Services & Questions
നിയമനാധികാരിക്ക് സമ്മതപത്രം നൽകണം
Tuesday, November 19, 2019 2:53 PM IST
പാർട്ട്ടൈം സ്വീപ്പറായി ജോലി ചെയ്യുന്നു. എനിക്ക് ഫുൾടൈം പോസ്റ്റിലേക്ക് പ്രമോഷൻ ലഭിച്ചാൽ എത്ര വർഷം ജോലി ചെയ്യാം. വിടിഎസ് ആയി തുടരുന്നതിന് ഞാൻ എഴുതി നൽകിയിട്ടുണ്ട്. അതുകൊണ്ട് എനിക്ക് ഫുൾടൈം പോസ്റ്റ് ലഭിക്കുന്നതിനു തടസം ഉണ്ടോ?
എസ്. ലീന, ഇടുക്കി
താങ്കൾക്ക് ഫുൾടൈം പോസ്റ്റിലേക്ക് താത്പര്യം ഉണ്ടെങ്കിൽ അതു കാണിച്ചുള്ള സമ്മതപത്രം നിയമനാധികാരിക്ക് നൽകിയാൽ മതി. ഫുൾടൈം പോസ്റ്റിൽ വന്നാൽ പങ്കാളിത്ത പെൻഷൻ സ്വീകരിക്കേണ്ടിവരുന്പോൾ 60 വയസുവരെ ജോലി ചെയ്യാൻ സാധിക്കും. എന്നാൽ പാർട്ട്ടൈം സർവീസിൽ തുടരുകയാണെങ്കിൽ 70 വയസുവരെ ജോലി ചെയ്യാം. അതിനുശേഷം പെൻഷനും അനുവദിക്കും.