Services & Questions
സർവീസ് ബുക്കിൽ ചേർക്കാം
Monday, October 21, 2019 3:02 PM IST
വിഎച്ച്എസ്സി കഴിഞ്ഞശേഷം കാലിക്കട്ട് യൂണിവേഴ്സിറ്റിയിൽനിന്ന് 20042009 വർഷങ്ങളിൽ ബിഎസ്സി നഴ്സിംഗ് പാസായതാണ്. പിന്നീട് 201012 വർഷങ്ങളിൽ ടിടിസി ചെയ്തു. ഇപ്പോൾ എയ്ഡഡ് എൽപി സ്കൂളിൽ അധ്യാപികയാണ്. എന്റെ ബിഎസ്സി നഴ് സിംഗ് ഡിഗ്രി വിദ്യാഭ്യാസവകുപ്പിൽ അംഗീകരിക്കുമോ? അംഗീകരിക്കുമെങ്കിൽ എനിക്ക് ഏതെങ്കിലും വിഷയത്തിൽ പിജി തുടർന്നു പഠിക്കുവാൻ സാധിക്കുമോ? അല്ലെങ്കിൽ ബിഎഡ് പഠിക്കാൻ സാധിക്കുമോ?
സൗമ്യ ടോം, മാനന്തവാടി
വിദ്യാഭ്യാസ വകുപ്പിൽ ബിഎസ്സി നഴ്സിംഗ് ഡിഗ്രിക്ക് പ്രാധാന്യം ഇല്ല. സർവീസ് ബുക്കിൽ ചേർക്കുമെന്നു മാത്രം. നഴ്സിംഗിൽ പി.ജിക്ക് പഠിക്കാം. പക്ഷേ വിദ്യാഭ്യാസ വകുപ്പിലെ ജോലിയുമായി ബന്ധപ്പെട്ട് നഴ്സിം ഗിലെ പിജിക്ക് പ്രസക്തിയില്ല. ആരോഗ്യ വകുപ്പിലായിരുന്നെങ്കിൽ നഴ്സിംഗ് പഠനം ഗുണം ചെയ്തേനെ.