Tax
Services & Questions
ഗ്രേഡ്/ പ്രൊബേഷൻ/ ഇൻക്രിമെന്‍റ് പരിഗണിക്കുന്നതു സംബന്ധിച്ച്
ഗ്രേഡ്/ പ്രൊബേഷൻ/ ഇൻക്രിമെന്‍റ് പരിഗണിക്കുന്നതു സംബന്ധിച്ച്
എ​യ്ഡ​ഡ് സ്കൂ​ളി​ൽ​നി​ന്ന് രാ​ജി​വ​ച്ച് സ​ർ​ക്കാ​ർ സ്കൂ​ളി​ലേ​ക്കും സ​ർ​ക്കാ​ർ സ്കൂ​ളി​ൽ​നി​ന്ന് രാ​ജി​വ​ച്ച് എ​യ്ഡ​ഡ് സ്കൂ​ളി​ലേ​ക്കും എ​യ്ഡ​ഡ് സ്കൂ​ളി​ൽ​നി​ന്നു രാ​ജി​വ​ച്ച് മ​റ്റൊ​രു എ​യ്ഡ​ഡ് സ്കൂ​ളി​ലേ​ക്കും ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്പോ​ൾ രാ​ജി​ക്കു​ മു​ന്പു​ള്ള സ​ർ​വീ​സ് അം​ഗീ​കൃ​ത​വും തു​ട​ർ​ച്ച​യാ​യു​ള്ള​തും ബ്രേ​ക്ക് ഒ​രു മാ​സ​ത്തി​ൽ ക​വി​യാ​ത്ത​തു​മാ​ണെ​ങ്കി​ൽ മു​ൻ സ​ർ​വീ​സ് ക​ണ​ക്കി​ലെ​ടു​ത്ത് ഹ​യ​ർ ഗ്രേ​ഡ് ന​ൽ​കിയിരു​ന്നു. എ​ന്നാ​ൽ രാ​ജി​വ​ച്ച് മ​റ്റൊ​രു സ്കൂ​ളി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കൽ അ​വ​ധി ഒ​ഴി​വി​ലേ​ക്കാ​ണെ​ങ്കി​ൽ ആ​യ​ത് ക​ണ​ക്കി​ലെ​ടു​ക്കാ​തെ പി​ന്നീ​ട് റെ​ഗു​ല​ർ നി​യ​മ​നം ല​ഭി​ക്കു​ന്ന​തു മു​ത​ൽ മാ​ത്രം സേ​വ​ന​മാ​രം​ഭി​ച്ച​താ​യി പ​രി​ഗ​ണി​ക്കു​ന്ന സാ​ഹ​ച​ര്യം ചി​ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സു​ക​ളി​ൽ നി​ല​വി​ലു​ണ്ടായിരുന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് താ​ഴെ​പ്പ​റ​യു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചു. സ​ർ​ക്കു​ല​ർ നം.​ജെ 1/180/ 2019/പൊ.​വി.​വ. 31/8/2019.​

1. എ​യ്ഡ​ഡ് സ്കൂ​ളി​ൽ​നി​ന്ന് മ​റ്റൊ​രു എ​യ്ഡ​ഡ് സ്കൂ​ളി​ലേ​ക്കു​ള്ള മാ​റ്റം

എ​യ്ഡ​ഡ് സ്കൂ​ളി​ൽ​നി​ന്ന് രാ​ജി​വ​ച്ച് മ​റ്റൊ​രു എ​യ്ഡ​ഡ് സ്കൂ​ളി​ലേ​ക്ക് ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത് അ​വ​ധി ഒ​ഴി​വി​ലേ​ക്കാ​യി​രു​ന്നാ​ലും റെ​ഗു​ല​ർ ഒ​ഴി​വി​ലേ​ക്കാ​യി​രു​ന്നാ​ലും രാ​ജി​ക്കു മു​ന്പു​ള്ള സ​ർ​വീ​സ് തു​ട​ർ​ച്ച​യാ​യ​തും അം​ഗീ​ക​രി​ക്ക​പ്പെ​ട്ട​തും ആ​യി​രി​ക്കു​ക​യും മു​ൻ സ് കൂ​ളി​ലെ സേ​വ​നം മ​തി​യാ​ക്കി​യ തീ​യ​തി​യും ര​ണ്ടാ​മ​ത്തെ സ്കൂ​ളി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന തീ​യ​തി​യും ഇ​ട​യ്ക്കു​ള്ള കാ​ല​യ​ള​വ് ഒ​രു മാ​സ​ത്തി​ൽ ക​വി​യാ​തി​രി​ക്കു​ക​യും ചെ​യ് താ​ൽ രാ​ജി​ക്കു​മു​ന്പു​ള്ള സ​ർ​വീ​സ് ക​ണ​ക്കി​ലെ​ടു​ത്ത് സ​മ​യ​ബ​ന്ധി​ത ഹ​യ​ർഗ്രേ​ഡു​ക​ൾ ന​ൽ​കാ​ം.

2. എ​യ്ഡ​ഡ് സ്കൂ​ളി​ൽ​നി​ന്ന് സ​ർ​ക്കാ​ർ സ്കൂ​ളി​ലേ​ക്കും സ​ർ​ക്കാ​ർ സ്കൂ​ളി​ൽ​നി​ന്ന് എ​യ്ഡ​ഡ് സ്കൂ​ളി​ലേ​ക്കും ഉ​ള്ള മാ​റ്റം

(എ) ​എ​യ്ഡ​ഡ് സ്കൂ​ളി​ൽ​നി​ന്നു രാ​ജി​വ​ച്ച് സ​ർ​ക്കാ​ർ സ്കൂ​ളി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്പോ​ൾ രാ​ജി​ക്കു​ മു​ന്പു​ള്ള സ​ർ​വീ​സ് തു​ട​ർ​ച്ച​യാ​യ​തും അം​ഗീ​ക​രി​ക്ക​പ്പെ​ട്ട​ത് ആ​യി​രി​ക്കു​ക​യും മു​ൻ സ്കൂ​ളി​ലെ സേ​വ​നം മ​തി​യാ​ക്കി​യ തീ​യ​തി​യും ര​ണ്ടാ​മ​ത്തെ സ്കൂ​ളി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന തീ​യ​തി​ക്കും ഇ​ട​യ്ക്കു​ള്ള കാ​ല​യ​ള​വ് ഒ​രു മാ​സ​ത്തി​ൽ ക​വി​യാ​തി​രി​ക്കു​ക​യും ചെ​യ്താ​ൽ രാ​ജി​ക്കു​മു​ന്പു​ള്ള എ​യ്ഡ​ഡ് സ്കൂ​ൾ സ​ർ​വീ​സ് സ​മ​യ​ബ​ന്ധി​ത ഹ​യ​ർ ഗ്രേ​ഡു​ക​ൾ ന​ൽ​കു​ന്ന​തി​നുള്ള ​വ്യ​വ​സ്ഥ തു​ട​രു​ന്ന​താ​ണ്.

(ബി) ​സ​ർ​ക്കാ​ർ സ്കൂ​ളി​ൽ​നി​ന്ന് രാ​ജി​വ​ച്ച് എ​യ്ഡ​ഡ് സ്കൂ​ളി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്പോ​ൾ രാ​ജി​ക്കു​ മു​ന്പു​ള്ള സ​ർ​വീ​സ് മൊ​ത്തം അ​ധ്യാ​പ​ന​കാ​ലം എ​ന്ന​തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​മെ​ന്ന​തി​നാ​ൽ സ​മ​യ​ബ​ന്ധി​ത ഹ​യ​ർഗ്രേ​ഡു​ക​ൾ അ​നു​വ​ദി​ക്കു​ന്ന​തി​ന് ക​ണ​ക്കി​ലെ​ടു ക്കാം. എ​ന്നാ​ൽ സ​ർ​ക്കാ​ർ സ്കൂ​ളി​ലെ പ്രൊ​വി​ഷ​ണ​ൽ സ​ർ​വീ​സ് എ​യ്ഡ​ഡ് സ്കൂ​ളി​ൽ ഗ്രേ​ഡി​ന് പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല.

3. എ​യ്ഡ​ഡ് സ്കൂ​ളി​ൽ റെഗു​ല​ർ സ​ർ​വീ​സി​ലി​രി​ക്കെ രാ​ജിവ​ച്ച് മ​റ്റൊ​രു എ​യ്ഡ​ഡ് സ്കൂ​ളി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച് അം​ഗീ​കാ​രം നേ​ടി​യ​വ​രുടെ പ്രൊ​ബേ​ഷ​ൻ, ഇ​ൻ​ക്രി​മെ​ന്‍റ് എ​ന്നി​വ ക​ണ​ക്കാ​ക്കു​ന്ന​ത്

(എ) എ​യ്ഡ​ഡ് സ്കൂ​ളി​ൽ റെ​ഗു​ല​ർ സ​ർ​വീ​സി​ലി​രി​ക്കെ രാ​ജി​വ​ച്ച് വി​ടു​ത​ൽ ചെ​യ്ത തീ​യ​തി​ക്കും ര​ണ്ടാ​മ​ത്തെ സ് കൂ​ളി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന തീ​യ​തി​ക്കും ഇ​ട​യ്ക്ക് ബ്രേ​ക്ക് സ​ർ​വീ​സ് വരാതെ പുതിയ ജോലി യിൽ പ്രവേശിക്കുന്നവർ.

രാ​ജി​ക്കു​ശേ​ഷം ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച സ്കൂ​ളി​ലെ നി​യ​മ​നം ആ​ദ്യ​നി​യ​മ​നം ആ​യി ക​ണ​ക്കി​ലെ​ടു​ത്ത് പു​തു​താ​യി പ്രൊ​ബേ​ഷ​ൻ ആ​രം​ഭി​ച്ച് കെ​ഇ​ആ​ർ അ​ധ്യാ​യം ​XIV A ​ച​ട്ടം 6(A) ​പ്ര​കാ​രം ഡി​ക്ല​യ​ർ ചെ​യ്യേ​ണ്ട​താ​ണ്. പ്രൊ​ബേ​ഷ​ൻ കാ​ലം തൃ​പ്തി​ക​ര​മാ​യി പൂ​ർ​ത്തീ​ക​രി​ച്ച് ഡി​ക്ല​യ​ർ ചെ​യ്യു​ന്ന മു​റ​യ്ക്ക് ആ​ദ്യ ഇ​ൻ​ക്രി​മെ​ന്‍റ് ല​ഭി​ക്കു​ന്ന​താ​ണ്. ഈ ​വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രു​ടെ ശ​ന്പ​ളം കെ​ഇ​ആ​ർ അ​ധ്യാ​യം XIV A ​ച​ട്ടം 13, 13 എ, 13 ​ബി എ​ന്നി​വ​യി​ലെ വ്യ​വ​സ്ഥ​ക​ൾ അ​നു​സ​രി​ച്ച് ക്ര​മീ​ക​രി​ക്കേ​ണ്ട​താ​ണ്.

(ബി) രാ​ജി​വ​ച്ച് വി​ടു​ത​ൽ ചെ​യ്്ത തീ​യ​തി​ക്കു​ശേ​ഷം ഒ​രു മാ​സ​ത്തി​ന​കം ര​ണ്ടാ​മ​ത്തെ സ്കൂ​ളി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​വ​ർ രാ​ജി​ക്കു​ശേ​ഷം ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച സ്കൂ​ളി​ൽ ഇ​വ​രെ ആ​ദ്യ​നി​യ​മ​നം നേ​ടി​യ​വ​രെ​ന്നു ക​ണ​ക്കാ​ക്കി പ്രൊ​ബേ​ഷ​ൻ കാ​ലം ആ​രം​ഭി​ക്കു​ന്ന​താ​ണ്. പ്രൊ​ബേ​ഷ​ൻ കാ​ലം തൃ​പ്തി​ക​ര​മാ​യി പൂ​ർ​ത്തീ​ക​രി​ച്ച് ഡി​ക്ല​യ​ർ ചെ​യ്യു​ന്ന മു​റ​യ്ക്ക് ആ​ദ്യ ഇ​ൻ​ക്രി​മെ​ന്‍റ് ല​ഭി​ക്കു​ന്ന​താ​ണ്.

4. എ​യ്ഡ​ഡ് സ്കൂ​ളി​ൽ​നി​ന്നും സ​ർ​ക്കാ​ർ സ്കൂ​ളി​ലേ​ക്കും സ​ർ​ക്കാ​ർ സ്കൂ​ളി​ൽ​നി​ന്നും എ​യ്ഡ​ഡ് സ്കൂ​ളി​ലേ​ക്കും രാ​ജി​വ​ച്ച് ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​വ​രു​ടെ പ്രൊ​ബേ​ഷ​ൻ, ഇ​ൻ​ക്രി​മെ​ന്‍റ് എ​ന്നി​വ ക​ണ​ക്കാ​ക്കു​ന്ന​ത്

രാ​ജി​വ​ച്ച് ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച സ്കൂ​ളി​ൽ ഇ​വ​രെ ആ​ദ്യ നി​യ​മ​നം നേ​ടി​യ​വ​രെ​ന്നു ക​ണ​ക്കാ​ക്കി പ്രൊ​ബേ​ഷ​ൻ കാ​ലം ആ​രം​ഭി​ക്കും. പ്രൊ​ബേ​ഷ​ൻ കാ​ലം തൃ​പ്തി​ക​ര​മാ​യി പൂ​ർ​ത്തീ​ക​രി​ച്ച് ഡി​ക്ല​യ​ർ ചെ​യ്യു​ന്ന മു​റ​യ്ക്ക് ആ​ദ്യ ഇ​ൻ​ക്രി​മെ​ന്‍റ് വാ​ങ്ങാ​ം. തീ​ർ​പ്പാ​ക്കാ​നി​രി​ക്കു​ന്ന കേ​സു​ക​ളി​ൽ മേ​ൽ​പ്പറ​ഞ്ഞ വ്യ​വ​സ്ഥ​ക​ൾ അ​നു​സ​രി​ച്ചു​ള്ള സാ​ന്പ​ത്തി​ക ആ​നൂ​കൂ​ല്യ​ങ്ങ​ൾ​ക്ക് ഡി​വി​ഷ​ൻ ബ​ഞ്ച് വി​ധി ഉ​ണ്ടാ​യ 4/4/2018 മു​ത​ൽ പ്ര​വേ​ശ​നം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. മു​ന്പ് തീ​ർ​പ്പാ​ക്കി​യ കേ​സു​ക​ൾ ഈ ​സ​ർ​ക്കു​ല​റി​ലെ വ്യ​വ​സ്ഥക​ള​നു​സ​രി​ച്ച് പു​ന​ഃപ​രി​ശോ​ധി​ക്കു​ന്ന​ത​ല്ല.