Services & Questions
എൽപി സ്കൂൾ ഹെഡ്മാസ്റ്റർ: ഡിഗ്രി വേണമെന്നു നിർബന്ധമില്ല
Monday, September 23, 2019 3:38 PM IST
എൽപി സ്കൂൾ അധ്യാപികയാണ്. ഞങ്ങളുടെ എച്ച്എം 2020 മേയ് 31ന് വിരമിക്കും. എനിക്ക് 23 5 2020ന് 50 വയസ് പൂർത്തിയാകും. ഡിപ്പാർട്ട്മെന്റ് ടെസ്റ്റ് എഴുതിയിട്ടില്ല. എന്റെ വിദ്യാഭ്യാസ യോഗ്യത പിഡിസി ടിടിസി ആണ്. 2161990 ൽ സർവീസിൽ പ്രവേശിച്ച എനിക്ക് 29 വർഷത്തെ സർവീസ് ഉണ്ട്. എന്റെ ജൂണിയർ ടീച്ചർ 23 6 1993ൽ സർവീസിൽ പ്രവേശിച്ചു. ഡിപ്പാർട്ട്മെന്റ് ടെസ്റ്റ് പാസായതാണ്. അവരുടെ യോഗ്യത എസ്എസ്എൽസിടിടിസി ആയിരുന്നു. സർവീസിലിരിക്കെ ഡിഗ്രി പാസായി. ഞാൻ 2002ൽ എച്ച്എം പോസ്റ്റ് വേണ്ടായെന്ന് Perm anent Relinguishment ചെയ്തിട്ടുള്ളതാണ്. ഇപ്പോൾ സീനിയർ ടീച്ചർ എന്ന നിലയിൽ അടുത്ത ചാർജ് എന്നെയാണ് ഏൽപ്പിക്കുകയെന്ന് എച്ച്എം പറയുന്നു. ഈ അവസ്ഥയിൽ എനിക്ക് എച്ച്എം ആയി സ്ഥാനം ഏറ്റെടുക്കാൻ കഴിയുമോ? എച്ച്എം ആകാൻ ഡിഗ്രി വേണം, ഡിപ്പാർട്ട്മെന്റ് ടെസ്റ്റ് പാസാകണം എന്നീ യോഗ്യതകൾ വേണ്ടിവരുമോ?
മേരി ജോസഫ്, പേരാവൂർ
താങ്കൾ ഹെഡ്മാസ്റ്റർ തസ്തിക വേണ്ടായെന്ന് Perm anent Relinguishment നൽകിയിട്ടുള്ളതുകൊണ്ട് താങ്കൾക്ക് ആ തസ്തിക ലഭിക്കാനുള്ള അർഹത ഇല്ലാതായി. 50 വയസ് കഴിഞ്ഞാൽ ടെസ്റ്റ് പാസാകുന്നതിൽനിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കിലും ടെസ്റ്റ് യോഗ്യതയുള്ള (ഡിപ്പാർട്ട്മെന്റ് ടെസ്റ്റ് പാസായ) ആൾ ഉള്ളപ്പോൾ ആ വ്യക്തിക്കാണ് ഹെഡ്മാസ്റ്റർ ആകാനുള്ള അർഹത. പ്രൈമറി സ്കൂൾ ഹെഡ് മാസ്റ്റർ ആകാൻ ഡിഗ്രി വേണമെന്ന് നിർബന്ധമില്ല. അതിനാൽ സീനിയർ ടീച്ചർ എന്ന നിലയിൽ ടെസ്റ്റ് യോഗ്യതയുള്ള ആളിനാണ് അർഹത.