ഴി​ഞ്ഞു. 75 വ​യ​സു​ണ്ട്. സ​സ്പെ​ൻ​ഷ​ൻ കാലം ഡ്യൂ​ട്ടി ആ​യി പ​രി​ഗ​ണി​ച്ച​തി​നാ​ൽ ആ ​കാ​ല​യ​ള​വി​ലെ ഇ​ൻ​ക്രി​മെ​ന്‍റ് ഉ​ൾ​പ്പെ​ടെ ശ​ന്പ​ള ആ​നൂ​കൂ​ല്യത്തിന് എനിക്ക് അർഹതയില്ലേ? അ​തോ​ടൊ​പ്പം പെ​ൻ​ഷ​നും പുനർ നിർണയി ക്കേണ്ടതല്ലേ? എ​ന്താ​ണ് ചെ​യ്യേ​ണ്ട​ത്?
പി.​കെ. ശ​ശി​ധ​ര​ൻ, ഇ​ടു​ക്കി

വി​ജി​ല​ൻ​സ് കേ​സ് അ​വ​സാ​നി​പ്പി​ച്ച് സ​സ്പെ​ൻ​ഷ​ൻ കാ ലം ഡ്യൂ​ട്ടി ആ​യി പ​രി​ഗ​ണി​ച്ച​തി​നാ​ൽ ആ ​കാ​ല​യ​ള​വി​ലെ ഇ​ൻ​ക്രി​മെ​ന്‍റ് ഉ​ൾ​പ്പെ​ടെ ശ​ന്പ​ള ആ​നൂ​കൂ​ല്യം നല്​കേ​ണ്ട​താ​ണ്. അ​തോ​ടൊ​പ്പം പെ​ൻ​ഷ​ൻ ഉ​ൾ​പ്പെ​ടെ എ​ല്ലാം ത​ന്നെ പു​ന​ർ​നി​ർ​ണ​യി​ക്കേ​ണ്ട​താ​ണ്. അ​വ​സാ​നം ജോ​ലി ചെ​യ്തി​രു​ന്ന ഓ​ഫീ​സ​ർ​ക്ക്/ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന് ശ​ന്പ​ളം, പെ​ൻ​ഷ​ൻ, ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ല്​കാ​നു​ള്ള ന​ട​പ​ടി എ​ത്ര​യും പെ​ട്ടെ​ന്ന് ഉ​ണ്ടാ​ക്കണ​മെ​ന്നു കാ​ണി​ച്ച് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചാ​ൽ മാ​ത്രം മ​തി. അ​തി​ൻ​പ്ര​കാ​രം ഗ്രാ​റ്റി​വി​റ്റി ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ ആ​നു​കൂ​ല്യ​ങ്ങ​ളും പെ​ട്ടെ​ന്ന് ല​ഭ്യ​മാ​ക്കാ​വു​ന്ന​താ​ണ്. അ​പേ​ക്ഷ​യി​ൽ പ്രാ​യം കൂ​ടി സൂ​ചി​പ്പി​ക്ക​ണം.