Services & Questions
സ്റ്റാഗ്നേഷൻ ഇൻക്രിമെന്റിന് അർഹതയുണ്ട്
Tuesday, November 19, 2019 2:49 PM IST
മോട്ടോർ വാഹന വകുപ്പിൽ പാർട്ട്ടൈം സ്വീപ്പറാണ്. ഇപ്പോഴത്തെ അടിസ്ഥാന ശന്പളം 14,800രൂപയാണ്. എന്റെ ശന്പള സ്കെയിൽ 934014,800 എന്നതാണ്. സ്കെയിലിന്റെ പരമാവധിയിൽ എത്തിയതിനാൽ എനിക്ക് ഇപ്പോൾ ഇൻക്രിമെന്റ് ഒന്നും ലഭിക്കുന്നില്ല. 2018 ജൂലൈ മാസത്തിലാണ് എനിക്ക് അവസാനം ഇൻക്രിമെന്റ് ലഭിച്ചത്. ഇനി ആറു വർഷത്തെ സർവീസ് കൂടി ബാക്കിയുണ്ട്. എനിക്ക് തുടർശന്പളത്തിൽ ഇൻക്രിമെന്റിന് അർഹതയില്ലേ? 2019 ജൂലൈ മാസം ഇൻക്രിമെന്റ് ലഭിച്ചിട്ടില്ല.
ലിസിയാമ്മ ജയിംസ്, തിരുവല്ല
ശന്പള സ്കെയിലിന്റെ പരമാവധിയിൽ എത്തുന്ന എല്ലാ വിഭാഗം ജീവനക്കാർക്കും സ്റ്റാഗ്നേഷൻ ഇൻക്രിമെന്റിന് അർഹതയുണ്ട്. ഏറ്റവും അവസാനം വാങ്ങിയ ഇൻക്രിമെന്റാണ് ലഭിക്കുക. താങ്കൾ ഏറ്റവും അവസാനം വാങ്ങിയ ഇൻക്രിമെന്റായ 300രൂപ 2019 ജൂലൈയിൽ ലഭിക്കേണ്ടതാണ്. പാർട്ട്ടൈം കണ്ടിജന്റ് ജീവനക്കാർക്ക് മൂന്നു സ്റ്റാഗ്നേഷൻ ഇൻക്രിമെന്റിന് അർഹതയുണ്ട്. പിന്നീട് ശന്പള പരിഷ്കരണം നടപ്പാകുന്പോൾ ഇത് പരിഹരിക്കപ്പെടുന്നതാണ്. ഓഫീസ് മേധാവിക്ക് അപേക്ഷ സമർപ്പിക്കുക.