Services & Questions
ഏൺഡ് ലീവ് കണക്കാക്കുന്പോൾ പ്രസവാവധി ഒഴിവാക്കും
Monday, November 4, 2019 3:03 PM IST
റവന്യൂ വകുപ്പിൽ ജോലി ചെയ്യുന്ന ജീവനക്കാരിയാണ്. 2018 ഫെബ്രുവരി 10 മുതൽ ആറു മാസക്കാലം പ്രസവാവധിയിലായിരുന്നു. ലീവ് സറണ്ടറിന് അപേക്ഷിച്ചപ്പോൾ പ്രസവാവധിക്കാലം ഡ്യൂട്ടിയായി പരിഗണിക്കാതെയാണ് ഏണ്‍ഡ് ലീവ് കണക്കാക്കിയത്. അതിനാൽ എനിക്ക് 30 ദിവസത്തെ ലീവ് സറണ്ടർ ചെയ്യാൻ കഴിഞ്ഞില്ല. പ്രസവാവധിക്കാലം എല്ലാ കാര്യങ്ങൾക്കും ഡ്യൂട്ടിയായി കണക്കാക്കുമെന്നാണ് അറിഞ്ഞിരുന്നത്. ഈ കാര്യത്തിലുള്ള ശരിയായ വസ്തുത എന്താണ്?
പി. അശ്വതി, ആലപ്പുഴ
കാഷ്വൽ ലീവ് ഒഴികെയുള്ള ഒരു അവധിക്കാലത്ത് ഏണ്‍ഡ് ലീവ് ആർജിക്കത്തില്ല. പ്രൊബേഷന്‍ യോഗ്യതാകാലം കണക്കാക്കുന്പോൾ മാത്രമാണ് പ്രസവാവധിക്കാലം ഡ്യൂട്ടിയായി കണക്കാക്കുന്നത്. അതിനാൽ പ്രസവാവധിക്കാലമായ 180 ദിവസം ഒഴിവാക്കിക്കൊണ്ടു മാത്രമേ ഏണ്‍ഡ് ലീവ് കണക്കാക്കുകയുള്ളൂ.