Services & Questions
മൂന്നാമത്തെ ഗ്രേഡ് ലഭിക്കില്ല
Monday, September 16, 2019 3:21 PM IST
എന്റെ ഭാര്യ ആരോഗ്യവകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട് ആയി 18 8 1997ൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ജോലിയിൽ പ്രവേശിച്ചു. അഞ്ചു വർഷത്തിനുശേഷം എറണാകുളം ജില്ലയിലേക്ക് സ്ഥലംമാറ്റം വാങ്ങി. എട്ടു വർഷത്തെ ഗ്രേഡും 15 വർഷത്തെ ഗ്രേഡും ലഭിച്ചിട്ടുണ്ട്. 2013ൽ ഗ്രേഡ് വണ്‍ സ്റ്റാഫ് നഴ്സ് ആയി പ്രമോഷൻ ലഭിച്ചിട്ടുണ്ട്. ഇപ്പോഴും സർവീസിൽ തുടരുന്നു. 18 8 2019ൽ 22 വർഷം സർവീസ് പൂർത്തിയാക്കിയിട്ടുണ്ട്. എല്ലാ ഗവ. ജീവനക്കാർക്കും 22 വർഷത്തെ സേവനത്തിന് മൂന്നാമത്തെ ഗ്രേഡ് ലഭിക്കേണ്ടതല്ലേ. സ്റ്റാഫ് നഴ്സുമാർക്ക് മൂന്നാമത്തെ ഗ്രേഡ് എടുത്തുകളഞ്ഞെന്നും അങ്ങനെ ഒരു ഗ്രേഡ് ഇനി ഇല്ലെന്നുമാണ് ഇപ്പോൾ ഒാഫീസിൽനിന്ന് പറയുന്നത്. ഇതു ശരിയാണോ?
തോമസ് കുര്യൻ, മൂത്തകുന്നം
എല്ലാ ഗവ. ജീവനക്കാർക്കും 22 വർഷം പൂർത്തിയാക്കിയാൽ മൂന്നാമത്തെ ഹയർഗ്രേഡിന് അർഹതയില്ല. 16,500 35,700 ശന്പള സ്കെയിൽ മുതൽ 26,50056,700 വരെയുള്ള തസ്തികയിൽ ആരംഭിക്കുന്ന സ്കെയിലുകൾക്കുമാത്രമേ മൂന്നു ഹയർ ഗ്രേഡുകൾ ലഭിക്കുകയുള്ളൂ. സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ടിന്റെ ശന്പള സ്കെയിൽ 27,800 59,400 എന്നതാണ്. അതിനാൽ ഈ ശന്പള സ്കെയിൽ മുതൽ 40,500 85,000 വരെയുള്ള സ്കെയിലുകൾക്ക് രണ്ടു ഹയർ ഗ്രേഡുകൾ മാത്രമേ നിലവിലുള്ളൂ. ഗ.ഉ(പി) 7/2016/ധന. തീയതി. 20/01/ 2016.