Tax
Services & Questions
സ്പെഷൻ കൺവയൻസ് അലവൻസ് കേൾവി തകരാറുള്ളവർക്ക് ബാധകമല്ല
സ്പെഷൻ കൺവയൻസ് അലവൻസ് കേൾവി തകരാറുള്ളവർക്ക് ബാധകമല്ല
നീ​തി​ന്യാ​യ വ​കു​പ്പി​ൽ ജോ​ലി ചെ​യ്യു​ന്ന ഓ​ഫീ​സ് അ​റ്റ​ൻ​ഡ​റാ​ണ്. എ​നി​ക്ക് കേ​ൾ​വി ശ​ക്തി വ​ള​രെ കു​റ​വാ​ണ്. എ​ന്നെ വൈ​ക​ല്യ​മു​ള്ള ആ​ളി​ന്‍റെ ലി​സ്റ്റി​ലാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. മെ​ഡി​ക്ക​ൽ ബോ​ർ​ഡി​ൽ​നി​ന്ന് ല​ഭി​ച്ച സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ 49% കേൾവി തകരാർ ഉണ്ടെന്നാ​ണ് കാ​ണി​ച്ചി​രി​ക്കു​ന്ന​ത്. എ​നി​ക്ക് ശാരീരിക ന്യൂ നതയുള്ളവർക്ക് ല​ഭി​ക്കു​ന്ന​തു​പോ​ലെ​യു​ള്ള ക​ണ്‍​വ​യ​ൻ​സ് അ​ല​വ​ൻ​സി​ന് അ​ർ​ഹ​ത​യി​ല്ലേ? ഇ​ല്ലെ​ന്നാ​ണ് ഓ​ഫീ​സി​ൽ​നി​ന്ന് അ​റി​യി​ച്ച​ത്. ഇ​തു ശ​രി​യാ​ണോ? 40% ൽ ​കൂ​ടു​ത​ൽ കേ​ൾ​വി​ശ​ക്തി ഇ​ല്ലാ​ത്ത എ​നി​ക്ക് അ​ല​വ​ൻ​സ് ന​ൽ​കേ​ണ്ട​ത​ല്ലേ?
വി.​എം. രാ​കേ​ഷ്,
മാ​വേ​ലി​ക്ക​ര

കേൾവി തകരാറുള്ള താ​ങ്ക​ൾ​ക്ക് ഭി​ന്ന​ശേ​ഷി​ക്കാർ​ക്കു​ള്ള സ്പെ​ഷ​ൽ ക​ണ്‍​വയ​ൻ​സ് അ​ല​വ​ൻ​സ് നി​ര​സി​ച്ച ന​ട​പ​ടി ശ​രി​യാ​ണ്. നി​ല​വി​ലു​ള്ള റൂ​ൾ പ്ര​കാ​രം സ്പെ​ഷ​ൽ ക​ണ്‍​വ​യ​ൻ​സ് അ​ല​വ​ൻ​സ് ന​ൽ​കാ​ൻ സാ​ധി​ക്കി​ല്ല. 11- 6 -1980ലെ ​ധ​ന​കാ​ര്യ വ​കു​പ്പി​ന്‍റെ 364/1980 ഉ​ത്ത​ര​വു​പ്ര​കാ​രം കു​റ​ഞ്ഞത് 40% എ​ങ്കി​ലും കാ​ഴ്ച​ശ​ക്തി ഇ​ല്ലാ​ത്ത​വ​ർ​ക്കും അ​സ്ഥി​വൈ​ക​ല്യം ഉ​ള്ള​വ​ർ​ക്കും മാ​ത്ര​മേ ഈ ​ആ​നു​കൂ​ല്യ​ത്തി​ന് അ​ർ​ഹ​ത​യു​ള്ളൂ. കേ​ൾ​വി​ശ​ക്തി കു​റ​വു​ള്ള​വ​രു​ടെ കാ​ര്യം ഈ ​ഉ​ത്ത​ര​വി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്നി​ല്ല.